Friday, May 17, 2019 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 03.55 PM

കുട്ടിക്കളി അല്ലാതാകുന്ന വീഡിയോ ഗെയിമുകള്‍

''വീഡിയോ ഗെയിം കഥാപാത്രങ്ങളുമായുള്ള നിരന്തമായ ചങ്ങാത്തം പല കുട്ടികളെയും മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിക്കുന്നു. പകലന്തിയോളവും രാവേറുവോളവും കംപ്യൂട്ടര്‍ ഗെയിമുകളുമായി കഴിച്ചുകൂട്ടുന്ന കുട്ടികള്‍ പിന്നീട് 'ഗെയിം അഡിക്ഷ'ന്റെ പിടിയിലകപ്പെടുന്നു''
uploads/news/2018/12/270122/kidsgamecyberworld051218.jpg

'വായിച്ചു വളര്‍ന്നാല്‍ വിളയും, വായിക്കാതെ വളര്‍ന്നാല്‍ വളയും. കുഞ്ഞുണ്ണിമാഷിന്റെ കവിതയാണ്. കാലം മാറി, കഥമാറി. വായനയും വായനാശീലവും കംപ്യൂട്ടറിനും മൊബൈല്‍ ഫോണിനും കീഴടങ്ങി.

കുട്ടികള്‍ കംപ്യൂട്ടര്‍ ഗെയിമുകള്‍ക്ക് പിന്നാലെയാണ്. പാടത്തും പറമ്പിലും കൂട്ടുകാര്‍ക്കൊപ്പം കളിച്ചു തിമിര്‍ക്കുന്ന ബാല്യത്തെയൊന്നും ഇന്ന് കാണാനാവില്ല. അവധിക്കാലം ഫ്‌ളാറ്റുകളുടെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി.

വീടുകള്‍ക്ക് മുറ്റമില്ല. തൊടികളില്ല. കണ്ണുപൊത്തിക്കളിയും കള്ളനും പോലീസു കളിയും ഇല്ല. അവരുടെ കള്ളനും പോലീസും കളി വീഡിയോ ഗെയിമിന്റെ ഇത്തിരിക്കുഞ്ഞന്‍ ചതുരക്കൂട്ടിലായി. ഇവിടെ അവര്‍ക്ക് കൂട്ടുകൂടാന്‍ ആന്‍ഗ്രി ബേഡും ജാക്ക് ലൂപ്പിനോയും ഡാന്‍ സ്മിത്തുമൊക്കെയുണ്ട്. എന്നാല്‍ കംപ്യൂട്ടര്‍ ഗെയിം കളിയില്‍ നിന്നും കാര്യത്തേക്ക് കടന്നതായാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വീഡിയോ ഗെയിം കഥാപാത്രങ്ങളുമായുള്ള നിരന്തമായ ചങ്ങാത്തം പല കുട്ടികളെയും മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിക്കുന്നു. പകലന്തിയോളവും രാവേറുവോളവും കംപ്യൂട്ടര്‍ ഗെയിമുകളുമായി കഴിച്ചുകൂട്ടുന്ന കുട്ടികള്‍ പിന്നീട് 'ഗെയിം അഡിക്ഷ'ന്റെ പിടിയിലകപ്പെടുന്നു.

പതിയിരിക്കുന്ന അപകടം


ചെറുപ്പത്തില്‍ ഹൈപ്പര്‍കൈനറ്റിക് ഡിസോര്‍ഡര്‍ എന്ന പ്രശ്‌നമുള്ള കുട്ടികള്‍ വീഡിയോഗെയിം പോലുള്ള അടിമത്തത്തിലേയ്ക്ക് വഴുതി വീഴാനുള്ള സാധ്യത ഏറെയാണ്. കുട്ടിക്കാലത്ത് പഠനത്തിലും മറ്റും ശ്രദ്ധക്കുറവ്, അമിത വികൃതി, എടുത്തുചാട്ടം എന്നിവയെല്ലാം ഇത്തരം കുട്ടികളുടെ പ്രത്യേകതയാണ്. ഇത് പലപ്പോഴും ചികിത്സ ലഭ്യമാകാതെ പോവുകയാണ് പതിവ്.
uploads/news/2018/12/270122/kidsgamecyberworld051218a.jpg

അതിന്റെ ഫലമായി ഹൈപ്പര്‍കൈനറ്റിക് ഡിസോഡര്‍ ഇവരെ ലഹരി വസ്തുക്കളോടുള്ള അടിമത്വം, ഇന്റര്‍നെറ്റ് അടിമത്തം, ഗെയിം അടിമത്തം തുടങ്ങിയ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നു. പുതിയ തലമുറയിലെ കുട്ടികളില്‍ ഭൂരിഭാഗവും വീഡിയോ ഗെയിമിനു അടിമകളാണ്.

കുട്ടിക്രിമിനലുകളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന് ഒരു പ്രധാന കാരണം വീഡിയോ ഗെയിമുകളാണ്. കുട്ടികളില്‍ അക്രമവാസന ഉണര്‍ത്തുന്നതാണ് ഇന്ന് പ്രചാരത്തിലുള്ള ഒട്ടുമിക്ക വീഡിയോ ഗെയിമുകളും.

എതിരാളിയെ വെട്ടിയും കുത്തിയും വെടിവച്ചും വകവരുത്തി കളിയില്‍ ഒന്നാമനാകുന്ന ഗെയിമുകള്‍ കുട്ടികളില്‍ മനസില്‍ അക്രമവാസനയുടെ വിത്തുപാകുന്നു. ഹൈപ്പര്‍ കൈനറ്റിക് ഡിസോര്‍പോലെയുള്ള മാനസിക വൈകല്യമുള്ള കുട്ടികള്‍ വളരെ വേഗത്തില്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുകയും അക്രമവാസന കണ്ടു പഠിക്കുകയും ചെയ്യും. സ്വഭാവ രൂപീകരണം ആരംഭിക്കുന്ന കുട്ടിക്കാലത്തുതന്നെ അക്രമവാസനി കുട്ടികളില്‍ രൂപപ്പെടുന്നത് അവരുടെ ഭാവിയെ ദോഷമായി ബാധിക്കും.

കളി കാര്യമാകാന്‍ മൂന്നു മണിക്കൂര്‍


വീഡിയോ ഗെയിമിന് അടിമയായ കുട്ടിയില്‍ ക്രമേണ മാറ്റങ്ങള്‍ കണ്ടുവരും. സ്വഭാവത്തില്‍ ഈ മാറ്റങ്ങള്‍ പ്രകടമാവും. മറ്റുകുട്ടികളുമായി വഴക്കുണ്ടാക്കുക, ഉപദ്രവിക്കുക, വീഡിയോ ഗെയിമിലെ നായക കഥാപാത്രത്തോട് കടുത്ത ആരാധന പ്രകടിപ്പിക്കുക, ആ കഥാപാത്രത്തെപ്പോലെ പെരുമാറുക, കൂട്ടുകാര്‍ക്കിടയില്‍ ആ കഥാപാത്രമാവുക, ആ കഥാപാത്രപ്പോലെ പെരുമാറുക തുടങ്ങിയവയൊക്കെ ഗെയിം അഡിക്ഷന്റെ ലക്ഷണങ്ങളാണ്.

മാതാപിതാക്കള്‍ ജോലിത്തിരക്കില്‍ പരക്കം പായുന്നു. ഇതിനിടയില്‍ കുഞ്ഞിനെ ശ്രദ്ധിക്കാന്‍ കഴിയാതെ വരുമ്പോള്‍, സ്വാഭാവികമായും കുട്ടികളെ അവരുടെ താല്‍പര്യത്തിന് വിടും. പുതിയ തലമുറയില്‍പ്പെട്ട മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കാനും അവരുടെ വഴക്കും പിടിവാശിയും കുറയ്ക്കാനുമായി കുട്ടികളെ വീഡിയോ ഗെയിമിന് അനുവദിക്കുന്നു.

uploads/news/2018/12/270122/kidsgamecyberworld051218b.jpg

അരമണിക്കൂര്‍ കൊണ്ട് ഒരു കുട്ടി പോലും കളി അവസാനിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. ഇങ്ങനെ കളിയുടെ സമയം നീണ്ടു പോകുന്നു. ഒരു ദിവസം മൂന്ന്, നാലു മണിക്കൂറോ അതില്‍ കൂടുതലോ സമയം നിങ്ങളുടെ കുട്ടി വീഡിയോ ഗെയിം കളിക്കുന്നുവെങ്കില്‍ അവന്‍ അല്ലെങ്കില്‍ അവള്‍ അതിന് അടിമയാണ്.

അവന്‍ അവിടെ മര്യാദയ്ക്ക് ഇരിക്കുവല്ലേ


വീഡിയോ ഗെയിം കളിക്കുന്ന കുട്ടി അവിടെ മര്യാദയ്ക്ക് തന്നെയാണ് ഇരിക്കുന്നത്. ആ ഇരിപ്പില്‍ മാത്രമേ മര്യാദ കാണൂ എന്നേ ഉള്ളൂ. നിങ്ങളുടെ മകന്റെ ഇളം മനസിനെ ക്രൂരതയുടെ കാഠിന്യത്തിലേക്ക് എത്തിക്കാന്‍ ആ ഒരു ഇരിപ്പും കളിയും മാത്രം മതി.

വളര്‍ച്ചയുടെ പാതയില്‍ കുഞ്ഞുങ്ങളുടെ മനസില്‍ പതിയുന്നതെന്തോ അതായിത്തീരും ഭാവിയില്‍ അവര്‍. കുരുന്നു മനസുകള്‍ വീഡിയോ ഗെയിമിനു മുന്നില്‍ സ്വയം മറന്ന് മണിക്കൂറുകള്‍ ചെലവഴിക്കുമ്പോള്‍ അവര്‍ ഭാവിയിലെ കുറ്റവാളികള്‍ ആയിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള ട്രെയിനിങ് ആണ് അവര്‍ക്കവിടെ കിട്ടിക്കൊണ്ടിരിക്കുന്നത്.

മര്യാദ ഇല്ലാത്ത കുട്ടിക്രിമിനലുകളായി അവര്‍ അവരറിയാതെ മാറുകയാണ്. കത്തിക്കുത്തും, ഷൂട്ടും, ഇന്‍ജുറീസും എല്ലാം കണ്ടു വളരുന്ന കുഞ്ഞിന്റെ മനസില്‍ മനുഷ്യജീവന്‍ ഒരു കത്തി മുനയില്‍ തീരാനുള്ളതാണെന്ന തെറ്റായ ചിന്ത ഉടലെടുക്കുന്നു. കൊലപാതകികളും പിടിച്ചു പറിക്കാരുമായി അവര്‍ മാറുന്നു.

കുട്ടികളെക്കൊണ്ടുള്ള ശല്യം ഒഴിവായി എന്ന ചിന്തയില്‍ മതാപിതാക്കള്‍ പലപ്പോഴും അവരെ വീഡിയോ ഗെയിം കളിയില്‍ നിന്നു ബോധപൂര്‍വ്വം പിന്തിരിപ്പിക്കാറില്ല. ഇങ്ങനെ കുട്ടികളെ മനഃപൂര്‍വ്വം എന്‍ഗേജ്ഡ് ആക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക നിങ്ങള്‍ക്ക് ഒരത്യാവശ്യ ഘട്ടം വരുമ്പോഴും അവര്‍ എന്‍ഗേജ്ഡ് ആയിരിക്കും. അപ്പോള്‍ കുട്ടികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

uploads/news/2018/12/270122/kidsgamecyberworld051218c.jpg

കുഞ്ഞുനാളില്‍ അച്ഛനും അമ്മയും കാണിച്ചു കൊടുത്ത വഴിയിലൂടെയാണ് അവര്‍ സഞ്ചരിക്കുന്നത്. ചില വീഡിയോ ഗെയിമുകളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീ സെക്‌സിനുള്ള ഒരു ഉപാധി മാത്രമാണെന്ന തെറ്റായ അറിവാണ് അതിലൂടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുക.

നിശബ്ദമാകുന്ന വീടുകള്‍


രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ വീഡിയോ ഗെയിം കളിച്ചുക്കൊണ്ടിരിക്കുന്ന കുട്ടികളുള്ള വീട് ഉറങ്ങിയ വീടാകും. ഇത്തരം കുട്ടികളില്‍ പഠനത്തിനുള്ള താത്പര്യകുറവ്, മടി, അലസത, ഏകാഗ്രത കുറവ്, വിഷാദം, അമിത വണ്ണം, കണ്ണിനു പ്രശ്‌നങ്ങള്‍, തലവേദന എന്നിവ കണ്ടു വരുന്നു.

കൂടാതെ ഇവര്‍ക്ക് ഹൈ ബ്ലഡ് പ്രഷര്‍, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും ഇരട്ടിയാണ്. കുട്ടികള്‍ ഓടിക്കളിച്ച് തന്നെ വളരണം. ഒരേ സ്ഥലത്ത് മണിക്കൂറുകള്‍ ഇരിക്കുന്നത് മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ദോഷമെ ചെയ്യൂ. കുട്ടികള്‍ ഓടിക്കളിച്ച് വളരുന്ന ഭവനങ്ങള്‍ കളിചിരികള്‍ നിറഞ്ഞതായിരിക്കും.

കുട്ടികള്‍ നല്ല വഴിയില്‍ സഞ്ചരിക്കാന്‍ മാതാപിതാക്കള്‍ എറെ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. വീഡിയോ ഗെയിമിനു പരിധി നിശ്ചയിക്കുക. ആഴ്ചയില്‍ ഒരു ദിവസമോ, അല്ലെങ്കില്‍ വല്ലപ്പോഴുമൊരിക്കലോ ആയി വീഡിയോ ഗെയിം കളിക്കുന്നത് കുറയ്ക്കുക. അവരെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ അനുവദിക്കുക.

Ads by Google
Wednesday 05 Dec 2018 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW