Thursday, December 06, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.34 AM

റിപ്പോ നിരക്കില്‍ മാറ്റമില്ല; 6.50 ശതമാനമായി തുടരും

uploads/news/2018/12/270328/f1.jpg

മുംബൈ: ആര്‍.ബി.ഐ. റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. ഇതു 6.50 ശതമാനമായി തുടരും. ആര്‍.ബി.ഐ. ആസ്‌ഥാനത്തു റിസര്‍വ്വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഊര്‍ജിത പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എം.പി.സി. (മോണിറ്ററി പോളിസി) അവലോകന യോഗത്തിലാണ്‌ ഈ തീരുമാനം. റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 6.25 ശതമാനമായിത്തന്നെ നില്‍ക്കും. റിപ്പോ നിരക്ക്‌ 25 ബേസിസ്‌ പോയിന്റുകള്‍ ഉയര്‍ത്തിയേക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ അതുണ്ടായില്ല. പലിശ നിരക്ക്‌ കുറയ്‌ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍.ബി.ഐ. അത്‌ പരിഗണിച്ചില്ല. അസംസ്‌കൃത എണ്ണ വില താഴ്‌ന്നതും ഡോളറിനെതിരേ രൂപയുടെ മൂല്യം വര്‍ധിച്ചതും റിപ്പോ നിരക്കില്‍ മാറ്റം വരുത്താതിരിക്കാന്‍ അനുകൂല കാരണമായി തീര്‍ന്നു. പണപ്പെരുപ്പത്തിന്റെ അളവ്‌ കഴിഞ്ഞ മാസങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നതും പ്രധാന കാരണമായി. അതേ സമയം എസ്‌.എല്‍.ആര്‍. കാല്‍ശതമാനം കുറച്ചു. നേരത്തേയിത്‌ 3.9-4.5 ശതമാനമായിരുന്നു.
എന്നാല്‍, ആര്‍.ബി.ഐയുടെ ഈ തീരുമാനം ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സ് 300 പോയിന്റ്‌ ഇടിഞ്ഞ്‌ 35884 ലും നിഫ്‌റ്റി 86 പോയിന്റ്‌ ഇടിഞ്ഞ്‌ നിഫ്‌റ്റി 10782ലും വ്യാപാരം നിര്‍ത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ കുറഞ്ഞ്‌ ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 70.75 ലെത്തി. ഇത്‌ പിന്നീട്‌ 70.46ല്‍ എത്തിനിന്നു.
ഇതു രണ്ടാം തവണയാണ്‌ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക്‌ കുറയ്‌ക്കാന്‍ തയാറാകാത്തത്‌. വീട്‌, കാര്‍ വായ്‌പ നിരക്കുകള്‍ പഴയ പോലെ തന്നെ തുടരും. കേന്ദ്ര ബാങ്കുകള്‍ 2018-19-ല്‍ ജി.ഡി.പി. വളര്‍ച്ച നിരക്ക്‌ 7.4 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്‌. പണപ്പെരുപ്പ നിരക്ക്‌ 7.5 ശതമാനമായി പുനക്രമീകരിച്ചിട്ടുണ്ട്‌.
നേരത്തെ ഇത്‌ 3.9 ശതമാനമായിരുന്നു. വാണിജ്യ ബാങ്കുകള്‍ക്ക്‌ ആര്‍.ബി.ഐ. നല്‍കുന്ന ഹ്രസ്വകാല വായ്‌പകളുടെ പലിശനിരക്കാണ്‌ റിപ്പോ. ബാങ്കുകളില്‍ നിന്നു കടമെടുക്കുന്ന പണത്തിന്‌ ആര്‍.ബി.ഐ. നല്‍കുന്ന പലിശനിരക്കാണ്‌ റിവേഴ്‌സ്‌ റിപ്പോ.

Ads by Google
Thursday 06 Dec 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW