Thursday, December 06, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.30 AM

മേരിക്ക്‌ ഇടിക്കാന്‍ ആണുങ്ങളെ വേണം

uploads/news/2018/12/270163/3.jpg

മുംബൈ: ബോക്‌സിങ്‌ വനിതാ ലോക ചാമ്പ്യന്‍ മേരി കോമിന്‌ ഇടിച്ചു പഠിക്കാന്‍ ആണിനെ വേണം. ന്യൂഡല്‍ഹിയില്‍ നടന്ന വനിതാ ലോക ചാമ്പ്യന്‍ഷിപ്പിന്റെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി മേരി കോം ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ വനിതയെന്ന റെക്കോഡ്‌ (ആറ്‌ സര്‍്വണവും ഒരു വെള്ളിയും) മേരി കോം സ്വന്തമാക്കിയിരുന്നു.
2020 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണു 35 വയസുകാരിയായ മേരി കോം. 48 കിലോ വിഭാഗം ഒളിമ്പിക്‌ മത്സര വിഭാഗത്തില്‍പ്പെടാത്തതിനാല്‍ 51 കിലോ വിഭാഗത്തിലാണു മേരിക്കു മത്സരിക്കേണ്ടി വരുന്നത്‌. പുരുഷ ബോക്‌സറുടെ സഹായത്തോടെയാണു താന്‍ 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിനു വേണ്ട പരിശീലനം നേടിയതെന്നു മേരി കോം പറഞ്ഞു. പുനെയിലെ ബലേവാഡിയിലായിരുന്നു പരിശീലനം. ലണ്ടനില്‍നിന്നു വെങ്കല മെഡലുമായാണു മേരി മടങ്ങിയത്‌. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ്‌ സ്‌പോര്‍ട്‌സ് ഗെയിമിങ്‌ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മേരി കോം. ലോക ചാമ്പ്യന്‍ഷിപ്പിന്റെ 48 കിലോ വിഭാഗത്തില്‍ കാര്യമായ വെല്ലുവിളി നേരിട്ടില്ലെന്നും അവര്‍ പറഞ്ഞു. 51 കിലോ വിഭാഗത്തില്‍ മത്സര പരിചയം നേടാന്‍ പറ്റിയ വനിതാ താരങ്ങളില്ല. അതുകൊണ്ട്‌ പഴയതു പോലെ പുരുഷ താരങ്ങളെ കൂട്ടുപിടിക്കേണ്ടി വരുമെന്നും മേരി കോം പറഞ്ഞു.

Ads by Google
Thursday 06 Dec 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW