Monday, April 22, 2019 Last Updated 50 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 03.15 PM

വിട്ടുമാറാത്ത കഫക്കെട്ടും ചുമയും മാറാന്‍ എന്തുചെയ്യണം? ജീവിതചര്യയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം?

ആയുരാരോഗ്യം
uploads/news/2018/12/270114/askdrayurveda051218.jpg

രാത്രിയിലെ ആഹാരം നേത്തേ തന്നെ മിതമായ അളവില്‍ കഴിക്കുക. ആഹാരം കഴിക്കുമ്പോള്‍ സമയമല്ല പ്രധാനം, വിശപ്പാണ്. ദഹനപ്രക്രിയ ശരിയാകാത്തതുകൊണ്ടാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും ഉണ്ടാകുന്നത്

നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും


വീട്ടമ്മയാണ്. 60 വയസ്. ഗ്യാസ്ട്രബിളിന്റെ ബുദ്ധിമുട്ടാണ് എനിക്ക്. ആഹാരം കഴിച്ചാലുടനെ പുളിച്ചുതികട്ടുന്നു. നെഞ്ചെരിച്ചിലും ഉണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഭയന്ന് ആഹാര സാധനങ്ങളൊന്നും കഴിക്കുന്നില്ല. പയര്‍, കിഴങ്ങു വര്‍ഗങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചു. ഗ്യാസ്ട്രബിളിന് എന്താണ് പരിഹാരം? ഞാന്‍ ഭക്ഷണ കാര്യങ്ങളില്‍ എന്തൊക്കെ ശ്രദ്ധിക്കണം?
----- ആനി സാംസണ്‍ , അടൂര്‍

കൃത്യസമയത്തുള്ള ആഹാരമാണ് ഏറ്റവും നല്ലത്. രാത്രിയിലെ ആഹാരം നേത്തേ തന്നെ മിതമായ അളവില്‍ കഴിക്കുക. ആഹാരം കഴിക്കുമ്പോള്‍ സമയമല്ല പ്രധാനം, വിശപ്പാണ്. ദഹനപ്രക്രിയ ശരിയാകാത്തതുകൊണ്ടാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും ഉണ്ടാകുന്നത്. ഇതില്‍ പ്രധാനമായും ദാഹശമനി തിളപ്പിച്ച വെള്ളം ദിവസവും ഒന്നര ലിറ്റര്‍ എങ്കിലും കുടിക്കണം. 3 നേരവും അരിയാഹാരം കഴിക്കരുത്.

ശോധന ശരിയല്ലെങ്കില്‍ വരാചൂര്‍ണം രണ്ടര ടീസ്പൂണ്‍ മുക്കാല്‍ ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കിടക്കാന്‍ നേരം സേവിക്കുക. അഭയാരിഷ്ടം, പൂതീകരിജ്ഞാസവം, ഗ്യാസോണ്‍ സിറപ്പ് എന്നിവ യോജിപ്പിച്ച് Nutral Tablet ചേര്‍ത്ത് 2 നേരം കഴിക്കുക. കൂടാതെ ഇടയ്ക്കിടെ നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ Nutral Tablet വായിലിട്ട് അലിയിപ്പിച്ചിറക്കുന്നത് ഉത്തമമാണ്.

വിട്ടുമാറാത്ത കഫക്കെട്ടും ചുമയും


എന്റെ അച്ഛനു വേണ്ടിയാണ് കത്ത്. അച്ഛന് 67 വയസ്. വിട്ടുമാറാത്ത കഫക്കെട്ടും ചുമയുമാണ്. മരുന്നുകള്‍ ധാരാളം കഴിച്ചു. ആന്റിബയോട്ടിക് ഗുളിക കഴിക്കുമ്പോള്‍ ആശ്വാസം ഉണ്ടാകുമെങ്കിലും പിന്നീട് വീണ്ടും ഉണ്ടാകുന്നു. അച്ഛന് വര്‍ഷങ്ങളായി ശ്വാസതടസം ഉണ്ട്. എന്നാല്‍ തണുപ്പുകാലത്താണ് ഇത് അനുഭവപ്പെടാറുള്ളൂ. പുകവലി ശീലമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി പൂര്‍ണമായും ഉപേക്ഷിച്ചു. കഫക്കെട്ട് വിട്ടുമാറാന്‍ എന്തുചെയ്യണം? ജീവിതചര്യയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം?
---- അരുണ്‍കുമാര്‍ , ഇടക്കൊച്ചി

അച്ഛന് കഫവര്‍ധകമായ ആഹാരം ഒഴിവാക്കണം. 3 നേരം ചോറുണ്ണുക. പലപ്രാവശ്യം ചായകുടിക്കുക. എണ്ണപ്പലഹാരം, പുകവലി, തൈരിന്റെ ഉപയോഗം എന്നിവ കര്‍ശനമായി ഒഴിവാക്കണം. ശ്വാസതടസവും ദഹനവ്യവസ്ഥിതിയും തമ്മില്‍ ബന്ധമുണ്ട്. ദാഹശമനി തിളപ്പിച്ച വെള്ളം പലപ്രാവശ്യം കുടിക്കണം. രാത്രിയിലെ ആഹാരം നേരത്തേ കഴിക്കാന്‍ ശ്രമിക്കുക. അതും പകുതി വയറേ കഴിക്കാവൂ. അതും പകുതിവയര്‍ മാത്രം.

ദഹനക്കേടും ശോധനക്കുറവും ഉണ്ടെങ്കില്‍ അതിന് ചികിത്സ ചെയ്യണം. രാത്രി കിടക്കുമ്പോള്‍ ചെവി മൂടി കിടന്നുറങ്ങുക. ആടലോടകത്തിന്റെ ഇല, ചുവന്നുള്ളി, ജീരകം, ചുവന്ന തുളസിയില, പനിക്കൂര്‍ക്കയില, പൂവാംകുറിന്നില ഇവയിട്ട് തിളപ്പിച്ചവെള്ളം കുടിക്കുക. അഗസ്ത്യരസായനം, താലീസപത്രാദി ചൂര്‍ണം, അലര്‍ജിന്‍ ഗ്രാന്യൂള്‍സ് എന്നിവ തേന്‍ ചേര്‍ത്ത് യോജിപ്പിച്ച് പല പ്രാവശ്യം കഴിക്കുക.

ദശമൂല കടുത്രയം കക്ഷായം, വാശാരഷ്ടം, കനകാസവം, ദശമൂലാരിഷ്ടം, ശ്വാസാനന്ദം ഗുളിക 15, ധാന്വന്തരം ഗുളിക 15, സപ്രസ് കഫ് സിറപ്പ്, ഇമ്യൂണോ പ്ലസ് ഗ്രാന്യൂള്‍സ്, കസ്തൂരികല്‍പ്പ രസായനം എന്നിവ ചേര്‍ത്ത് 30 മില്ലി ലിറ്റര്‍ വീതം 2 നേരം ആഹാരത്തിന് മുന്‍പ് സേവിക്കുക. മഞ്ഞള്‍പ്പൊടി, ഇഞ്ചി, കറിവേപ്പില ചേര്‍ത്ത് മോര് കാച്ചി കഴിക്കുകന്നത് ഉത്തമമാണ്. ശോധനക്കുറവ് ഉണ്ടെങ്കില്‍ വരാചൂര്‍ണം 2 ടീസ്പൂണ്‍ ചൂടുവെള്ളത്തില്‍ അത്താഴത്തിന് മുന്‍പ് സേവിക്കുക.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദ, തൊടുപുഴ

Ads by Google
Ads by Google
Loading...
TRENDING NOW