Thursday, December 06, 2018 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.00 AM

ഖഷോഗിവധം: കിരീടാവകാശിയുമായി അടുപ്പമുള്ളവരിലേക്ക്‌ അറസ്‌റ്റ്

uploads/news/2018/12/270210/in5.jpg

ഇസ്‌താംബുള്‍: തുര്‍ക്കിയിലെ സൗദി എംബസിക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദി കിരീടാവകാശിയുടെ രണ്ടു വിശ്വസ്‌തരെ അറസ്‌റ്റ്‌ ചെയ്യാന്‍ അനുമതി തേടി പ്രോസിക്യൂട്ടര്‍.
അഹമ്മദ്‌ അല്‍- അസിരി, സൗദ്‌ അല്‍- കഹ്‌താനി എന്നിവരെ അറസ്‌റ്റുചെയ്യാനണാണ്‌ തുര്‍ക്കി പ്രോസിക്യൂട്ടറുടെ അപേക്ഷ. കൊലയ്‌ക്കു പദ്ധതിയിട്ടവരെന്ന്‌ ആരോപിച്ചാണിത്‌. വിദേശ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അടക്കമുള്ളവരുമായി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രഹസ്യചര്‍ച്ചയ്‌ക്കിരിക്കുമ്പോള്‍ പോലും ഒപ്പമിരിക്കുന്നയാളാണ്‌ അസിരി. കഹ്‌താനി കിരീടാവകാശിയുടെ മുഖ്യ ഉപദേഷ്‌ടാക്കളില്‍ ഒരാളാണ്‌.
പതിനഞ്ചംഗ സംഘത്തെ അയച്ചാണു ഖഷോഗിയെ കൊലപ്പെടുത്തിയതെന്നാണു തുര്‍ക്കിയുടെ വാദം. സൗദി ഭരണകൂടത്തില്‍ നിന്നുള്ള ഉന്നത ഇടപെടല്‍ ഇതിനു പിന്നിലുണ്ടെന്നും എന്നാലത്‌ സല്‍മാന്‍ രാജാവല്ലെന്നും തുര്‍ക്കി പ്രസിഡന്റ്‌ റെജപ്‌ തയിപ്‌ എര്‍ദോവെന്‍ വ്യക്‌തമാക്കിയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഇതുവരെ 21 പേരെയാണു സൗദി അറസ്‌റ്റ്‌ ചെയ്‌തത്‌. കിരീടാവകാശിക്കു പങ്കില്ലെന്നും ഭരണകൂടം ആവര്‍ത്തിക്കുന്നു.

Ads by Google
Thursday 06 Dec 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW