Wednesday, January 30, 2019 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 04.51 PM

ഐലാഷസ് ഉപയോഗിക്കുമ്പോള്‍

uploads/news/2018/12/269852/beutytips041218a.jpg

കണ്ണുകള്‍ക്ക് കൂടുതല്‍ ഭംഗി തോന്നിപ്പിക്കനാണ് കൃത്രിമ പീലികള്‍ വച്ചു പിടിപ്പിക്കുന്നത്. എന്നാല്‍ ഇത് ശരിയായല്ല വയ്ക്കുന്നതെങ്കില്‍ മേക്കപ്പിന്റെ ഭംഗി ഇല്ലാതാകും. വളരെ ശ്രദ്ധയോടെ വേണം ഐലാഷസ് വയ്ക്കാന്‍.

യഥാര്‍ത്ഥ കണ്‍പീലികളില്‍ മസ്‌കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം. വയ്ക്കും മുമ്പ് അവയുടെ രണ്ടറ്റവും ചെറുതായി വെട്ടിക്കളയണം.

ഒട്ടിക്കാനുള്ള ഐലാഷ് ഒരു കൈയില്‍ എടുത്ത് അതിനകത്ത് മുകള്‍ ഭാഗത്തായി മറുകൈവിരല്‍ ഉപയോഗിച്ചു പശ തേക്കാം. പശ അളവില്‍ കൂടരുത്.

കൃത്യമായി ഐലാഷസ് വച്ചശേഷം അതിനു മുകളില്‍ ഇയര്‍ബഡ് ഉപയോഗിച്ച് മൃദുവായമര്‍ത്താം. നീളത്തിലുള്ള പീലികള്‍ക്കു പകരം കണ്‍പീലികളുടെ നീളത്തില്‍ തന്നെയുള്ളവ തെരഞ്ഞെടുക്കണം.

ഐലാഷസിനൊപ്പം ഒട്ടിക്കാനുള്ള പശയും ലഭിക്കും. പക്ഷേ, ചിലയവരസരങ്ങളില്‍ അത് ഇളകിപ്പോരാന്‍ സാധ്യതയുണ്ട്. ഇതു പരിഹരിക്കാന്‍ ഐലാഷസിന് മാത്രമായിട്ടുള്ള പ്രത്യേക പശകള്‍ ഉപയോഗിക്കാം.

ഐലാഷസ് എടുത്തു മാറ്റിയ ശേഷം കണ്‍പോളകള്‍ മോയ്സ്ചറൈസര്‍ ഉപയോഗിച്ചു മൃദുവായി മസാജ് ചെയ്യാം. ഐലാഷ് ബ്രഷ് ഉപയോഗിച്ച് കണ്‍പീലികള്‍ മുകളിലേക്ക് ചീകുന്നതും കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നതും കണ്‍പീലികളുടെ ആരോഗ്യത്തിനു നല്ലതാണ്.

Tuesday 04 Dec 2018 04.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW