Friday, May 24, 2019 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.23 AM

കലോത്സവ മാഫിയയെക്കുറിച്ച്‌ അന്വേഷിക്കും: വിദ്യാഭ്യാസമന്ത്രി

uploads/news/2018/12/270313/k4.jpg

തിരുവനന്തപുരം : ആലപ്പുഴയില്‍ നാളെ ആരംഭിക്കുന്ന സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിലെ മാഫിയാ ഇടപെടലിനെക്കുറിച്ച്‌ അന്വേഷിക്കുമെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്‌. ലക്ഷങ്ങള്‍ വാങ്ങി, നൃത്ത ഇനങ്ങളിലുള്‍പ്പെടെ വിജയികളെ മുന്‍കൂട്ടി നിശ്‌ചയിച്ചതു മംഗളമാണ്‌ ഇന്നലെ പുറത്തുകൊണ്ടുവന്നത്‌. ഇതേത്തുടര്‍ന്നാണു മന്ത്രിയുടെ ഇടപെടല്‍.
കലോത്സവവേദിയില്‍ നൃത്താധ്യാപകരുടെ അമിത ഇടപെടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി, സംശയം തോന്നുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തും. വിജിലന്‍സിന്റെയും പോലീസിന്റെയും കണ്ണുകള്‍ ഇവര്‍ക്കുമേലുണ്ടാകും. വ്യാപകഅഴിമതി നടന്ന തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തയിനങ്ങളിലെ വിധിനിര്‍ണയത്തിനെതിരേ ഇന്നു കോടതിയെ സമീപിക്കുമെന്നു രക്ഷിതാക്കള്‍ അറിയിച്ചു. പരാതി ലഭിച്ചിട്ടും ഡി.പി.ഐ. ഉള്‍പ്പെടെ ഇടപെടാത്തതിനേത്തുടര്‍ന്ന്‌ ഇന്നലെ തിരുവനന്തപുരം ഡി.ഡി. ഓഫീസില്‍ സംഘര്‍ഷമുണ്ടായി. മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചു.

Ads by Google
Thursday 06 Dec 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW