Wednesday, December 05, 2018 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 06.58 AM

ഇനിയും പരിചയപ്പെടുത്താന്‍ രുചിക്കൂട്ടുകള്‍ ബാക്കിയാക്കി യൂട്യൂബിലൂടെ വൈറലായ മസ്താന മുത്തശ്ശി വിടവാങ്ങി; ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ ലോകം

masthana grandmother passed away

യൂട്യൂബിലൂടെ ഏവരുടെയും പ്രിയങ്കരിയായ പാചക മുത്തശ്ശി അന്തരിച്ചു. 107-ാം വയസിലായിരുന്നു മസ്താനമ്മ മുത്തശ്ശിയുടെ അന്ത്യം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനല്‍ കണ്ട്രി ഫുഡ്‌സില്‍ മസ്താന മുത്തശ്ശിയുടെ പാചകമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്. 2016 ല്‍ ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്.

75 ലക്ഷത്തോളം ആള്‍ക്കാരാണ് മുത്തശ്ശിയുടെ വീഡിയോ കണ്ടത്. തുടര്‍ന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലെത്തി. എല്ലാം ഒന്നിനൊന്ന് ഹിറ്റുമായിരുന്നു. തണ്ണിമത്തന്‍ ഉപയോഗിച്ചുള്ള ചിക്കന്‍ കറി, കബാബ്, ബിരിയാണി എന്നിവ ഏറെ പ്രസിദ്ധമായി.

ആന്ദ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു മുത്തശ്ശിയുടെ താമസം. അഞ്ച് മക്കളായിരുന്നു. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഈ അമ്മ കഷ്ടപ്പെട്ട് വളര്‍ത്തി. പാചകത്തിലും രുചിക്കൂട്ട് തയാറാക്കുന്നതിലും മസ്താനമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നു. 107ാമത്തെ വയസില്‍ ഇനിയും നാവറിയാത്ത ഒട്ടേറെ രുചിക്കൂട്ടുകള്‍ ബാക്കി വച്ചാണ് മുത്തശ്ശിയുടെ വിടവാങ്ങല്‍.

Ads by Google
Ads by Google
Loading...
TRENDING NOW