Thursday, December 06, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.36 AM

എന്‍.എസ്‌.എസ്‌. കോളജുകളില്‍ 90 അസിസ്‌റ്റന്റ്‌ പ്രഫസര്‍

സംസ്‌ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള എന്‍.എസ്‌.എസ്‌് കോളജുകളില്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുകളുണ്ട്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബര്‍ 28.
കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഇംഗ്ലീഷ്‌, മലയാളം, റഷ്യന്‍ ലാംഗ്വേജ്‌, മാത്തമാറ്റിക്‌സ്, ബോട്ടണി, മ്യൂസിക്‌ ഇക്കണോമിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, ജിയോളജി വിഷയങ്ങളിലാണ്‌ ഒഴിവ്‌.
എം.ജി സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഇംഗ്ലീഷ്‌, മലയാളം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി, ഹിസ്‌റ്ററി, കൊമേഴ്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ് വിഷയങ്ങളിലാണ്‌ ഒഴിവ്‌.
കാലിക്കറ്റ്‌ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഇംഗ്ലീഷ്‌, സംസ്‌കൃതം, മാത്തമാറ്റിക്‌സ, ഹിസ്‌റ്ററി, ബോട്ടണി, സുവോളജി, കംപ്യൂട്ടര്‍ സയന്‍സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ് വിഷയങ്ങളിലാണ്‌ ഒഴിവ്‌.
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള മട്ടന്നൂരിലെ പിആര്‍എന്‍എസ്‌എസ്‌ കോളജില്‍ ഫിസിക്‌സ്, ഹിന്ദി, ഇക്കണോമിക്‌സ്, ഹിസ്‌റ്ററി, കൊമേഴ്‌സ് വിഷയങ്ങളിലാണ്‌ ഒഴിവ്‌.
യോഗ്യത: യു.ജി.സി ചട്ടപ്രകാരം.
പ്രായം: ഗവണ്‍മെന്റ്‌ ചട്ടപ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അപേക്ഷ അയയ്‌ക്കുന്ന സമയത്തു സര്‍വകലാശാലാ ചട്ടപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം.
ഓരോ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള കോളജുകളിലേക്ക്‌ വെവ്വേറെ അപേക്ഷ അയയ്‌ക്കണം.അപേക്ഷിക്കേണ്ട വിധം: ചീഫ്‌ അക്കൗണ്ട്‌സ് ആന്റ്‌ ഓഡിറ്റ്‌ ഓഫീസര്‍, എന്‍.എസ്‌.എസ്‌. ഹെഡ്‌ ഓഫീസ്‌, ചങ്ങനാശേരി-686102 എന്ന വിലാസത്തില്‍നിന്ന്‌ 500 രൂപ അടച്ചു നേരിട്ടോ 530 രൂപ മണിയോര്‍ഡര്‍ അയച്ച്‌ തപാലിലോ അപേക്ഷാഫോം വാങ്ങാം.
കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഇംഗ്ലീഷ്‌, ജിയോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ് വിഷയങ്ങളിലും എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ മാത്തമാറ്റിക്‌സ് വിഷയത്തിലും കാലിക്കറ്റ്‌ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഇംഗ്ലീഷ്‌, സംസ്‌കൃതം, സുവോളജി, ബോട്ടണി, കംപ്യൂട്ടര്‍ സയന്‍സ്‌ വിഷയങ്ങളിലും മുന്‍പ്‌ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വിലാസം: Secretary, NSS colleges Central Committee, NSS Hea dOffice, Perunnal P.O. Changanacherry 686102.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0481-2420604.

Ads by Google
Thursday 06 Dec 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW