Saturday, May 25, 2019 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 02.04 PM

ഗാലക്‌സി നോട്ട് 9 ഫോണിന്റെ വീഡിയോ ട്വീറ്റ് ചെയ്യാന്‍ സാംസങ് ഉപയോഗിച്ചത് ഐഫോണ്‍

samsung used an iphone to tweet their new phone

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആണ് ഗാലക്‌സി നോട്ട് 9. ഈ ഫോണിന്റെ പ്രചരാണാര്‍ത്ഥം ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ പോസ്റ്റ് ചെയ്തത് ഐഫോണില്‍ നിന്ന്. സൈബര്‍ ലോകത്ത് വലിയ തമാശയയായി മാറിയിരിക്കുകയാണ് ഈ സംഭവം. സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ രംഗത്തെ സാംസങിന്റെ പ്രധാനപ്പെട്ട എതിരാളിയാണ് ആപ്പിള്‍.

സാംസങ് ഗാലക്‌സി നോട്ട് 9 സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ വീഡിയോ ദി ഗെയിം ചേയ്ഞ്ചര്‍ എന്ന ഹാഷ്ടാഗോടുകൂടിയാണ് പങ്കുവെച്ചത്. അതേസമയം, സംഗതി പാളിപ്പോയി. സോഷ്യല്‍ മീഡിയയില്‍ സംഭവം അതിവേഗം ചര്‍ച്ചയായി. അതുകൊണ്ട് തന്നെ ആ ചാനല്‍ തന്നെ സാംസങിന് പിന്‍വലിച്ചു.

ഇതാദ്യമായല്ല ട്വിറ്റര്‍ പോസ്റ്റുകള്‍ക്കൊപ്പം അവ നല്‍കിയ ഉപകരണം ഏതെന്ന് കാണിക്കുന്ന ഈ ഫീച്ചര്‍ ഇങ്ങനെ ഒരു പണി നൽകുന്നത്. മുമ്പ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ ഗൂഗിള്‍ പിക്‌സല്‍ ഫോണിന്റെ പ്രചാരണത്തിനായി ഒരു ചിത്രം പങ്കുവെച്ചപ്പോഴും ഇതേ അബദ്ധം പിണഞ്ഞിരുന്നു.

Ads by Google
Tuesday 04 Dec 2018 02.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW