Sunday, February 10, 2019 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.06 AM

ജിസാറ്റ്‌ -11 വിക്ഷേപണം വിജയം

uploads/news/2018/12/270240/d7.jpg

ബംഗളൂരു: ഇന്ത്യയുടെ ഏറ്റവും ഭാരമുള്ള ഉപഗ്രഹം ജിസാറ്റ്‌ -11 വിക്ഷേപണം വിജയം. ഫ്രഞ്ച്‌ ഗയാനയില്‍നിന്ന്‌ ഏരിയന്‍ സ്‌പേസ്‌ റോക്കറ്റിലേറിയാണു ഇന്നലെ പുലര്‍ച്ചെ 2.10നു ജിസാറ്റ്‌-11 ബഹിരാകാശത്തേക്കു കുതിച്ചത്‌. 30 മിനിറ്റിനുള്ളില്‍ റോക്കറ്റില്‍നിന്നു ജിസാറ്റ്‌ -11 വേര്‍പെട്ടു. തൊട്ടുപിന്നാലെ ഉപഗ്രഹത്തിന്റെ നിയന്ത്രണം കര്‍ണാടകയിലെ ഹസനിലുള്ള ഐ.എസ്‌.ആര്‍.ഒ. മാസ്‌റ്റര്‍ കണ്‍ട്രോള്‍ സംവിധാനം ഏറ്റെടുത്തു.
നാലു ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റുകളാണ്‌ ഐ.എസ്‌.ആര്‍.ഒയ്‌ക്കുള്ളത്‌. അതിനാലാണ്‌ 5,854 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്‌-11 വിക്ഷേപിക്കാന്‍ യുറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയെ ആശ്രയിച്ചത്‌. "വലിയ പക്ഷി"യെന്നു വിളിപ്പേരുള്ള ജിസാറ്റ്‌-11 ഇന്ത്യയിലെ ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്ക്‌ മികച്ച പിന്തുണയാകുമെന്നാണു പ്രതീക്ഷ. ഇന്ത്യ ഏറ്റവും പണം ചെലവിട്ട്‌ നിര്‍മിച്ച ഉപഗ്രഹങ്ങളിലൊന്നാണു ജി-സാറ്റ്‌. 1,200 കോടി രൂപയാണു മുതല്‍മുടക്ക്‌. 15 വര്‍ഷമാണു കാലാവധി. കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഐ.എസ്‌.ആര്‍.ഒയുടെ റോക്കറ്റ്‌ ജി.എസ്‌.എല്‍.വി- മാര്‍ക്ക്‌3 ആണ്‌. എന്നാല്‍, നാലു ടണ്‍ ഭാരം വഹിക്കാനെ ഇതിനുശേഷിയുള്ളൂ.
ഐ.എസ്‌.ആര്‍.ഒ. നിര്‍മിച്ച 34-ാമത്‌ കമ്യൂണിക്കേഷന്‍ ഉപഗ്രഹമാണു ജിസാറ്റ്‌-11. സെക്കന്‍ഡില്‍ 16 ജിഗാബൈറ്റ്‌ വേഗത്തില്‍ ഡേറ്റ കൈമാറാനാകും. റേഡിയോ സിഗ്‌നലുകളുടെ വിനിമയം സാധ്യമാക്കുന്ന 40 ട്രാന്‍സ്‌പോണ്ടറുകളും ഉപഗ്രഹത്തിലുണ്ട്‌.
വിക്ഷേപണം പൂര്‍ണമാകണമെങ്കില്‍ ഏതാനും ഘട്ടംകൂടി പിന്നിടേണ്ടതുണ്ട്‌. സോളാര്‍ പാനലുകളും നാല്‌ ആന്റീനകളും പ്രവര്‍ത്തന സജ്‌ജമാക്കുകയാണു പ്രധാനം. പരിശോധനകളെല്ലാം പൂര്‍ത്തിയാകാന്‍ ദിവസങ്ങളെടുക്കും.

Ads by Google
Thursday 06 Dec 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW