Thursday, December 06, 2018 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.00 AM

7.5 തീവ്രതയില്‍ ഭൂചലനം, കാലിഡോണിയയില്‍ സുനാമി ഭീതി

നൗമിയ: ന്യൂ കാലിഡോണിയയ്‌ക്കു സമീപമുണ്ടായ അതിശക്‌തമായ ഭൂചലനത്തില്‍ ദക്ഷിണ പസഫിക്‌ ദ്വീപസമൂഹങ്ങളില്‍ സുനാമി മുന്നറിയിപ്പ്‌. ആളപായമോ ഗുരുതര പരുക്കുകളോ വന്‍ നാശനഷ്‌ടമോ ഇല്ലെന്നു പ്രാഥമിക റിപ്പോര്‍ട്ട്‌.
ഇന്നലെയാണു പസഫിക്‌ സമുദ്രാന്തര്‍ ഭാഗത്ത്‌ റിക്‌ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്‌. ന്യൂ കാലിഡോണിയയ്‌ക്കു തെക്കുകിഴക്കുള്ള ലോയല്‍റ്റി ദ്വീപിന്‌ 170 കിലോമീറ്റര്‍ അകലെയും 10 കിലോമീറ്റര്‍ ആഴത്തിലുമായിരുന്നു പ്രഭവകേന്ദ്രം. ആദ്യചലനത്തിനു പിന്നാലെ 6.6 വരെ തീവ്രത രേഖപ്പെടുത്തിിയ ഇരുപതോളം തുടര്‍പ്രകമ്പനങ്ങളുമുണ്ടായി. വൈകാതെ സുനാമിക്കു സാധ്യതയുണ്ടെന്ന്‌ പസഫിക്‌ സുനാമി മുന്നറിയിപ്പു സെന്റര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്‌ധമാകുമെന്നും മൂന്നു മീറ്റര്‍ (പത്തടി) ഉയരത്തില്‍വരെ തിരമാല അടിച്ചേക്കാമെന്നുമായിരുന്നു പ്രാഥമിക മുന്നറിയിപ്പ്‌.
ഇതോടെ ദ്വീപുനിവാസികളെയും തീരവാസികളെയും സുരക്ഷിത മേഖലകളിലേക്കു മാറ്റി. ആശങ്കകള്‍ അസ്‌ഥാനത്താക്കി 72 സെന്റീമീറ്റര്‍(2.4 അടി) മാത്രമാണ്‌ തിരമാലകളുയര്‍ന്നതെന്നും കാര്യമായ നാശനഷ്‌ടങ്ങളൊന്നുമുണ്ടായില്ലെന്നും അധികൃതര്‍ പിന്നീട്‌ വ്യക്‌തമാക്കി.

Ads by Google
Thursday 06 Dec 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW