Thursday, December 06, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.36 AM

കരസേനാ റിക്രൂട്ട്‌മെന്റ്‌ റാലി

uploads/news/2018/12/270332/c1.jpg

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ യുവാക്കള്‍ക്കായി കരസേനയിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ റാലി നടത്തുന്നു. കോഴിക്കോട്‌ ആര്‍മി റിക്രൂട്ടിങ്‌ ഓഫീസിന്റെ നേതൃത്വത്തില്‍ ജനുവരി 30 മുതല്‍ 31വരെ അഗത്തിയിലാണ്‌ റാലി.
സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ക്ലാര്‍ക്ക്‌/സ്‌റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍/ഇന്‍വെന്ററി മാനേജ്‌മെന്റ്‌, സോള്‍ജിയര്‍ ട്രേഡ്‌സ്മെന്‍ എന്നീ വിഭാഗങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌.
ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍: എല്ലാ ഉദ്യോഗാര്‍ത്ഥികളും www.joininidanarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി റജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്‌. ഡിസംബര്‍ 31വരെ റജിസ്‌റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കു മാത്രമേ റിക്രൂട്ട്‌മെന്റ്‌ റാലിയില്‍ പങ്കെടുക്കാനാകു.
അഡ്‌മിറ്റ്‌ കാര്‍ഡ്‌ റജിസ്‌ട്രേഡ്‌ ഇമെയിലായി ജനുവരി മൂന്നിനകം ലഭിക്കും.
അഡ്‌മിഷന്‍ കാര്‍ഡുമായാണ്‌ റാലി സ്‌ഥലത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌. റാലിയില്‍ പങ്കെടുക്കേണ്ട തീയതിയും സമയവും അഡ്‌മിഷന്‍ സ്ലിപ്പില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‌ തടസം നേരിടുന്നവര്‍ കോഴിക്കോട്‌ എ.ആര്‍.ഒ ഓഫീസുമായി ബന്ധപ്പെടുക.

വിദ്യാഭ്യാസ യോഗ്യത:

സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി: മെട്രിക്‌/എസ്‌.എസ്‌.എല്‍.സിക്ക്‌ ഓരോ വിഷയത്തിനും കുറഞ്ഞത്‌ 33 ശതമാനം മാര്‍ക്കും മൊത്തം 45 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക്‌ മൊത്തം 45 ശതമാനം മാര്‍ക്ക്‌ നേടിയിരിക്കണമെന്ന നിബന്ധനയില്ല. എന്നാല്‍ പത്താം ക്ലാസില്‍ ഓരോ വിഷയത്തിനും കുറഞ്ഞത്‌ 33 ശതമാനം മാര്‍ക്ക്‌ ഉണ്ടായിരിക്കണം.
സോള്‍ജിയര്‍ ടെക്‌നിക്കല്‍: ഫിസിക്‌സ്, കെമിസ്‌ട്രി, കണക്ക്‌, ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട സയന്‍സ്‌ 10+2 അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്‌ ജയം കുറഞ്ഞത്‌ മൊത്തം 50 ശതമാനം മാര്‍ക്ക്‌ ഓരോ വിഷയത്തിനും കുറഞ്ഞത്‌ 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
സോള്‍ജിയര്‍ ക്ലാര്‍ക്ക്‌/സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍/ഇന്‍വെന്ററി മാനേജ്‌മെന്റ്‌: കുറഞ്ഞതുമൊത്തം 60 ശതമാനം മാര്‍ക്കോടെ പ്ലസ്‌ ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്‌ ജയം ഓരോ വിഷയത്തിനും കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കുനേടിയിരിക്കണം. പത്താംക്ലാസില്‍ അല്ലെങ്കില്‍ പ്ലസ്‌ ടുവിന്‌ ഇംഗ്ലീഷ്‌ കണക്ക്‌/അക്കൗണ്ട്‌ അല്ലെങ്കില്‍ ബുക്ക്‌ കീപ്പിംഗ്‌ പഠിച്ചിരിക്കണം. ഓരോ വിഷയത്തിനും കുറഞ്ഞത്‌ 50 ശതതാനം മാര്‍ക്ക്‌) ഉദ്യോഗാര്‍ത്ഥി ബിരുദധാരിയോ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ളയാളാണെങ്കിലും പ്ലസ്‌ ടു മാര്‍ക്കാണ്‌ യോഗ്യതയായി പരിഗണിക്കുക.
സോള്‍ജിയര്‍ ട്രേഡ്‌സ്മെന്‍: പത്താംക്ലാസ്‌/ഐടിഐ, സൈസ്‌, ഹൗസ്‌ കീപ്പര്‍, മെസ്‌ കീപ്പര്‍ എന്നീ വിഭാഗത്തിലേക്ക്‌ എട്ടാംക്ലാസ്‌ ജയം മതി.
സിഒബിഎസ്‌ഇ, എഐസിടിഇ, സിബിഎസ്‌ഇ, എന്‍ഐഒഎസ്‌, കേരള ബോര്‍ഡ്‌ എന്നീ ബോര്‍ഡുകള്‍ നല്‍കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. പത്താം ക്ലാസില്‍ ഡി പ്ലസ്‌ നേടിയവരാണെങ്കില്‍ റാലിയില്‍ പങ്കെടുക്കുന്ന സമയത്ത്‌ വിശദമായ മാര്‍ക്ക്‌ ലിസ്‌റ്റ് ഹാജരാക്കണം. 33 ശതമാനം മാര്‍ക്കില്‍ താഴെയുള്ളവര്‍ തോറ്റതായി കണക്കാക്കും.

തെരഞ്ഞെടുപ്പ്‌: കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്‌, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്‌. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Thursday 06 Dec 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW