Saturday, February 16, 2019 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.34 AM

രണ്ടാം ദിനവും ഓഹരി വിപണി നഷ്‌ടത്തില്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിനവും ഓഹരി വിപണി നഷ്‌ടത്തില്‍. സെന്‍സെക്‌സ് 300 പോയിന്റ്‌ ഇടിഞ്ഞ്‌ 35884 ലും നിഫ്‌റ്റി 86 പോയിന്റ്‌ ഇടിഞ്ഞ്‌ നിഫ്‌റ്റി 10782ലും വ്യാപാരം നിര്‍ത്തി.
ആര്‍.ബി.ഐ. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. റിപ്പോ നിരക്ക്‌ 6.50 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ 6.25 ശതമാനമായി നിലനില്‍ക്കും.
ആര്‍.ബി.ഐയുടെ ഈ തീരുമാനം ഓഹരി വിപണിക്കു തിരിച്ചടിയായി. സണ്‍ ഫാര്‍മ, ടാറ്റാ സ്‌റ്റീല്‍, ടാറ്റാ മോട്ടോര്‍സ്‌, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര എന്നിവ 5.49 ശതമാനം ഇടിഞ്ഞ്‌ പ്രധാനമായും നഷ്‌ടം നേരിട്ടു.
ഒ.എന്‍.ജി.സി, വിപ്രോ, കോള്‍ ഇന്ത്യ, ടി.സി.എസ.്‌, ബജാജ്‌ ഓട്ടോ, പവര്‍ഗ്രിഡ്‌ കോര്‍പ്‌, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ടാറ്റാ സ്‌റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. കൊടക്‌ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, റിലയന്‍സ്‌, അദാനി പോര്‍ട്‌സ്, ഐടിസി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്‌സി, യെസ്‌ ബാങ്ക്‌, ഇന്റസന്റ്‌ ബാങ്ക്‌, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, സണ്‍ ഫാര്‍മ, എംആന്റ്‌എം തുടങ്ങിയ ഓഹരികള്‍ നഷ്‌ടമുണ്ടാക്കി.

Ads by Google
Thursday 06 Dec 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW