Tuesday, December 04, 2018 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 04.17 PM

ഭാവിവരന്റെ ഗുണഗണങ്ങള്‍ അറിയുവാന്‍ താല്പര്യമില്ലേ?

uploads/news/2018/12/269846/joythi041218a.jpg

സ്ത്രീജാതകങ്ങള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവാഹത്തിനായി നാളും, പൊരുത്തവും നോക്കുമ്പോള്‍ സ്ത്രീ ജാതകങ്ങള്‍ക്കൊപ്പം തന്നെ പുരുഷജാതകവും നോക്കിയേ തീരൂ. കാരണം, പുരുഷജാതകങ്ങളെ അപേക്ഷിച്ച് പല പ്രത്യേക വിധിമുറകളും സ്ത്രീജാതകത്തില്‍നിന്നു മാത്രമേ അറിയുവാനാകൂ.

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ മുഖ്യമായ ഒരു സംഭവമാണ് അവളുടെ വിവാഹം. അതിനുശേഷം അവള്‍ ഒരു പുരുഷന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ജീവിതപങ്കാളിയാവുകയാണ്. പഴയകാലത്തെ ധര്‍മ്മമനുസരിച്ച് അവള്‍ വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ ശരീരത്തിന്റെ പകുതിയാവുകയാണ്. അതാണ് അര്‍ദ്ധനാരീശ്വര സിദ്ധാന്തവും.

പുരാണത്തില്‍ ശ്രീരാമന്‍- സീത, നളന്‍- ദമയന്തി,ശ്രീകൃഷ്ണന്‍- രുഗ്മിണി-പാര്‍വ്വതീ-പരമേശ്വരന്‍ എന്നീ ഈശ്വരന്മാരെല്ലാം ഇതിന് ഉദാഹരണം. അര്‍ദ്ധം എന്നാല്‍ പകുതി നാരി- എന്നാല്‍ സ്ത്രീ. ഇതുകൊണ്ടാണ് ഭാര്യമാര്‍ തന്റെ ഭര്‍ത്താവിനെ ദൈവമായി കരുതി ആരാധിച്ചുവരുന്നത്.

വിവാഹത്തിനായി ജാതകം പരിശോധിക്കുന്ന ജ്യോതിഷപണ്ഡിതന്മാര്‍ പ്രത്യേകം ശ്രദ്ധിക്കുക: ഭര്‍ത്താവായി വരുവാന്‍ പോകുന്ന ആള്‍- വിവാഹം കഴിക്കുവാന്‍ പോകുന്ന സ്ത്രീയുടെ നിഴലായി പിന്‍പറ്റുവാന്‍ യോഗ്യതയുള്ളവനാണോയെന്ന്. ഈ ഭാവി പ്രവചിക്കുവാന്‍ രണ്ടു ജാതകങ്ങളും പരിശോധിക്കുന്ന ഒരു പണ്ഡിതനായ ജ്യോതിഷശാസ്ത്രജ്ഞന് മാത്രമേ സാദ്ധ്യമാകൂ.

ഒരു സ്ത്രീ തനിക്കു വരുവാന്‍ പോകുന്ന ഭര്‍ത്താവിനായി തന്റെ മനസ്സും, ശരീരവും, ജീവനും അര്‍പ്പണം ചെയ്യുന്ന മനോഭാവം ഉള്ളവളായിരിക്കണം. അതുപോലെതന്നെ ഇങ്ങോട്ടും. എന്നാല്‍ ആ ദാമ്പത്യജീവിതം വിജയിക്കും. മക്കളും ബന്ധുമിത്രാദികളും മാത്രമല്ല; നാടാകെ അവരെ ആരാധിക്കും. മാതൃകയാക്കും. മനസ്സാണ് എല്ലാം. താന്‍ പാതി, ദൈവം പാതി എന്നാണല്ലോ ഗുരുവചനം.

രുഗ്മിണി ജനാര്‍ദ്ദനന്‍ നായര്‍
മൊ: 9446630412

Ads by Google
Tuesday 04 Dec 2018 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW