Thursday, June 27, 2019 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 01.51 PM

മിമിക്രി, ചിത്രകാരന്‍... ഇനി ഒരു സര്‍പ്രൈസ് ; കോട്ടയം നസീര്‍ വെളിപ്പെടുത്തുന്നു

''മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ കോട്ടയം നസീര്‍ വര്‍ഷങ്ങള്‍ക്കുശേഷം ചിത്രകാരന്റെ കുപ്പായമണിയുന്നു. ഒപ്പം തന്റെ ആദ്യ ഹ്രസ്വ ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുന്നു.''
uploads/news/2018/12/270102/KottayamNazeer-051218a.jpg

കോട്ടയം കറുകച്ചാലിലെ അറിയപ്പെടുന്ന ചിത്രകാരനില്‍ നിന്ന് കോട്ടയം നസീര്‍ എന്ന മിമിക്രി പെര്‍ഫക്ഷനിസ്റ്റിലേക്കുള്ള യാത്രയ്ക്കിടയില്‍ എപ്പോഴോ ചായം പുരണ്ട ക്യാന്‍വാസ് നസീറില്‍ നിന്ന് അകന്നുപോയിരുന്നു.

കൊച്ചിന്‍ കലാഭവന്‍ എന്ന മിമിക്രി ട്രൂപ്പിന്റെ ചുവടുപിടിച്ച് സിനിമയില്‍ എത്തിയപ്പോഴും കോട്ടയം നസീറിന്റെ ഉള്ളില്‍ വര്‍ണ്ണങ്ങളോടുള്ള കൗതുകം ഉറങ്ങിക്കിടന്നു. ലൊക്കേഷനുകളിലും വിദേശപ്രോഗ്രാമുകള്‍ക്കിടയിലും വീണുകിട്ടുന്ന ഇടവേളകളിലും പുതിയ ക്യാന്‍വാസുകളില്‍ നിറം പകരാന്‍ ആ കലാകാരന്‍ സമയം കണ്ടെത്തി.

നാലര വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ എറണാകുളം ദര്‍ബാര്‍ ഹാളിലെ പ്രദര്‍ശന വേദിയില്‍ ആ ചിത്രങ്ങള്‍ അണിനിരന്നു. ചിത്രപ്രദര്‍ശനത്തിന്റെ സന്തോഷം നിലനില്‍ക്കെ ഡബി ള്‍ ധമാക്കയെന്നപോലെ നസീറിന്റെ ആദ്യ ഹ്രസ്വ ചിത്രമെന്ന മറ്റൊരു സ്വപ്നവും പൂവണിയുന്നു.

കുട്ടിച്ചന്‍ എന്ന ഹ്രസ്വ ചിത്രത്തിന് പിന്നാലെ മറ്റൊരു സസ്പെന്‍സ് കൂടി മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കരുതിവച്ചിട്ടുണ്ട്. കയ്യെത്തും ദൂരത്തുള്ള ആ സ്വപ്നത്തിന് പിന്നാലെയാണ് കോട്ടയം നസീര്‍.

കളേഴ്‌സ് ഓഫ് ലൈഫ്


ഒക്‌ടോബര്‍ രണ്ടു മുതല്‍ 20 വരെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടന്ന ഡ്രീംസ് ഓഫ് കളേഴ്‌സ് എന്ന ചിത്രപ്രദര്‍ശനത്തിലൂടെ വലിയൊരു സ്വപ്‌നമാണ് പൂവണിഞ്ഞത്. എഴുത്തുകാരന്‍ എം.കെ സാനു സാര്‍, ചിത്രകാരന്‍ കലാധരന്‍ മാഷ്, ഉമ്മന്‍ ചാണ്ടി, രമേഷ് ചെന്നിത്തല, വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ അങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത തലത്തില്‍ നിന്നുള്ളവര്‍ ചിത്രപ്രദ ര്‍ശനം കാണാനെത്തിയിരുന്നു.

അവരെല്ലാം അത്ഭുതത്തോടെയാണാ ചിത്രങ്ങള്‍ കണ്ടത്. തിരക്കിനിടയില്‍ വരയ്ക്കാനായി എങ്ങനെ സമയം കണ്ടെത്തിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഒപ്പം ഇത്രയും ഡീറ്റെയ്ല്‍ ആയി വര്‍ക്ക് ചെയ്തതില്‍ അഭിനന്ദിക്കുകയും ചെയ്തു. ഒപ്പം ഇങ്ങനെയൊരു കഴിവുണ്ടായിട്ട് അത് ഒളിപ്പിച്ച് വച്ചത് ശരിയായില്ലെന്നും, ഇനി മിമിക്രി അങ്ങ് വിട്ടേക്കൂ, ചിത്രരചനയില്‍ കോണ്‍സണ്‍ട്രേറ്റ് ചെയ്തേക്കൂ... എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളും പലരും തന്നു. പ്രത്യേകമായൊരു അഭിനന്ദനം കിട്ടിയതുപോലെയാണ് തോന്നിയത്.

പ്രദര്‍ശനം വിജയകരമായി മുന്നേറുമ്പോഴാണ് നമ്മുടെ കഥാനായകന്‍ കടന്നു വരുന്നത്. പ്രായം ചെന്ന ഒരാളാണ് കക്ഷി. ചിത്രങ്ങളൊക്കെ നടന്നുകണ്ട ശേഷം എന്റെ അടുത്തെത്തി. ആ ചിത്രങ്ങളുടെ കൂട്ടത്തില്‍ തെയ്യത്തിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ഒരു കൂട്ടുകാരന്‍ തെയ്യത്തിന്റെ ഫോട്ടോ എടുത്ത് അയച്ചുതന്നത് നോക്കി വരച്ചതാണത്. ആ ചിത്രം ചൂണ്ടിക്കാട്ടി കഥാനായകന്‍ ചോദിച്ചു. ആ തെയ്യത്തിന്റെ പേരെന്താണ്്. പേരറിയില്ലെന്ന് പറഞ്ഞു. പേരറിയാതെയാണോ വരച്ചതെന്നായിി അയാള്‍. ഞാന്‍ സത്യാവസ്ഥ പറഞ്ഞു. തെയ്യത്തെക്കുറിച്ച് ആധികാരികമായി അറിയാവുന്ന ആളാണദ്ദേഹം.

uploads/news/2018/12/270102/KottayamNazeer-051218b.jpg
കോട്ടയം നസീര്‍ ഉമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം

എന്തായാലും വിശദമായി സംസാരിക്കണമെന്ന് പറഞ്ഞ് എന്നെ പിടിച്ചു നിര്‍ത്തി. തെയ്യമൊക്കെ ചെയ്യുമ്പോള്‍ കൃത്യമായി മനസിലാക്കിവേണം വരയ്ക്കാന്‍. അതിന്റെ മുഖത്തെഴുത്തില്‍, അലുക്കില്‍, ഞാത്തിന് ഒക്കെ ഓരോ കണക്കുകള്‍ ഉണ്ട്. അതൊക്കെ മനസിലാക്കണം എന്നൊക്കെ പറഞ്ഞു. ഇയാള്‍ പോയിക്കഴിഞ്ഞതും ഞാന്‍ സുഹൃത്തിനെ വിളിച്ച് ആ തെയ്യത്തെക്കുറിച്ച് അന്വേഷിച്ചു. അത് കണ്ണൂരിലെ ഒരു പ്രത്യേക വിഭാഗത്തിനിടയിലുള്ള പോതി എന്നൊരു ഭഗവതിയുടെ ചിത്രമായിരുന്നു.

എനിക്കതൊക്കെ പുതിയ അറിവായിരുന്നു. ഇപ്പോള്‍ ഞാന്‍ കഥകളി, തെയ്യരൂപങ്ങളൊക്കെ വരയ്ക്കുമ്പോള്‍ അതിന്റെ അളവുകളൊക്കെ കൃത്യമായി മനസിലാക്കിയശേഷമേ വരയ്ക്കൂ. ചിത്രപ്രദര്‍ശനത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം. വന്നവരെല്ലാം തന്നെ അഭിനന്ദിച്ച് മടങ്ങിയപ്പോള്‍ വ്യത്യസ്തമായൊരു അറിവ് സമ്മാനിച്ച ആ മനുഷ്യനെ ഞാന്‍ മറക്കില്ല.

വര്‍ണ്ണലോകം


സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ചിത്രരചനയോട് താല്‍പര്യമുണ്ടായിരുന്നു. ഒരുപാട് മത്സരങ്ങളില്‍ പങ്കെടുത്ത്, സമ്മാനങ്ങളും വാങ്ങിയിരുന്നു. മൂന്ന് വര്‍ഷം കറുകച്ചാലിലെ എ.പി.ആര്‍ സ്‌കൂളില്‍ പഠിച്ചു. ഭിത്തികളിലും ബോര്‍ഡുകളിലും പരസ്യമെഴുത്തായിരുന്നു മിമിക്രിയില്‍ വരുന്നതിന് മുന്‍പത്തെ പ്രധാന പരിപാടി. ഒപ്പം നാട്ടിലെ പ്രൊഫഷണല്‍ ചിത്രരചയിതാക്കളുടെ അസിസ്റ്റന്റായും വര്‍ക്ക് ചെയ്യുമായിരുന്നു.

പിന്നീട് എപ്പോഴോ മിമിക്രിയോടുള്ള ഭ്രമം അസ്ഥിയില്‍ പിടിച്ചു. പക്ഷേ ഇതിനിടയില്‍ വര്‍ണ്ണങ്ങളൊക്കെയും മനസില്‍ മങ്ങാതെ കിടന്നു. പിന്നീട് ലൊക്കേഷനുകളിലും വിദേശ ഷോകള്‍ക്കായുള്ള യാത്രകളിലും ബാഗില്‍ വരയ്ക്കാനുള്ള ബുക്ക് സ്ഥിരമായി സ്ഥാനം പിടിച്ചു തുടങ്ങി. ലൊക്കേഷനിലും മറ്റുമിരുന്ന് വരയ്ക്കുന്നത് കണ്ടതോടെ സിനിമയിലെയും പുറത്തുമുള്ള സുഹൃത്തുക്കള്‍ പെയിന്റിംഗ് തുടരണമെന്നും ഒരു ചിത്രപ്രദര്‍ശനം നടത്തണമെന്നും നിര്‍ബന്ധിച്ചു തുടങ്ങി.

അങ്ങനെയാണ് ചിത്രരചന കുറേക്കൂടി സീരിയസായി കണ്ടുതുടങ്ങുന്നത്. പിന്നീടുള്ള നാലര കൊല്ലത്തിനിടയില്‍ മനസിലുണ്ടായിരുന്ന ലക്ഷ്യങ്ങളിലൊന്ന് ചിത്രപ്രദര്‍ശനമായിരുന്നു. ഒടുവില്‍ 2018 ഒക്‌ടോബറില്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ ആ സ്വപ്നവും പൂവണിഞ്ഞു.

പെയിന്റിംഗിന് മിമിക്രിയില്‍ നിന്നും സിനിമയില്‍ നിന്നുമൊന്നും കിട്ടാത്ത വേറൊരു റേഞ്ചിലുള്ള കാഴ്ചപ്പാടുണ്ട് എന്നെനിക്ക് തോന്നുന്നു. സംഗീതത്തിനും അനുകരണത്തിനുമൊക്കെ ഭാഷാപരമായ അതിര്‍വരമ്പുകളുണ്ട്. മറ്റുരാജ്യത്തെ കലാരൂപങ്ങള്‍ നമുക്ക് ആസ്വദിക്കാന്‍ പറ്റിയെന്ന് വരില്ല. ഞാന്‍ അവതരിപ്പിക്കുന്ന മിമിക്രിയും എന്നെത്തന്നെയും മലയാളികള്‍ക്ക് മാത്രമേ മനസിലാകൂ. പെയിന്റിംഗില്‍ പക്ഷേ അങ്ങനെയൊരു വ്യത്യാസമില്ല. വിശാലമായൊരു ആസ്വാദനലോകമതിനുണ്ട്.

മരിക്കാത്ത ഓര്‍മ്മകള്‍


ബോര്‍ഡറും ബാനറുമൊക്കെ എഴുതാന്‍ പോകുന്ന സമയത്ത് ഇലക്ഷന്‍ വരുമ്പോള്‍ ചാകരയാണ്. അന്ന് കാനം രാജേന്ദ്രന്‍ സാര്‍, വാഴൂര്‍ എം.എല്‍. എ ആയി മത്സരിക്കുന്നു. എനിക്കായിരുന്നു ചുമരെഴുത്തിന്റെ ചുമതല. മതിലുകളിലും റോഡിലുമൊക്കെ എഴുത്ത് പുരോഗമിക്കുകയാണ്. തിരക്കൊഴിഞ്ഞ ശേഷം രാത്രി 12 മണിക്കൊക്കെയാണ് റോഡിലെഴുതുന്നത്. എഴുതി കുറച്ചുദൂരം ചെല്ലുമ്പോഴായിരിക്കും ഒരു വാഹനം വരുന്നത്. അതിന്റെ ടയറില്‍ പറ്റി അക്ഷരങ്ങള്‍ പലതും മാഞ്ഞിട്ടുണ്ടാകും. ഒരിക്കല്‍ മറ്റൊരബദ്ധം പറ്റി. ഒരു മതിലില്‍ വോട്ട് അഭ്യര്‍ത്ഥന എഴുതി.

രണ്ട് വശങ്ങളിലായാണ് മതിലിന്റെ സ്ഥാനം. ആ മതില്‍ രാത്രി എഴുതി ഞാ ന്‍ വീട്ടില്‍പോയി കിടന്നുറങ്ങി. നാട്ടിലെ സുഹൃത്തുക്കളുടെ വിളികേട്ടാണ് പിറ്റേന്ന് ഞാന്‍ ഉറക്കമുണരുന്നത്. അവര്‍ എന്നെ വിളിച്ചുകൊണ്ട് തലേദിവസം എഴുതിയ മതിലിനരികിലെത്തി. എഴുതിയത് വായിക്കാന്‍ പറഞ്ഞു. ഞാന്‍ വായിച്ചു കാന രാജേന്ദ്രനെ വിജയിപ്പിക്കുകക. ഒരു പൂജ്യം എഴുതിയിരിക്കുന്നത് മതിലിന് അപ്പുറത്തെ വശത്തായിരുന്നു. പക്ഷേ അന്നെങ്ങനെയോ തല്ലുകൊള്ളാതെ രക്ഷപെട്ടു.

uploads/news/2018/12/270102/KottayamNazeer-051218d.jpg

പിന്നീട് ഒരിക്കല്‍ കൂടി പെട്ടു. ഇത്തവണ കളി മനുഷ്യരോടായിരുന്നില്ല, പ്രേതത്തോടായിരുന്നു. അന്ന് മിമിക്രിയോടുള്ള ഇഷ്ടം തോന്നിത്തുടങ്ങുന്ന സമയമാണ്. ചങ്ങനാശ്ശേരി ചന്ദനക്കുടം നടക്കുന്ന സമയം. അന്നൊക്കെ പരിപാടികളുടെ പെരുന്നാളാണ് ചന്ദനക്കുടത്തിന്. അത്തവണ അബീക്കയുടെ മിമിക്സാണ് പ്രധാന ഐറ്റങ്ങളിലൊന്ന്. ഞാനും കസിന്‍സുമെല്ലാം ചേര്‍ന്ന് മിമിക്സ് കാണാന്‍ പോകാന്‍ തീരുമാനിച്ചു.

പക്ഷേ കൈയില്‍ നയാപൈസയില്ല. എന്തു ചെയ്യുമെന്നോര്‍ത്തിരിക്കുമ്പോഴാണ് പണി ചാലില്‍ ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന സിബിച്ചന്റെ രൂപത്തിലെത്തുന്നത്. ഒരു ഒന്നൊന്നര പണി. പുള്ളിയുടെ ആവശ്യം വളരെ സിംപിളായിരുന്നു, മരിച്ചുപോയ അപ്പന്റെ കല്ലറ വൃത്തിയാക്കി, പേരെഴുതണം.
കല്ലറയെന്ന് കേട്ടപ്പോള്‍ ചെറുതായി പേടി തോന്നിയെങ്കിലും ചന്ദനക്കുടത്തിന് പോകാനുള്ള പണം കിട്ടുമെന്നോര്‍ത്തപ്പോള്‍ കല്ലറയെങ്കില്‍ കല്ലറ പോയേക്കാമെന്ന് കരുതി.

കസിന്‍സിനെയും കൂട്ടി കൂത്രപ്പള്ളിയിലെ കല്ലറയിലെത്തി. ടൈല്‍സിട്ട കല്ലറ കഴുകി വൃത്തിയാക്കി. കല്ലറയുടെ തലയ്ക്കല്‍ ഒരു കല്ലല്ല് നാട്ടിയിട്ടുണ്ട്. അതിലാണ് ചാലില്‍ കുഞ്ഞാപ്പി എന്ന പേരെഴുതേണ്ടത്. കല്ലറയില്‍ കയറി ഇരുന്നുകൊണ്ടുമാത്രമേ ആ കല്ലില്‍ എഴുതാന്‍ പറ്റൂ. ഞാനൊന്ന് മടിച്ചു. കല്ലറയില്‍ കയറി ഇരിക്കുകയെന്ന് പറഞ്ഞാല്‍ മരിച്ചുപോയ ആളുടെ നെഞ്ചില്‍ കയറി ഇരിക്കുന്നതുപോലെയല്ലേ. എങ്കിലും എല്‍പ്പിച്ച ജോലി വൃത്തിയായി ചെയ്ത് മിമിക്സ് പ്രോഗ്രാം കാണാനെത്തി.

ഇതിനിടയില്‍ ഇപ്പോഴോ ആരോ എന്റെ ദേഹത്ത് കയറി ഇരിക്കുന്നതുപോലെ തോന്നി, എന്റെ കൈകള്‍ രണ്ടും പുറകിലേക്ക് വലിച്ചു പിടിച്ചിരിക്കുകയാണ്. നോക്കുമ്പോള്‍ ഒരു വൃദ്ധനാണ്. നിനക്കെന്നെ അറിയാമോടാാ എന്നയാള്‍ ചോദിച്ചു. ഇല്ല എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും പേടി കാരണം ശബ്ദം പുറത്തുവന്നില്ല. ഞാനാണ് ചാലില്‍ കുഞ്ഞാപ്പി.

നിനക്ക് എന്റെ നെഞ്ചില്‍ കയറി ഇരുന്ന് പെയിന്റടിക്കണമല്ലേടാാ എന്നൊരൊറ്റ ചോദ്യം. ഞാന്‍ വിറച്ചു പോയി. ഇനി മേലില്‍ ഞാന്‍ ആരോടും ഇങ്ങനെ ചെയ്യില്ലെന്നൊക്കെ പറഞ്ഞു. പതിയെ ആ കാഴ്ച മറഞ്ഞു. കണ്ണു തുറന്നപ്പോള്‍ ഞങ്ങള്‍ പള്ളിപ്പറമ്പിലാണ്. പരിപാടിയൊക്കെ കഴിഞ്ഞ് ആളുകളെല്ലാം വീട്ടില്‍ പോയിരുന്നു. ആഹ് അതൊക്കെയൊരു കാലംം.

സൗണ്ട്‌സ് ഓഫ് ലൈഫ്


കറുകച്ചാല്‍ എന്നൊരു ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന എനിക്ക് കൊച്ചിന്‍ കലാഭവന്‍ എന്ന ട്രൂപ്പില്‍ ഒരവസരം കിട്ടുകയെന്നത് സര്‍ക്കാര്‍ ജോലി കിട്ടുന്നതുപോലെയായിരുന്നു. മിമിക്രി എന്നൊരു സംഭവം മനസില്‍ കയറിയപ്പോള്‍ അതിനോട് വല്ലാത്തൊരു ഇഷ്ടം തോന്നി. ചുരുങ്ങിയ സമയം കൊണ്ട് ഒരു മൈക്രോഫോണ്‍മാത്രം വച്ച് പല ചിന്താഗതികളും സ്വഭാവവുമുള്ള ആളുകളിരിക്കുമ്പോള്‍, സ്‌റ്റേജില്‍ ഒറ്റയ്ക്ക് നിന്ന് ചിരിപ്പിക്കുകയെന്നത് ശ്രമകരമായൊരു ജോലിയാണ്.

പ്രോഗ്രാമിന് വരുന്നത് ആയിരം പേരാണെങ്കില്‍ ആയിരം മനസാണവര്‍ക്കുള്ളത്, രണ്ടായിരം കണ്ണുകളാണ് നമുക്കു നേരെ നോക്കിയിരിക്കുന്നത്. അത്രയും പേരെ ചിരിപ്പിക്കുകയെന്നതിനോട് അന്നേ അത്ഭുതം തോന്നിയിരുന്നു. മിമിക്രി ചെയ്തു തുടങ്ങിയപ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. അല്ലായിരുന്നെങ്കില്‍ ഞാന്‍ ചുമരിലെഴുതുന്ന, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റെഴുതുന്ന ഒരു സാധാരണക്കാരനായ ചിത്രകാരനായിപ്പോയേനെ.

സിനിമ, മിമിക്രി എന്നൊക്കെ പറയുന്നത് അന്നൊക്കെ ഇതിനേക്കാള്‍ എത്രയോ മുകളിലാണ്. ഞാന്‍ തിയേറ്ററിനടുത്തായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ടു തന്നെ സിനിമയുടെയൊരു ഹൈപ് കണ്ടയാളാണ്. ഇപ്പോഴത്തെ ആരാധനയുടെ ലെവലൊന്നുമായിരുന്നില്ല അന്ന്. പിന്നീടാണ് ഞാന്‍ തിയേറ്റര്‍ അനൗണ്‍സ്മെന്റ് ചെയ്യാന്‍ പോകുന്നത്. അനൗണ്‍സ്മെന്റ് വാഹനത്തിലിരുന്ന് ഉച്ചത്തില്‍ അനൗണ്‍സ് ചെയ്യുന്നതിനിടയില്‍ എനിക്കൊരു ഐഡിയ തോന്നി.

uploads/news/2018/12/270102/KottayamNazeer-051218c.jpg

സിനിമയുടെ ഡയലോഗുകള്‍, അഭിനേതാക്കളുടെ ശബദത്തില്‍ അനൗണ്‍സ് ചെയ്താലോ എ ന്ന്. ആളുകള്‍ക്കതൊരു കൗതുകമായിരുന്നു. ആരാണിത് പറയുന്നതെന്നവര്‍ അന്വേഷിച്ച് തുടങ്ങി. അപ്പോഴാണ് മിമിക്രി പഠിക്കണമെന്ന് തോന്നുന്നത്. അതിലൂടെ കിട്ടുന്ന വരുമാനം, പ്രശസ്തി, അഭിനയിക്കാനുള്ള മോഹം അതൊക്കെ മിമിക്രിയില്‍ തുടരാനുള്ള കാരണങ്ങളായിരുന്നു.

ലൈറ്റ്‌സ് ഓഫ് ലൈഫ്മിമിക്രിയില്‍ നിന്ന് വലിയൊരു ഹൈപില്‍ സിനിമയിലെത്തിയ ആളാണ് ജയറാം. ദിലീപാണെങ്കില്‍ അഭിനയിക്കാന്‍ തുടങ്ങുന്നു. അബീക്ക അഭിനയിക്കുന്ന സമയം. അപ്പോഴാണ് അനുകരണത്തില്‍ അബീക്കയുടെ പകരക്കാരന്‍ എന്ന ലേബലില്‍ ഞാന്‍ എറണാകുളത്ത് കാലുകുത്തുന്നത്. അബീക്കയുടെ കൂടെ പ്രോഗ്രാം ചെയ്യുന്ന സമയത്താണ് ബാലു കിരിയത്ത് മിമിക്രി ആര്‍ട്ടിസ്റ്റുകളെ വച്ച് മിമിക്സ് ആക്ഷന്‍ 500 എന്ന സിനിമ ചെയ്യുന്നത്. ആ സിനിമയിലൂടെ എനിക്കും ഒരവസരം കിട്ടി. മിമിക്രിയില്‍ വരുന്നതിന് മുമ്പ് രണ്ടുമാസം ഞാനൊരു നാടകട്രൂപ്പില്‍ അഭിനയിച്ചിരുന്നു. അതാണെനിക്ക് ആകെയുണ്ടായിരുന്ന എക്സ്പീരിയന്‍സ്.

അന്നൊക്കെ കാര്യങ്ങള്‍ പറഞ്ഞു തന്ന് ഗൈഡ് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. പിന്നെ സ്‌റ്റേജ് ഷോകള്‍ ചെയ്യുന്നതിനിടയ്ക്ക് സിനിമ ചെയ്യാന്‍ സമയമില്ലായിരുന്നു. വര്‍ഷത്തില്‍ അമേരിക്ക, ദുബായ് അടക്കമുള്ള വിദേശരാജ്യങ്ങളിലായി കൈനിറയെ പ്രോഗ്രാമുകളുണ്ടായിരുന്നു.
ആ ലഹരിയിലായിരുന്നു കുറേക്കാലം ജീവിച്ചത്. അതുകൊണ്ടുതന്നെ സിനിമയ്ക്കു പുറകെ കാര്യമായി നടന്നിട്ടില്ല. മിമിക്രിയില്‍ അത്യാവശ്യം തിരക്കായതോടെ സിനിമക്കാരെല്ലാം ഇങ്ങോട്ട് വന്ന് അവസരം തരുമെന്നൊരു വിചാരം അന്നെനിക്കുണ്ടായിരുന്നു. അതെന്റെ വിവരമില്ലായ്മയാണെന്ന് വൈകാതെ മനസിലായി.

മൈ ഡ്രീംസ്


സ്വപ്നങ്ങളോരോന്നും കൈയെത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. ചിത്രപ്രദര്‍ശനത്തിന്ശേഷം എന്നെ സ്നേഹിക്കുന്നവര്‍ക്കായി മറ്റൊരു സമ്മാനം കൂടി ഒരുക്കിയിട്ടുണ്ട്. ഞാനൊരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു എന്നതാണ് ഏറ്റവും പുതിയ വിശേഷം. കുട്ടിച്ചന്‍ എന്നാണതിന്റെ പേര്. ഒരു മലയോര കര്‍ഷകന്റെ കഥയാണിത്. ഏറ്റവും വലിയ പ്രത്യേകതയെന്താണെന്ന് ചോദിച്ചാല്‍ കുട്ടിച്ചന്‍ എന്ന കഥാപാത്രത്തെ ഷോര്‍ട്ട്ഫിലിമില്‍ കാണിക്കുന്നില്ലെന്നതാണ്.

അയാള്‍ മരിക്കാ ന്‍ കിടക്കുമ്പോള്‍ കാണാന്‍ വരുന്ന സുഹൃത്തുക്കളിലൂടെയാണ് കുട്ടിച്ചന്റെ ജീവിതവും നഷ്ടപ്രണയവുമൊക്കെ പറയുന്നത്. കുട്ടിച്ചന്റെ സുഹൃത്തായ പൈലി എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫറിക്ക( ജാഫര്‍ ഇടുക്കി)യാണ്. പാര്‍വതി, മായ, മറിയ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഗോപീസുന്ദറാണ് അതിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. ആ ഷോര്‍ട്ട്ഫിലിം ഉടനെ യൂടൂബില്‍ റിലീസ് ചെയ്യും.

ഇനി മറ്റൊരു സര്‍പ്രൈസ് കൂടിയുണ്ട്. അടുത്ത വര്‍ഷം ഞാനൊരു സിനിമാ സംവിധായകനായി മാറുകയാണ്. ഈ വര്‍ഷം തന്നെ സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ താരങ്ങളുടെ ഡേറ്റ് അടക്കമുള്ള പ്രശ്നങ്ങള്‍ വന്നപ്പോള്‍ സിനിമ തല്‍ക്കാലത്തേക്ക് മാറ്റിവച്ചു. അപ്പോഴാണ് ചിത്രപ്രദര്‍ശനം നടത്താമെന്ന് തോന്നിയത്.

uploads/news/2018/12/270102/KottayamNazeer-051218f.jpg
ബാപ്പയ്‌ക്കൊപ്പം കോട്ടയം നസീര്‍ (ഫയല്‍ ചിത്രം)

സിനിമ, ചിത്രപ്രദര്‍ശനം എന്നീ രണ്ട് സ്വപ്നങ്ങള്‍ ഒരേ സമയം മനസിലുണ്ടായിരുന്നു. പക്ഷേ രണ്ടും നടക്കാതെ വന്നപ്പോള്‍ വിഷമം തോന്നി. അങ്ങനെ സിനിമ തല്‍ക്കാലത്തേക്ക് മാറ്റി വച്ച് ചിത്രപ്രദര്‍ശനത്തിന് വേണ്ട തയാറെടുപ്പുകള്‍ നടത്തി. ഇനി മറ്റു തിരക്കുകളൊക്കെ മാറ്റി വയ്ക്കുകയാണ്. ഞാന്‍ തന്നെയാണ് സിനിമയ്ക്കുവേണ്ടി സ്‌ക്രിപ്റ്റ് ചെയ്തത്, കുറച്ചുമിനുക്കുപണികള്‍ കൂടി നടത്തി അടുത്ത വര്‍ഷം സിനിമ ചെയ്യണമെന്ന് വിചാരിക്കുന്നു.

ഇതിനിടയില്‍ അഭിനയത്തിലും സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം 17 സിനിമ ചെയ്തു. ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ് ഒടുവില്‍ റിലീസ് ചെയ്തത്. മീസാന്‍, ഇപ്പോഴും എപ്പോഴും സ്തുതിയായിരക്കട്ടെ. ഞാനും ഷമ്മി തിലകനും നായകന്മാരാകുന്ന പൂവള്ളയില്‍ കുഞ്ഞാട് എന്നിങ്ങനെയുള്ള ചിത്രങ്ങളുടെ ഷൂട്ടിങ് കഴിഞ്ഞു. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുന്നു. ഇനി അഭിനയത്തിന്റെ കാര്യത്തില്‍ സെലക്ടീവാകാനാണ് തീരുമാനം.

ഒന്നു രണ്ടു സീനുകളില്‍ വന്നുപോകുന്ന കഥാപാത്രങ്ങള്‍ ചെയ്തിട്ട് കാര്യമില്ലല്ലോ? ഏതുറോളുകളാണെങ്കിലും കുറച്ച് പ്രാധാന്യമുള്ളതായിരിക്കണമെന്നേയുള്ളു. പിന്നെ വിദേശങ്ങളിലടക്കം എക്സിബിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. ഇനി പുറകോട്ടില്ല, കൂടുതല്‍ സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്താനാണ് തീരുമാനം.

കാഴ്ചപ്പാടുകള്‍


ജീവിതത്തില്‍ ഞാനൊരു കൊമേഡിയനല്ല. എന്നാല്‍ അത്ര സീരിയസുമല്ല. നമ്മുടേതായ ഇടങ്ങളില്‍ അല്പമൊക്കെ നര്‍മ്മങ്ങള്‍ പങ്കുവയ്ക്കുന്ന ആളാണ്. ഞാനൊരു സിനിമ ചെയ്യുമ്പോള്‍ മിമിക്രിക്കാരന്റെ സിനിമ എന്ന രീതിയില്‍ ആ ചിത്രം തഴയപ്പെടരുത് എന്നാണെന്റെ ആഗ്രഹം. ഒരു മിമിക്രി പടം എന്ന രീതിയില്‍ സിനിമ വരരുതെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

സിദ്ധിഖ് ലാല്‍ സിനിമകളൊക്കെ മിമക്രി ബേസ്ഡായിരുന്നെങ്കിലും അതിലൊക്കെ കഥയുണ്ടായിരുന്നു, ജീവിതമുണ്ടായിരുന്നു, നര്‍മ്മരംഗങ്ങളുണ്ടായിരുന്നു, അതുപോലെയൊക്കെയാവണം എന്റെ സിനിമയും. നല്ലൊരു കൊമേര്‍ഷ്യല്‍ പടമായിരിക്കണം. നല്ലൊരു കഥ വേണം, നര്‍മ്മങ്ങള്‍, ഇപ്പോഴത്തെ സാമൂഹിക വിഷയങ്ങള്‍, ടെക്നോളജി എല്ലാമുണ്ടായിരിക്കണം. പിന്നെ മേക്കിങ്ങില്‍ എന്റേതായൊരു കാഴ്ചപ്പാടുണ്ട്. അതൊക്കെ ഉള്‍പ്പെടുത്തി ഒരു സിനിമ അതാണെന്റെ സ്വപ്നം.

സപ്പോര്‍ട്ടിംഗ് ഫാമിലി


ഷൂട്ടിങ്, യാത്രകള്‍, ചിത്രരചന ജോലികള്‍ ഒരുപാടുണ്ടെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയമേറെയുണ്ട്. വേണമെന്ന് വച്ചാല്‍ എല്ലാ കാര്യങ്ങള്‍ക്കും സമയം കിട്ടും. കൂടുതലും വീട്ടിലിരുന്നാണ് വരയ്ക്കുന്നത്. ഞാന്‍ എറണാകുളത്തുള്ള സമയമാണെങ്കിലും എല്ലാവരും കൂടി എനിക്കൊപ്പം വന്നു നില്‍ക്കും. കുറേനാളുകളായി മിക്കവാറും സമയം ഞാന്‍ വീട്ടില്‍ പെയിന്റിംഗ് തിരക്കിലായിരുന്നു.

അമ്മച്ചിയും ഭാര്യ ഹസീനയും മക്കളായ മുഹമ്മദ് നിഹാലും മുഹമ്മദ് നൗഫലുമൊക്കെയാണ് എന്റെ ഊര്‍ജം. അമ്മച്ചിയും ഭാര്യയും മക്കളും സഹോരങ്ങളും അവരുടെ മക്കളും ബന്ധുക്കളുമൊക്കെ ചിത്രപ്രദര്‍ശനം കാണാന്‍ വന്നിട്ടുണ്ടായിരുന്നു. മക്കള്‍ക്ക് രണ്ടുപേര്‍ക്കും വരയ്ക്കാനിഷ്ടമാണ്. മൂത്തയാള്‍ നന്നായി വരയ്ക്കും. എക്സിബിഷന്‍ കഴിഞ്ഞതോടെ താല്‍പര്യം കൂടിയിട്ടുണ്ട്.

uploads/news/2018/12/270102/KottayamNazeer-051218e.jpg
കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍

വീടിനോട് ചേര്‍ന്ന് മറ്റൊരു വീടെടുത്ത് അവിടിരുന്നാണ് വരച്ചുകൊണ്ടിരുന്നത്. കുറേ നാളുകള്‍ സിനിമയും മറ്റു പ്രോഗ്രാമുകളും ഒന്നും കമ്മിറ്റ് ചെയ്യാതെ വരയ്ക്കാനിരുന്നപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. ഇനി ഞാന്‍ ചിത്രരചനയില്‍ മാത്രം ഒതുങ്ങിക്കൂടുമോ എന്നുപോലും അവര്‍ ചിന്തിച്ചു. പക്ഷേ എക്സിബിഷന്‍ കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. ഒരു ലക്ഷ്യം മനസില്‍ കണ്ടിട്ടുണ്ടെങ്കില്‍ എത്രയൊക്കെ കഷ്ടപ്പെട്ടാലും അത് നടക്കണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നടന്നിരിക്കും.

സ്‌നേഹത്തണലായി ബാപ്പ


എന്നെ ഒരു കലാകാരനാക്കി വാര്‍ത്തെടുത്തതിന്റെ ഫുള്‍ ക്രെഡിറ്റും ബാപ്പയ്ക്കാണ്. ഞാനൊരു സിനിമാ നടനാവണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അദ്ദേഹമാണ്. ബാപ്പ ദന്തിസ്റ്റായിരുന്നു. കുട്ടിക്കാലത്ത് ഞാനൊരു ചിത്രം വരച്ചാല്‍ ആ ചിത്രം അന്ന് ക്ലിനിക്കില്‍ വരുന്ന എല്ലാവരേയും ബാപ്പ കാണിക്കും.

ഒരു സമ്മാനം കിട്ടിയാല്‍ കറുകച്ചാലിലുള്ള എല്ലാവരേയും ആ സമ്മാനം കൊണ്ടുപോയി കാണിക്കും. എവിടെയെങ്കിലും മത്സരങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതറിയിക്കുന്നതും പോകാനുള്ള കാശ് തരുന്നതുമൊക്കെ ബാപ്പയായിരുന്നു. ഒരു മകനും കിട്ടാത്ത പ്രോത്സാഹനമാണ് അദ്ദേഹമെനിക്ക് തന്നത്. ചിത്രപ്രദര്‍ശനം നടത്തിയപ്പോള്‍ എനിക്കുണ്ടായിരുന്ന സങ്കടം ഇതൊന്നും കാണാന്‍ ബാപ്പയില്ലല്ലോ എന്നതുമാത്രമായിരുന്നു.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW