Thursday, December 06, 2018 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.06 AM

അഗസ്‌റ്റ വെസ്‌റ്റ്ലാന്‍ഡ്‌ അഴിമതിക്കേസ്‌ : മിഷേല്‍ 5 ദിവസം കസ്‌റ്റഡിയില്‍

uploads/news/2018/12/270243/d4.jpg

ന്യൂഡല്‍ഹി: അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ്‌ ഹെലികോപ്‌ടര്‍ ഇടപാടു കേസില്‍ യു.എ.ഇയില്‍നിന്നു വിട്ടുകിട്ടിയ ഇടനിലക്കാരന്‍ ക്രിസ്‌ത്യന്‍ മിഷേലിനെ കോടതി ചോദ്യംചെയ്യലിനായി അഞ്ചു ദിവസത്തേക്കു സി.ബി.ഐയുടെ കസ്‌റ്റഡിയില്‍ നല്‍കി.
യു.പി.എ. സര്‍ക്കാരിന്റെ കാലത്തു വി.വി.ഐ.പി. ഹെലികോപ്‌ടറുകള്‍ വാങ്ങാനുള്ള 3,600 കോടി രൂപയുടെ കരാര്‍ ഇറ്റാലിയന്‍ കമ്പനിയായ അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡിനു ലഭിക്കാന്‍ ഇന്ത്യയിലെ പലര്‍ക്കുമായി മിഷേല്‍ കോടികള്‍ കൈക്കൂലി നല്‍കിയെന്നാണ്‌ ആരോപണം. റാഫേല്‍ ഇടപാടില്‍ പ്രതിരോധത്തിലായ ബി.ജെ.പിക്കു കോണ്‍ഗ്രസിനെ തിരിച്ചടിക്കാനുള്ള ആയുധമാണ്‌ കോപ്‌ടര്‍ ഇടപാട്‌.
വ്യാഴാഴ്‌ച രാത്രി ഇന്ത്യയിലെത്തിച്ച മിഷേലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിടണമെന്നു മിഷേലിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും ചോദ്യംചെയ്യലിനായി കസ്‌റ്റഡിയില്‍ കിട്ടണമെന്ന സി.ബി.ഐയുടെ ആവശ്യമാണ്‌ അംഗീകരിക്കപ്പെട്ടത്‌. മിഷേല്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുമുണ്ട്‌.

Ads by Google
Thursday 06 Dec 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW