Tuesday, May 21, 2019 Last Updated 10 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 02.58 PM

മികച്ച ഫീച്ചറുകൾ, 3060 എംഎഎച്ച് ബാറ്ററി; നോക്കിയ 7.1 ഇന്ത്യയിൽ

nokia 7.1 launched in india

നോക്കിയ 7.1 സ്മാര്‍ട്‌ഫോണുമായി എച്എംഡി ഗ്ലോബല്‍ ഇന്ത്യന്‍ വിപണിയിലെത്തി. നോക്കിയ 5.1, 6.1 എന്നീ ഹാന്‍ഡ്‌സെറ്റുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് രൂപകൽപന. മെറ്റലും (6000 സീരിസ് അലൂമിനം) ഗ്ലാസും ഒരുമിപ്പിച്ചാണ് ഫോൺ നിർമിച്ചിരിക്കുന്നത്.

ഡിസംബര്‍ ഏഴ് മുതല്‍ ഫോണ്‍ വില്‍പന തുടങ്ങും. എല്ലാ റീടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാവും. നോക്കിയ 7.1 സ്മാര്‍ട്‌ഫോണിന്റെ നാല് ജിബി റാം 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് പതിപ്പിന് ഇന്ത്യയില്‍ വില 19,999 രൂപയാണ്. 5.8-ഇഞ്ച് വലുപ്പമുള്ള ഐപിഎസ് പാനലിന് ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുണ്ട്. എച്ച്ഡിആര്‍10, കോണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവ ഡിസ്‌പ്ലേയുടെ സവിശേഷതകളാണ്.

ഇതൊരു ഡ്യുവല്‍ സിം ഫോണാണ്. നാനോ സിംകാര്‍ഡുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ്. നാല് ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള ഫോണില്‍ 400 ജിബി വരെയുള്ള എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. നോക്കിയ 7.1. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

3060 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാണ്. 50 ശതമാനം ചാര്‍ജ് 30 മിനിറ്റിനുള്ളില്‍ കയറുമെന്നത് പലര്‍ക്കും ആശ്വസകരമായിരിക്കും.ഒന്നിന് മുകളില്‍ ഒന്നായി സ്ഥാപിച്ചിട്ടുള്ള ഡ്യുവല്‍ ക്യാമറയാണിതിന്. 12 മെഗാപിക്‌സല്‍ സെന്‍സറും അഞ്ച് മെഗാപിക്‌സല്‍ സെന്‍സറുമാണിതിലുള്ളത്. എട്ട് മെഗാപിക്‌സലിന്റെ ഫിക്‌സഡ് ഫോക്കസ് സെന്‍സറാണ് സെല്‍ഫിയ്ക്ക് വേണ്ടി നല്‍കിയിട്ടുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW