Wednesday, December 05, 2018 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 08.43 AM

ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് 11 ഇന്ത്യ വിക്ഷേപിച്ചു ; ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം കൂടി

uploads/news/2018/12/270061/gsat-11.jpg

ബെംഗളൂരു: ബഹിരാകാശ വിക്ഷേപണ രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം കൂടി ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് 11 ബുധനാഴ്ച ഫ്രഞ്ച് ഗയാന സ്‌പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. 1,200 കോടി രൂപ ചെലവഴിച്ച് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനുതകുന്നതാണ്. ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്.

എരിയന്‍ 5 റോക്കറ്റാണ് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകളുള്ള ഉപഗ്രഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ക്ക് വേഗം കൂട്ടും.

15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ് 11 വിലയിരുത്തപ്പെടുന്നത്. ഈ ശ്രേണിയില്‍പ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തേ വിക്ഷേപിച്ചിരുന്നു.

ജിസാറ്റ്20 അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയാല്‍ ഇന്ത്യയില്‍ 100 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ജിസാറ്റ് 11 മേയ് 26ന് വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിട്ടിരുന്നത്.

Ads by Google
Wednesday 05 Dec 2018 08.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW