Sunday, July 21, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 01.06 PM

നിന്റെ മകന് ഭ്രാന്താണ്, അവനെ കൊന്നുകളയൂ... ഒാട്ടിസം ബാധിച്ച മകനെ നെഞ്ചോടുചേര്‍ത്ത് ഒരമ്മ

uploads/news/2018/12/270097/autisti.jpg

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതം പലപ്പോഴും അതിവേദന നിറഞ്ഞതായിരിക്കും. ഓട്ടിസം അസുഖമാണെന്നും മാനസിക തകരാറാണെന്നും വിശ്വസിക്കുന്ന പലരെയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തത മൂലമുണ്ടാകുന്ന അവസ്ഥയാണിതെന്ന് പറഞ്ഞു മനസിലാക്കാന്‍ ഇതുവരെ വൈദ്യലോകത്തിന് തന്നെ കഴിഞ്ഞിട്ടുമില്ല. ഇത്തരത്തില്‍, ബ്രിട്ടനില്‍ നിന്നുളള ഒരമ്മയുടെ അനുഭവമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ലണ്ടനിലെ ഡോണ്‍കാസ്റ്ററില്‍ ജീവിക്കുന്ന ലോറന്‍ ലക്കി എന്ന മുപ്പതുകാരിയുടെ അനുഭവമാണ് ആരെയും കണ്ണീരണിയിക്കുന്നത്.

ഓട്ടിസം ബാധിച്ച അഞ്ചുവയസുകാരനോട് അയല്‍വാസികളിലൊരാളുടെ മനോഭാവമാണ് ഈ അമ്മയെ വേദനിപ്പിക്കുന്നത്. അയല്‍വാസികളിലൊരാള്‍ തന്റെ മകനെ മണിക്കൂറുകളോളം ക്രൂരമായി അപഹസിക്കുകയും അവനെതിരെ അശ്ലീല പ്രയോഗം നടത്തുകയും ചെയ്യുന്നതായി ലോറന്‍ പറയുന്നു. ലൂക്കാസ് മിലന്‍ എന്ന തന്റെ അഞ്ചുവയസ് മാത്രം പ്രായമുളള മകന്‍ ഓട്ടിസം ബാധിതനാണെന്നും പഠന വൈകല്യം ഉളള കുഞ്ഞാണെന്നും ലക്കി പറയുന്നു. പേര് വെളിപ്പെടുത്താത്ത അയല്‍വാസി ശകാരവര്‍ഷത്തിനൊപ്പം ലൂക്കായെ അധിക്ഷേപിക്കുന്ന ഓഡിയോ മണിക്കൂറുകളോളം പ്ലേ ചെയ്യുന്നതായും ലക്കി പരാതി പറയുന്നു. അയല്‍വാസിയുടെ ക്രൂരപ്രവൃത്തി ലക്കി തന്നെയാണ് റെക്കോര്‍ഡ് ചെയ്ത് ലോകത്തെ അറിയിച്ചത്

നിങ്ങളുടെ മകന് ഭ്രാന്താണ്. അവനെ കൊണ്ട് ഒന്നിനും ഉപയോഗമില്ല, അവനെ കൊന്നു കളയൂ. നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ? അവന്‍ മരിക്കുന്നതാണ് നിങ്ങള്‍ക്കും എനിക്കും നല്ലത്. ദയവായി എനിക്കു വേണ്ടി അത് ചെയ്യൂ. അയാള്‍ ആക്രോശിക്കുന്നു. മറ്റൊരു റെക്കോര്‍ഡില്‍ പറയുന്നത് ഇങ്ങനെ: നിങ്ങള്‍ ഭ്രാന്തന്‍മാരാണ് നിങ്ങളെ കൊണ്ട് ഒന്നിനും സാധിക്കില്ല. ചില്ലിക്കാശിന് വിലയില്ലാത്തവരാണ് നിങ്ങള്‍. നിങ്ങളുടെ മകന് ഭ്രാന്താണ്. ഭ്രാന്ത് ഉത്പാദിപപ്പിക്കുന്നവരാണ് നിങ്ങള്‍. അവനെ കൊന്നു കളയൂ.. നിങ്ങളും മരിക്കൂ. അയാള്‍ ആക്രോശിച്ചു. എന്റെ മകന്‍ ഓട്ടിസം ബാധിതനാണ്. അവന്‍ ഏത് നേരത്ത് എങ്ങനെ പെരുമാറുമെന്ന് എനിക്ക് ഒരിക്കലും മുന്‍കൂട്ടി കാണുവാന്‍ സാധിക്കില്ല. ഞാന്‍ ഭയചകിതയായിരിക്കുന്നു. അയാള്‍ എന്നെയും കുടുംബത്തെയും കൊല്ലുമെന്നും ലക്കി പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് താങ്ങാകുന്നതിലും അപ്പുറമാണിത്. ലൂക്കായുടെ ബലഹീനതകളെ കുറിച്ചാണ് അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. പൊലീസിലും മറ്റും പരാതി പറഞ്ഞ് ഞാന്‍ മടുത്തു. അയാളുടെ വീട്ടില്‍ നിന്ന് അയാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിന് നപടികള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. ശബ്ദമലീനകരണത്തിനാണ് ഒരു കേസെടുത്തതെന്ന് കണ്ണീരോടെ ലക്കി പറയുന്നു.

ഓരോ നിമിഷവും മരണത്തിനും ജീവിതത്തിനും ഇടയിലുടെയാണ് ഒരോ ഓട്ടിസം ബാധിതരുടെ മാതാപിതാക്കളും കടന്നു പോകുന്നതെന്ന് ലോകത്തിനു മുന്നില്‍ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ലക്കിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്നും യോര്‍ക്ക്ഷെയര്‍ പോലീസ് അറിയിച്ചു. നവംബര്‍ 23-ാം തീയതി ഈ അശ്ലീല പ്രയോഗത്തിനു മുന്‍പ് അയല്‍ക്കാരനുമായി താനും ഭര്‍ത്താവും തമ്മില്‍ നല്ല ബന്ധമായിരുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും മറ്റുമായി ഫണ്ട് ശേഖരണത്തിനായി താന്‍ ശ്രമിക്കുകയാണെന്നും കുറച്ചു പണം കിട്ടിയാല്‍ ഡോണ്‍കാസ്റ്ററില്‍ നിന്ന് തനിക്കും കുടുംബത്തിനും മാറി താമസിക്കാമെന്നും മറ്റൊരു സ്ഥലവും വീട് വാങ്ങാനുളള സാമ്പത്തിക സ്ഥിതി തത്കാലം തങ്ങള്‍ക്കില്ലെന്നും ഇവര്‍ പറയുന്നു.

Ads by Google
Wednesday 05 Dec 2018 01.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW