Tuesday, May 21, 2019 Last Updated 7 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 07.23 AM

സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹന ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്; ജയിലില്‍ കഴിയുന്ന രഹന ഫാത്തിമയെ പിന്തുണച്ച് സാറ ജോസഫ്

 rahana fathima's arrest

മത വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന രഹന ഫാത്തിമയെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറ ജോസഫ്. ലിംഗ നീതിക്ക് എതിരായ അറസ്റ്റാണ് രഹന ഫാത്തിമയുടേത്. രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല. രഹന ജയിലില്‍ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണ്.-സാറ ജോസഫ് പറഞ്ഞു. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹന പ്രവേശിക്കാന്‍ ശ്രമിച്ചതെന്നും സാറാ ജോസഫ് തൃശൂരില്‍ പറഞ്ഞു.

മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസിലാണ് രഹന ഫാത്തിമ റിമാന്‍ഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഫേസ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് കേസിനിടയാക്കിയക്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്റ്റ് ചെയ്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW