Friday, May 24, 2019 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.00 AM

കേന്ദ്രത്തോടു കേണ്‌ വിജയ്‌ മല്യ 'പൊതുപണം മുഴുവന്‍ തിരിച്ചടയ്‌ക്കാം; നിരസിക്കരുത്‌'

uploads/news/2018/12/270211/in2.jpg

ലണ്ടന്‍: സഹസ്രകോടികളുടെ ബാങ്ക്‌വായ്‌പാ തട്ടിപ്പുകേസില്‍ നിയമവ്യവസ്‌ഥയെ കബളിപ്പിച്ച്‌ ഇംഗ്ലണ്ടിലേക്കു മുങ്ങിയ മദ്യരാജാവ്‌ വിജയ്‌ മല്യ ഒത്തുതീര്‍പ്പു ശ്രമവുമായി രംഗത്ത്‌. പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന്‌ വായ്‌പയിനത്തില്‍ താന്‍ തട്ടിച്ചെടുത്തെന്ന്‌ ആരോപിക്കപ്പെടുന്ന "പൊതുപണം" മുഴുവന്‍ തിരിച്ചടയ്‌ക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഈ വാഗ്‌ദാനം സ്വീകരിക്കണമെന്നുമാണു മല്യയുടെ അഭ്യര്‍ഥന. ഇന്ത്യയിലേക്കു നാടു കടത്തരുതെന്ന ഹര്‍ജിയില്‍ യു.കെ. കോടതി വിധി പ്രസ്‌താവിക്കുന്നതിനു ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണു കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ്‌ മുന്‍ ഉടമകൂടിയായ അറുപത്തിരണ്ടുകാരനായ മല്യ സാമൂഹിക മാധ്യമങ്ങളിലൂടെ അനുനയനീക്കം നടത്തിയത്‌. അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ്‌ ഹെലികോപ്‌ടര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരനായ ക്രിസ്‌ത്യന്‍ മിഷേലിനെ ദുബായില്‍നിന്ന്‌ സി.ബി.ഐ. ഇന്ത്യയിലെത്തിച്ചതിനു പിന്നാലെയാണു മല്യയുടെ വിലാപമെന്നതും ശ്രദ്ധേയം.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ യു.കെയില്‍ അറസ്‌റ്റിലായ മല്യ ജാമ്യത്തിലാണ്‌. നാടുകടത്തല്‍ ഭീഷണിനിഴലിലുള്ള മല്യയുടെ കേസില്‍ ഈമാസം 10 നു ലണ്ടനിലെ വെസ്‌റ്റ്‌മിന്‍സ്‌റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതി വിധിപറയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. നാടുകടത്തല്‍ വിഷയവും ഇന്ത്യയിലെ വായ്‌പാത്തട്ടിപ്പുകേസും രണ്ടു തലത്തിലാണെന്നാണു മല്യയുടെ വാദം. യു.കെയിലെ കേസ്‌ നിയമാനുസൃതം മുന്നോട്ടുപോകട്ടെയെന്നു ട്വിറ്ററില്‍ കുറിച്ച മല്യ അതിലും പ്രധാനം വായ്‌പാവിഷയമാണെന്നു വ്യക്‌തമാക്കി. താനെടുത്ത കടം 100 ശതമാനവും തിരിച്ചടയ്‌ക്കാന്‍ തയാറാണ്‌. ബാങ്കുകളും കേന്ദ്ര സര്‍ക്കാരും ഈ അഭ്യര്‍ഥന സ്വീകരിക്കണം. തിരിച്ചടവ്‌ വാഗ്‌ദാനം നിരാകരിക്കുകയാണെങ്കില്‍ അതിനു കാരണമെന്താണെന്നു വിശദീകരിക്കണമെന്നും മല്യ ട്വീറ്റ്‌ ചെയ്‌തു.

Ads by Google
Thursday 06 Dec 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW