Friday, May 24, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
ജി. അരുണ്‍
Wednesday 05 Dec 2018 01.07 AM

കലാഹൃദയങ്ങളേ പൊറുക്കുക... കലോത്സവ സമ്മാനങ്ങള്‍ 'വിറ്റുപോയി'! നൃത്തഇനങ്ങളെല്ലാം ലക്ഷങ്ങള്‍ക്കു വിറ്റു, സംസ്‌ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങും മുമ്പേ വിജയികളെ നിശ്‌ചയിച്ചു കലോത്സവ മാഫിയ

ആലപ്പുഴയില്‍ വെള്ളിയാഴ്‌ച ആരംഭിക്കുന്ന കലോല്‍സവത്തില്‍ ലക്ഷങ്ങള്‍ വാങ്ങിയാണു നൃത്ത ഇനങ്ങളുള്‍പ്പെടെയുള്ള ഗ്ലാമര്‍ ഇനങ്ങളില്‍ വിജയികളെ മുന്നേ നിശ്‌ചയിച്ചത്‌. ഇതോടെ നിവൃത്തികേടുകള്‍ക്കു നടുവിലും കലയ്‌ക്കായി ജീവിതം ഉഴിഞ്ഞുവച്ച വിദ്യാര്‍ഥിമനസുകളെ കാത്തിരിക്കുന്നത്‌ കണ്ണീരിന്റെ വേദികള്‍.
Kerala state school youth festival

തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങുംമുമ്പേ വിജയികളെ നിശ്‌ചയിച്ചു കലോത്സവ മാഫിയ! ആലപ്പുഴയില്‍ വെള്ളിയാഴ്‌ച ആരംഭിക്കുന്ന കലോല്‍സവത്തില്‍ ലക്ഷങ്ങള്‍ വാങ്ങിയാണു നൃത്ത ഇനങ്ങളുള്‍പ്പെടെയുള്ള ഗ്ലാമര്‍ ഇനങ്ങളില്‍ വിജയികളെ മുന്നേ നിശ്‌ചയിച്ചത്‌. ഇതോടെ നിവൃത്തികേടുകള്‍ക്കു നടുവിലും കലയ്‌ക്കായി ജീവിതം ഉഴിഞ്ഞുവച്ച വിദ്യാര്‍ഥിമനസുകളെ കാത്തിരിക്കുന്നത്‌ കണ്ണീരിന്റെ വേദികള്‍. പണക്കൊഴുപ്പിന്റെ ബലത്തില്‍ വിജയം എത്തിപ്പിടിക്കാനുള്ള മല്‍സരം ഇക്കുറിയും കലോത്സവത്തെ പണോല്‍സവമാക്കും.

'ഫിക്‌സിങ്ങിന്‌', നേരത്തെ അറസ്‌റ്റിലായ എറണാകുളം സ്വദേശി, പ്രശസ്‌ത നൃത്തവിദ്യാലയത്തിന്റെ പേരോടുകൂടി അറിയപ്പെടുന്ന നൃത്താധ്യാപകന്‍, സംഘനൃത്താധ്യാപകരായ രണ്ടു തിരുവനന്തപുരം സ്വദേശികള്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അധികൃതരെ നോക്കുകുത്തിയാക്കി കലോത്സവത്തില്‍ 'ഫിക്‌സിങ്ങുമായി' അരങ്ങുതകര്‍ക്കുന്നത്‌.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, സംഘനൃത്തം, ഒപ്പന, നാടകം തുടങ്ങിയ ഇനങ്ങളിലാണു വിജയികളെ ഉറപ്പിച്ചത്‌. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ ഇക്കുറി ഇവരുടെ നിയന്ത്രണത്തിലായിരുന്നു. തിരുവനന്തപുരത്തു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മത്സരങ്ങളിലെ വിജയികളെ നിശ്‌ചയിച്ചത്‌ ഇവര്‍ നേരിട്ടാണെന്നാണ്‌ ആരോപണം. ഈ വേദികളില്‍ ഇതേച്ചൊല്ലി സംഘര്‍ഷവും അരങ്ങേറി.
ഏതാനും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും കലോത്സവ ചുമതലയുള്ള ഡി.ഡി ഓഫീസിലെ ഉദ്യോഗസ്‌ഥരും മാഫിയയെ സഹായിക്കാനുണ്ട്‌. ഓരോ ഇനത്തിനും വന്‍തുക പറഞ്ഞാണ്‌ ഇക്കുറി ലേലം തുടങ്ങിയത്‌. കുടുതല്‍ തുക മറ്റു വല്ലവരും കൊടുത്താല്‍ മത്സരഫലത്തിന്റെ കാര്യത്തില്‍ ഉറപ്പില്ലെന്നു പറയുന്ന ഇവര്‍ മത്സരത്തിനു തൊട്ടുമുമ്പു വീണ്ടും റേറ്റ്‌ കൂട്ടും. അധിക തുക തന്നാല്‍ എ ഗ്രേഡ്‌ ഉറപ്പിക്കാമെന്നാണു വ്യവസ്‌ഥ. ഒന്നാം സമ്മാനക്കാരില്ലാത്ത മത്സരത്തില്‍ ഗ്രേഡിനു വേണ്ടി മാത്രമാണു ഫിക്‌സിങ്‌ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്‌. അതുകൊണ്ടുതന്നെ ഒരേ സമയം പലരില്‍നിന്നു തുക കൈപ്പറ്റിയിട്ടുണ്ട്‌.

പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കലോത്സവങ്ങള്‍ ആര്‍ഭാടരഹിതവും സുതാര്യവുമായിരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ.. സി രവീന്ദ്രനാഥും പൊതുവിദ്യഭ്യാസ വകുപ്പും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പേരുപറഞ്ഞ്‌ പലയിടങ്ങളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മത്സരവേദികളിലേക്കു തിരിഞ്ഞു നോക്കിയതു പോലുമില്ല. ഇതിനിടെ, തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും മാഫിയയുടെ ഇടപെടലില്‍ വന്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത്‌ നടി പ്രവീണയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ആക്രമണത്തില്‍ പരുക്കേറ്റു.

ജി. അരുണ്‍

Ads by Google
ജി. അരുണ്‍
ജി. അരുണ്‍
Wednesday 05 Dec 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW