Monday, February 18, 2019 Last Updated 25 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.34 AM

എല്‍.പി.ജി. സബ്‌സിഡി സ്‌കീമില്‍ മാറ്റം വരുത്തില്ല: ഐ.ഒ.സി.

കൊച്ചി: എല്‍.പി.ജി. വിലയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന്‌ സബ്‌സിഡി ട്രാന്‍സ്‌ഫര്‍ സ്‌കീമില്‍ മാറ്റം വരുത്തുമെന്ന വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.ഗുണഭോക്‌താക്കള്‍ക്കുള്ള സബ്‌സിഡി വിഹിതം ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെന്ന നിലവിലുള്ള സബ്‌സിഡി ട്രാന്‍സ്‌ഫര്‍ സംവിധാനം അതേപടി തുടരും.
ഡയറക്‌ട്‌ ബെനഫിറ്റ്‌ ട്രാന്‍സ്‌ഫര്‍ (ഡി.ബി.ടി.) അഥവാ പഹല്‍ സ്‌കീം പ്രകാരം മാര്‍ക്കറ്റ്‌ നിരക്കില്‍ എല്‍.പി.ജി. വാങ്ങുന്ന എല്ലാ ഗുണഭോക്‌താക്കള്‍ക്കും സബ്‌സിഡി വിഹിതം നേരിട്ട്‌ ബാങ്ക്‌അക്കൗണ്ടിലെത്തും. എല്‍.പി.ജി. വിലയിലുണ്ടാകുന്ന വര്‍ധനക്ക്‌ ആനുപാതികമായി സബ്‌സിഡി ലഭ്യമാക്കിക്കൊണ്ട്‌ ഉപഭോക്‌താവിന്‌ പരിരക്ഷ നല്‍കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഈ സ്‌കീമിലൂടെ ചെയ്യുന്നത്‌. 23 കോടി എല്‍.പി.ജി. ഉപഭോക്‌താക്കള്‍ക്ക്‌ സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുന്നു. 2014 മുതല്‍ ഇതുവരെ 94500 കോടി രൂപ എല്‍.പി.ജി സബ്‌സിഡിയായി ഉപഭോക്‌താക്കള്‍ക്ക്‌ ലഭിച്ചിട്ടുണ്ടെന്നും ഐ.ഒ.സി. വ്യക്‌തമാക്കി.

Ads by Google
Thursday 06 Dec 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW