ശബരിമല: വന്‍പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഭക്തരെ അകറ്റി നിര്‍ത്തിയെങ്കിലും ശബരിമല നടവരവില്‍ റെക്കോഡ് വരുമാനം. തിങ്കളാഴ്ച കാണിക്ക എണ്ണിത്തീര്‍ന്നപ്പോള്‍ 1.03 കോടി രൂപയാണ് നടവരവായി ലഭിച്ചത്. ഈ തീര്‍ഥാടന കാലത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ലഭിച്ചത്. തീര്‍ഥാടകര്‍ക്കു സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ നാളെ കഴിഞ്ഞ് ഇളവ് വരുത്തുമെന്ന് െഹെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് പോലീസ് ഉറപ്പു നല്കി.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്നെ കാണിക്ക വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു.ഇന്നലെ സന്നിധാനത്ത് നിരീക്ഷണ സമിതി അംഗങ്ങളായ ജസ്റ്റിസ് സിരിജഗന്, പി.ആര്.രാമന്, ഡി.ജി.പി എ.ഹേമചന്ദ്രന് എന്നിവര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പോലീസ് അഭിപ്രായം വ്യക്തമാക്കിയത്. നട തുറന്നശേഷം സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. െഹെക്കോടതി നിര്‍ദേശിച്ച രീതിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു.
ശബരിമലയിലും പരിസരങ്ങളിലും നടപ്പിലാക്കേണ്ട കൂടുതല്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച് സമിതി തിങ്കളാഴ്ച െഹെക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അംഗം പി.ആര്. രാമന് പറഞ്ഞു. സന്നിധാനത്തെ വലിയ നടപ്പന്തല്‍, തിരുമുറ്റം എന്നിവിടങ്ങളില്‍ അടക്കം പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും വാവര് നടയില്‍ ഭക്തര്‍ക്ക് തടസമാകും വിധം ബാരിക്കേഡ് വച്ചതും യോഗത്തില്‍ വിമര്‍ശനത്തിന് ഇടയാക്കി. ഇക്കാര്യം അടിയന്തിരമായി പരിശോധിക്കാന്‍ മൂന്നംഗ നിരീക്ഷണ സമിതി പോലീസിന് നിര്‍ദേശം നല്‍കിയത്. ഇതിന് പുറമേ നിയന്ത്രണത്തിന്റെ പേരില്‍ ഭക്തര്‍ക്ക് വിരി വയ്ക്കുന്നതിന് തടസം നില്‍ക്കുന്നതിന് തടസം നില്ക്കുന്ന പോലീസ് നടപടിയെയും സമിതി അംഗങ്ങള്‍ വിമര്‍ശിച്ചു.
ഒന്നര മണിക്കൂറില്‍ അധികമാണ് എ.ഡി.ജി.പി അനില്‍കാന്ത്, ഡി.ജി.പി. ദിനേന്ദ്ര കശ്യപ്, സന്നിധാനം സ്പെഷല്‍ ഓഫീസര്‍ കറുപ്പു സ്വാമി, ജില്ലാ പോലീസ് മേധാവി ടി. നാരായണന് എന്നിവരോട് സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്തത്. പോലീസും തീര്‍ത്ഥാടകരുമായുള്ള ബന്ധം എങ്ങനെ സൗഹാര്‍ദ്ദപരമാക്കാം എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡി.ജി.പി: എ. ഹേമചന്ദ്രന് നല്‍കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു.
മണ്ഡല - മകരവിളക്ക് കാലത്തോട് അനുബന്ധിച്ച് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നൊരുക്കങ്ങളില്‍ പൂര്‍ണമായ തൃപ്തി ഇല്ലെന്നും ജസ്റ്റിസ് പി.ആര്. രാമന് പറഞ്ഞു. പമ്പയില്‍ കൂടുതല്‍ ടോയ്ലെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും തീര്‍ഥാടകര്‍ക്കുള്ള കുടിവെള്ള, ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സമിതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.