Thursday, December 06, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.36 AM

ഇ.എസ്‌.ഐ.സി.: 79 ജൂനിയര്‍ എന്‍ജിനീയര്‍

എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷനില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്‌തികയിലെ 79 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സിവില്‍-52, ഇലക്‌ട്രിക്കല്‍-27 എന്നിങ്ങനെയാണ്‌ ഒഴിവുകള്‍. ഒഴിവുകളുടെ വിവരം ഇതോടൊപ്പം പട്ടികയില്‍.
ശമ്പളം: 35400 രൂപ (ലെവല്‍ 6). പ്രായം: 2018 ഡിസംബര്‍ 16-ന്‌ 30 കവിയരുത്‌. എസ്‌.സി., എസ്‌.ടി., അംഗപരിമിതര്‍, വിമുക്‌തഭടര്‍ എന്നിവര്‍ക്ക്‌ നിയമാനുസൃത വയസിളവ്‌ ലഭിക്കും.
യോഗ്യത: സിവില്‍/ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/ബിരുദം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
തെരഞ്ഞെടുപ്പ്‌: കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. പരീക്ഷയ്‌ക്ക് രണ്ടു പേപ്പറുണ്ടാവും.
ആദ്യ പേപ്പറില്‍ ജനറല്‍ ഇന്റലിജന്‍സ്‌ ആന്‍ഡ്‌ റീസണിങ്‌, ജനറല്‍ അവയര്‍നസ്‌ എന്നിവയില്‍ നിന്നായി 50 മാര്‍ക്ക്‌ വീതമുള്ള 100 ചോദ്യങ്ങളുണ്ടാവും. പേപ്പര്‍ രണ്ടില്‍ ജനറല്‍ എന്‍ജിനീയറിങ്ങില്‍ നിന്നുള്ള (സിവില്‍/ഇലക്‌ട്രിക്കല്‍) 100 മാര്‍ക്കിന്റെ ചോദ്യങ്ങളായിരിക്കും.
രണ്ട്‌ പേപ്പറിനും കൂടി രണ്ടുമണിക്കൂറാണ്‌ പരീക്ഷാദൈര്‍ഘ്യം. തെറ്റായ ഉത്തരത്തിന്‌ നാലിലൊന്ന്‌ എന്ന രീതിയില്‍ നെഗറ്റീവ്‌ മാര്‍ക്കുണ്ടാവും.
അപേക്ഷാഫീസ്‌: 500 രൂപ. വനിതകള്‍, എസ്‌.സി., എസ്‌.ടി., അംഗപരിമിതര്‍, വിമുക്‌തഭടര്‍ എന്നിവര്‍ക്ക്‌ 250 രൂപയാണ്‌ ഫീസ്‌. ഫീസ്‌ ഓണ്‍ലൈനായി അടയ്‌ക്കണം.
അപേക്ഷ:www.esic.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, വിരലടയാളം, ഒപ്പ്‌ എന്നിവ സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ്‌ ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌ തപാലില്‍ അയയ്‌ക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Thursday 06 Dec 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW