Friday, May 24, 2019 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.28 AM

വ്യാജ രേഖയുണ്ടാക്കി ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയ കേസ്‌: പ്രതി അറസ്‌റ്റില്‍

uploads/news/2018/12/270318/c6.jpg

മലപ്പുറം: വ്യാജ രേഖയുണ്ടാക്കി ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയെന്ന കേസിലെ പ്രതിയെ മലപ്പുറം നാര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി സലീം അറസ്‌റ്റ് ചെയ്‌തു. ആനക്കയം ട്രീജി വില്ലയില്‍ താമസിക്കുന്ന തയ്ിയല്‍ അഹമ്മദ്‌(50) ആണ്‌ അറസ്‌റ്റിലായത്‌. വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ മേലാറ്റൂര്‍ ഫെഡറല്‍ ബാങ്കില്‍ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ നടത്തിയ അനേ്വഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. കേസില്‍ അഹമ്മദിന്റെ ഭാര്യ സമീറ, സഹോദരന്‍ മുനീര്‍ റഹ്‌മാന്‍, സഹോദര ഭാര്യ മുംതാസ്‌ എന്നിവരും പ്രതികളാണ്‌. പ്രതി ഇരുപത്‌ വര്‍ഷമായി മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ വിവിധ സ്‌ഥലങ്ങളില്‍ താമസിച്ച്‌ അതാത്‌ സ്‌ഥലത്തെ വിലാസത്തില്‍ മേല്‍വിലാസം ഉപയോഗിച്ച്‌ പാന്‍ കാര്‍ഡുകളും മറ്റും ഉണ്ടാക്കിയതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ജോലിയെ ബാധിക്കുമെന്നതിനാല്‍ പല കേസുകളിലും ബാങ്ക്‌ ഉദ്യോഗസ്‌ഥര്‍ സ്വന്തം കൈയില്‍ നിന്നും പണമെടുത്ത്‌ അടക്കുന്നതിനാല്‍ പ്രതി രക്ഷപ്പെടാറാണ്‌ പതിവ്‌. കോഴിക്കോട്‌ വിജിലന്‍സ്‌ കോടതിയില്‍ ഇയാള്‍ക്കെതിരെ കേസ്‌ നിലവിലുണ്ട്‌. വ്യാജരേഖയുണ്ടാക്കി സേ്‌റ്ററ്റ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്കില്‍ നിന്നും മൂന്നു കോടിയോളം രൂപ തട്ടിയെന്നാണ്‌ കേസ്‌. ഭാര്യ കൂട്ടു പ്രതിയായ ഈ കേസില്‍ 12 കോടിയോളം രൂപ ഇയാളുടെ പേരില്‍ ബാധ്യതയുള്ളതായും പ്രതി പിടിയിലായതറിഞ്ഞ്‌ നിരവധി ചെക്ക്‌ തട്ടിപ്പ്‌ പരാതികള്‍ വന്നു കൊണ്ടിരിക്കുന്നതായും പോലീസ്‌ പറഞ്ഞു. ജില്ലാ പോലീസ്‌ മേധാവി പ്രതീഷ്‌ കുമാറിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ മലപ്പുറം നാര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അനേ്വഷണ സംഘാംഗങ്ങളായ എസ്‌.ഐ ഉമ്മര്‍ മേമന, എ.എസ്‌.ഐ കൃഷ്‌ണന്‍, മുഹമ്മദലി, ഷൈജു, പി.സഞ്‌ജീവ്‌, സെയ്‌ത് മുഹമ്മദ്‌, ബിനു മനോജ്‌, യൂനസ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി (രണ്ട്‌) 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

Ads by Google
Thursday 06 Dec 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW