Thursday, December 06, 2018 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.34 AM

കേരള പ്രീമിയര്‍ ലീഗ്‌് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ അരങ്ങുണരും

uploads/news/2018/12/270165/4.jpg

കൊച്ചി: കേരള പ്രീമിയര്‍ ലീഗ്‌് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആറാം പതിപ്പിന്‌ 16 ന്‌ തുടക്കമാകുമെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്‌.എ) പ്രസിഡന്റ്‌ കെ.എം.ഐ. മേത്തര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഹോം ആന്‍ഡ്‌ എവേ അടിസ്‌ഥാനത്തില്‍ നടക്കുന്ന കേരളാ പ്രീമിയര്‍ ലീഗിന്റെ െടെറ്റില്‍ സ്‌പോണ്‍സര്‍ രാംകോ സിെമന്റ്‌സ്‌് ആണ്‌. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്റെ മേല്‍നോട്ടത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പ്‌. സംസ്‌ഥാനത്തെ 11 പ്രമുഖ ടീമുകള്‍ പങ്കെടുക്കും.
ഗ്രൂപ്പ്‌ എ യില്‍ ആര്‍.എഫ്‌.സി കൊച്ചി, സാറ്റ്‌ തിരൂര്‍, എസ്‌. ബി.ഐ തിരുവനന്തപുരം, എഫ്‌.സി തൃശൂര്‍, കേരള ബ്ലാസേ്‌റ്റഴ്‌സ്‌ എഫ്‌.സി. (റിസര്‍വ്‌) ഇന്ത്യന്‍ നേവി എന്നീ ടീമുകള്‍ ആണുള്ളത്‌.ഗോകുലം എഫ്‌ സി, കോവളം എഫ്‌ സി, എഫ്‌ സി കേരള, ക്വാര്‍ട്‌സ്‌ എഫ്‌ സി, ഗോള്‍ഡന്‍ ത്രെഡ്‌ എഫ്‌ സി എന്നീ ടീമുകള്‍ ഗ്രൂപ്പ്‌ ബിയില്‍ ഉള്‍പ്പെടുന്നു.വിജയികള്‍ക്ക്‌ മൂന്നുലക്ഷം രൂപയും ട്രോഫിയും റണ്ണേഴ്‌സ്‌ അപ്പിന്‌ ഒന്നരലക്ഷം രൂപയും ആണ്‌ സമ്മാനം. 16 ന്‌ െവെകിട്ട്‌ 6.30 ന്‌ മഹാരാജാസ്‌ കോളജ്‌ ഫ്‌ളഡ്‌ ലിറ്റ്‌ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്‌ഘാടന മല്‍സരത്തില്‍ ആര്‍.എഫ്‌.സി കൊച്ചിയും കേരളാ ബ്ലാസേ്‌റ്റഴ്‌സ്‌ (റിസര്‍വ്‌) തമ്മില്‍ ഏറ്റുമുട്ടുമെന്നും കെ.എം. ഐ മേത്തര്‍ പറഞ്ഞു.
രാംകോ എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റ്‌, മാര്‍ക്കറ്റിങ്‌ ബാലാജി കെ. മൂര്‍ത്തി, ബ്രാന്‍ഡ്‌ മാനേജ്‌മെന്റ്‌ ജനറല്‍ മാനേജര്‍ രമേശ്‌ ഭരത്‌, മാര്‍ക്കറ്റിങ്‌ അസിസ്‌റ്റന്റ്‌ െവെസ്‌ പ്രസിഡന്റ്‌ രഞ്‌ജിത്‌ ജേക്കബ്‌ മാത്യൂസ്‌ എന്നിവരും പത്രസമ്മേളത്തില്‍ പങ്കെടുത്തു.കരള പ്രീമിയര്‍ ലീഗ്‌് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ അരങ്ങുണരും

Ads by Google
Thursday 06 Dec 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW