Friday, May 24, 2019 Last Updated 17 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.00 AM

സ്വവര്‍ഗ പങ്കാളിക്കായി ഭാര്യയെ കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍

uploads/news/2018/12/270209/in4.jpg

ലണ്ടന്‍: സ്വവര്‍ഗപങ്കാളിക്കൊപ്പം താമസിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യന്‍വംശജന്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ഭാര്യ ജസീക്കാ പട്ടേലി(34)നെ അമിതമായി ഇന്‍സുലിന്‍ കൊടുത്ത്‌ ബന്ധിച്ചശേഷം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ ബാഗു കൊണ്ടു ശ്വാസംമുട്ടിച്ചു കൊന്ന മിതേഷ്‌ പട്ടേലാണു കുറ്റക്കാരനെന്നു ടീസൈഡ്‌ ക്രൗണ്‍ കോടതി കണ്ടെത്തിയത്‌. പ്രതിക്കു ജീവപര്യന്തം തടവ്‌ അനിവാര്യമാണെന്നു ജസ്‌റ്റിസ്‌ ജെയിംസ്‌ ഗോസ്‌ പറഞ്ഞു.
ഒരുമാസം മുമ്പ്‌ ആരംഭിച്ച വിചാരണയില്‍ ഇന്നലെയാണു കോടതിയുടെ നിരീക്ഷണമുണ്ടായത്‌. ഇയാള്‍ക്കെതിരേ മതിയായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
വീടിനു സമീപത്ത്‌ ഈ ദമ്പതികള്‍ ഫാര്‍മസി നടത്തുകയായിരുന്നു. കഴിഞ്ഞ മെയ്‌ 14 നു മരിച്ചനിലയില്‍ കണ്ടെത്തിയെങ്കിലും താന്‍ നിരപരാധിയാണെന്നും മോഷ്‌ടാക്കളാണു സംഭവത്തിനു പിന്നിലെന്നുമായിരുന്നു മിതേഷിന്റെ നിലപാട്‌. സ്വവര്‍ഗരതിക്കായുള്ള വെബ്‌ സൈറ്റിലൂടെ പരിചയപ്പെട്ട സിഡ്‌നിയില്‍ താമസിക്കുന്ന ഡോ. അമിത്‌ പട്ടേലുമായുള്ള ബന്ധം തുടരാനായിരുന്നു കൊലപാതകം.
ജസീക്കയുടെ മരണത്തെ തുടര്‍ന്നു ലഭിക്കാവുന്ന 20 കോടി രൂപയുടെ ഇന്‍ഷുറന്‍സ്‌ തുക കൈവശപ്പെടുത്താനും മിതേഷ്‌ നീക്കം നടത്തി. ഭാര്യയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി അമിതിനോടു 2015-ല്‍ തന്നെ പ്രതി പറഞ്ഞിരുന്നു.ഫാര്‍മസിയില്‍ പരസ്യമായി ഇയാള്‍ പ്രണയത്തിലായ വ്യക്‌തിയുമായി ചാറ്റിങ്‌ നടത്തിയിരുന്നു.

Ads by Google
Thursday 06 Dec 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW