Thursday, December 06, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.06 AM

അഗസ്‌റ്റ വെസ്‌റ്റ്ലാന്‍ഡ്‌ അഴിമതിക്കേസ്‌ : അറസ്‌റ്റ് വഴിത്തിരിവാകും

uploads/news/2018/12/270242/d3.jpg

ന്യൂഡല്‍ഹി: അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ്‌ ഹെലികോപ്‌റ്റര്‍ ഇടപാടിലെ അഴിമതി അന്വേഷണത്തില്‍ ഇടനിലക്കാരന്‍ ക്രിസ്‌ത്യന്‍ മിഷേല്‍ ജെയിംസിന്റെ അറസ്‌റ്റ്‌ വഴിത്തിരിവാകും. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി തുടങ്ങിയ വി.വി.ഐ.പികള്‍ക്ക്‌ സഞ്ചരിക്കാനായി പുതിയ ഹെലികോപ്‌റ്ററുകള്‍ വാങ്ങാനുള്ള 1999 ലെ കേന്ദ്ര സര്‍ക്കാരിന്റെ 3,600 കോടി രൂപയുടെ പദ്ധതിയാണ്‌ പിന്നീട്‌ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയത്‌.
രാത്രിയിലും മോശം കാലാവസ്‌ഥയിലും പറക്കാനുള്ള കഴിവ്‌, സുദ്രനിരപ്പിനും 2,000 മീറ്റര്‍ ഉയരത്തിലെ പ്രവര്‍ത്തന സൗകര്യം എന്നീ ഗുണങ്ങള്‍ വി.വി.ഐ.പി. കോപ്‌റ്ററുകള്‍ക്ക്‌ വേണമെന്നായിരുന്നു വ്യോമസേനയുടെ നിഷ്‌കര്‍ഷ. 2002 ല്‍ എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍, 12 കോപ്‌റ്ററുകള്‍ക്കായുള്ള ആഗോള ടെന്‍ഡര്‍ വിളിച്ചു.
ടെക്‌നിക്കല്‍ ഇവാല്യുേവഷന്‍ കമ്മിറ്റി മൂന്നു കമ്പനികളുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കുകയും അവയെ പരീക്ഷണത്തിനായി ക്ഷണിക്കുകയും ചെയ്‌തു. എന്നാല്‍, തങ്ങളുടെ ഇ.എച്ച്‌. 101 കോപ്‌റ്ററുകള്‍ക്ക്‌ 6,000 മീറ്ററിനു മുകളില്‍ പറക്കാനുള്ള അനുമതിയില്ലാത്ത സാഹചര്യത്തില്‍ പരീക്ഷണത്തില്‍നിന്ന്‌ അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ്‌ പിന്‍മാറി. പറക്കല്‍ പരീക്ഷണത്തിനുശേഷം, ഫ്രാന്‍സിന്റെ യൂറോകോപ്‌റ്റര്‍ കമ്പനിയുടെ ഇ.സി. 225 നെ ഇടപാടിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തു. 2003 നവംബര്‍ 19 ന്‌ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. 6,000 മീറ്ററിന്‌ മുകളിലുള്ള വി.വി.ഐ.പി. യാത്രകള്‍ അത്യപൂര്‍വമായ സാഹചര്യത്തില്‍ കോപ്‌റ്ററുകളുടെ ഉയരപരിധി 4,500 മീറ്ററായി പുനര്‍നിര്‍ണയിക്കണമെന്ന്‌ തീരുമാനിച്ചു. കൂടുതല്‍ കമ്പനികള്‍ക്ക്‌ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
ഇതേത്തുടര്‍ന്നു കരാറിനുള്ള മാനദണ്ഡങ്ങള്‍ നിശ്‌ചയിച്ചത്‌ പ്രധാനമന്ത്രിയുടെ ഓഫീസുമായോ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌.പി.ജിയുമായോ കൂടിയാലോചിച്ചല്ല എന്നു കാട്ടി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വ്യോമസേനാ മേധാവിക്ക്‌ കത്തയച്ചു. 2010 ല്‍ യു.പി.എ. സര്‍ക്കാര്‍ ഒപ്പുവച്ച കോപ്‌റ്റര്‍ ഇടപാടിനെ അഴമിതി ആരോപണ നിഴലിലാക്കിയത്‌, കോപ്‌റ്ററുകളുടെ ഉയരപരിധി വെട്ടിച്ചുരുക്കിയ നടപടിയാണ്‌. യു.പി.എ. സര്‍ക്കാര്‍ മുന്‍പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ച മാറ്റം കരാറില്‍ നിര്‍ബന്ധമായി ചേര്‍ക്കുകയായിരുന്നു. മാനദണ്ഡങ്ങള്‍ മാറിയപ്പോള്‍ സിര്‍ക്കോസ്‌കി(യു.എസ്‌.എ.), അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ്‌ (യു.കെ.), റോസോബോണ്‍എക്‌സ്‌പോര്‍ട്ട്‌ (റഷ്യ) എന്നിങ്ങനെ മൂന്നു കമ്പനികള്‍ കരാറിനായി രംഗത്തു വന്നു. യു.എസിലും യു.കെയിലും നടന്ന പരീക്ഷണപ്പറക്കലുകള്‍ക്കൊടുവില്‍ അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡിന്‌ കരാര്‍ ലഭിച്ചു. അന്നത്തെ വ്യോമസേനാ മേധാവി എസ്‌.പി. ത്യാഗിയുടെ ഇടപെടലാണ്‌ കോപ്‌റ്ററുകളുടെ ഉയരപരിധി 6,000 മീറ്ററില്‍നിന്ന്‌ 4,500 മീറ്ററായി കുറച്ചതിനു പിന്നിലെന്നും ഇതു അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡിനെ സഹായിച്ചെന്നുമാണ്‌ സി.ബി.ഐയുടെ ആരോപണം.
ഉയരപരിധി കുറയ്‌ക്കുന്നതിനെ ആദ്യം എതിര്‍ത്ത വ്യോമസേന, ത്യാഗി മേധാവിയായതോടെ നിലപാടു മാറ്റിയെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു. മിഷേല്‍, ഗൈഡോ ഹാച്ചേ, കാര്‍ലോസ്‌ ജെറോസ എന്നീ ഇടനിലക്കാര്‍ വഴി അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ്‌ മേധാവികള്‍ ത്യാഗിക്കും ബന്ധുക്കളായ രാജീവ്‌, സന്ദീപ്‌, ജൂലി എന്നിവര്‍ക്ക്‌ കൈക്കൂലി നല്‍കിയെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. 3,600 കോടി രൂപയുടെ കരാര്‍ അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡിനു ലഭിക്കാനായി മിഷേലിന്റെ കമ്പനിക്ക്‌ 4.227 കോടി യൂറോ ലഭിച്ചതായും സി.ബി.ഐ. ആരോപിക്കുന്നു.

Ads by Google
Thursday 06 Dec 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW