Thursday, December 06, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.23 AM

നിരക്കു കൂട്ടി , ഓട്ടോയ്‌ക്കു മിനിമം 25 രൂപ; ടാക്‌സിക്ക്‌ 175

uploads/news/2018/12/270310/k1.jpg

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ ഓട്ടോ റിക്ഷ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോ റിക്ഷയുടെ മിനിമം ചാര്‍ജ്‌ ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്‌സി മിനിമം ചാര്‍ജ്‌ അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയുമായാണ്‌ വര്‍ധിപ്പിച്ചത്‌. നിരക്കുകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നിലവില്‍ 1.25 കിലോമീറ്റര്‍ വരെ ഓട്ടോറിക്ഷയ്‌ക്കു മിനിമം ചാര്‍ജ്‌ 20 രൂപയും ടാക്‌സിക്കു മിനിമം ചാര്‍ജ്‌ അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്‌. നിരക്കുകള്‍ വര്‍ധിപ്പിച്ചത്‌ ഇന്നു നിയമസഭയില്‍ പ്രഖ്യാപിക്കും.
ഇന്ധന വില വര്‍ധിച്ച സാഹചര്യത്തില്‍ ഓട്ടോ റിക്ഷ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ നിരക്ക്‌ വര്‍ധിപ്പിക്കണമെന്നു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. കഴിഞ്ഞ മാസം സംസ്‌ഥാനവ്യാപകമായി ഓട്ടോ, ടാക്‌സി പണിമുടക്കു നടത്താന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു സമരത്തില്‍നിന്നു പിന്മാറി. കഴിഞ്ഞ ഒന്നു മുതല്‍ നിരക്കു വര്‍ധിപ്പിക്കാമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്‌.
ഓട്ടോ റിക്ഷയ്‌ക്കു മിനിമം ചാര്‍ജ്‌ നിലവില്‍ 20 രൂപയാണ്‌. ഇത്‌ 30 ആക്കണമെന്നും ടാക്‌സി നിരക്ക്‌ 150 ല്‍നിന്ന്‌ 200 ആക്കണമെന്നുമായിരുന്നു കമ്മിഷന്റെ ശിപാര്‍ശ. 2014 ലാണ്‌ അവസാനമായി ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചത്‌.

Ads by Google
Thursday 06 Dec 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW