Tuesday, May 21, 2019 Last Updated 15 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 03.01 PM

രുചികരമായ ചേമ്പിന്‍ കറി തയാറാക്കാം

uploads/news/2018/12/270112/cokryTips051218a.jpg

ധാരാളം പോഷകം അടങ്ങിയിട്ടുള്ള ചേമ്പിന്‍തണ്ടും ഇലയും കൊണ്ട് രുചികരമായി തയാറാക്കാവുന്ന ഒരു കറിയാണിത്...

ആവശ്യമുള്ള സാധനങ്ങള്‍


ചേമ്പിന്‍ തണ്ട് ഇലയോടൊപ്പം - 2 എണ്ണം
തേങ്ങ ചിരകിയത് - ഒരു മുറി
പച്ചമുളക് നടുവേ മുറിച്ചത് - 2 എണ്ണം
ഉണക്കമുളക് വട്ടത്തില്‍ മുറിച്ചത് - 3 എണ്ണം
സവാള ചെറുതായി മുറിച്ചത് - 2 എണ്ണം
കറുവാപ്പട്ട - ഒരു കഷണം
കറിവേപ്പില - ഒരു തണ്ട്
കടുക് - ഒരു ടീസ്പൂണ്‍
ഉലുവ - കുറച്ച്
മഞ്ഞള്‍പ്പൊടി - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
ഉണക്കമീന്‍ വറുത്തുപൊടിച്ചത് - 2 ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്
വാളന്‍പുളി - ഒരു നെല്ലിക്കാ വലിപ്പം

തയാറാക്കുന്ന വിധം


ചേമ്പിന്‍തണ്ട് നാരു കളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക. ഇല കഴുകി അപ്പച്ചെമ്പില്‍ വച്ച് ആവി കയറ്റി പത്ത് മിനിറ്റിനു ശേഷം പുറത്തെടുത്ത് ഇവയുടെ ഞരമ്പ് മാറ്റി മിക്സിയില്‍ അരെച്ചടുക്കുക. തേങ്ങയും നന്നായി അരച്ചെടുക്കണം.

ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് അതില്‍ കടുക്, ഉലുവ, കറിവേപ്പില എന്നിവ പൊട്ടിക്കുക. ഇനി സവാള, പച്ചമുളക്, വറ്റല്‍മുളക് എന്നിവയിട്ട് നന്നായി വഴറ്റുക. നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ കുറച്ച് വെള്ളമൊഴിച്ച് ഉപ്പ,് മഞ്ഞള്‍ എന്നിവ ചേര്‍ത്ത് അരിഞ്ഞുവച്ച ചേമ്പിന്‍തണ്ടിട്ട് വേവിക്കുക.

പകുതി വേവാകുമ്പോള്‍ അരച്ചുവച്ച ചേമ്പിലയും തേങ്ങയും കറുവാപ്പട്ട പൊടിച്ചുവച്ചതും ഉണക്കമീന്‍പൊടിയും ചേര്‍ത്ത് പുളിപിഴിഞ്ഞതും ചേര്‍ക്കാം. വെന്തശേഷം അടുപ്പില്‍നിന്നിറക്കി വയ്ക്കാം. വളരെ സ്വാദിഷ്ടമായ കറിയാണ്(ഉണക്കമീന്‍ ഇഷ്ടമില്ലാത്തവര്‍ അത് ചേര്‍ക്കേണ്ടതില്ല.)

മാഗ്‌ലിന്‍
പ്യാരി ജംഗ്ഷന്‍
തോപ്പുംപടി, കൊച്ചി-5

Ads by Google
Wednesday 05 Dec 2018 03.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW