Monday, July 01, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 01.51 PM

"കള്ളുകുടിച്ച് ഉല്ലസിക്കാം"; കാവി മുണ്ടു മടക്കികുത്തി അമലപോള്‍ പറയുന്നു; താരത്തിന്റെ ധൈര്യത്തെയും സൗന്ദര്യത്തെയും അഭിനന്ദിച്ച് ആരാധകര്‍

photo going viral

കൊച്ചി: പലപ്പോഴും സോഷ്യല്‍ മീഡിയകളിലെ ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള താരമാണ് അമല പോള്‍. എന്നാല്‍ ഇതൊക്കെ താരത്തിന് യാതൊരു വിഷയവുമല്ല. തെന്നിന്ത്യയിലെ നമ്പര്‍വണ്‍ നായികമാരുടെ പട്ടികയില്‍ തന്നെയാണ് അമല പോളിന്റെ പേരും.

പലപ്പോഴും അമലയുടെ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങള്‍ അമലയെ ഗോസിപ്പ് കോളങ്ങളിലും എത്തിക്കാറുണ്ട്. വിവാദങ്ങളിലും വാര്‍ത്തകളിലും ഒരു പോലെ നിറയുന്ന അമലയുടെ ഇന്‍സ്റ്റഗ്രാമിലെ പുതിയ ചിത്രമാണിപ്പോള്‍ തരംഗമാകുന്നത്. ഗ്ലാമറസ് ചിത്രങ്ങളിലൂടെ പാപ്പരാസികളെ ഇളക്കുന്ന അമല പോള്‍ ലുങ്കി മടക്കി കുത്തി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാവി ലുങ്കി മടക്കി കുത്തി പുഴയ്ക്ക് സമീപം നില്‍ക്കുന്നതാണ് ചിത്രം. കള്ളുകുടിച്ച് ഉല്ലസിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ചിത്രം കണ്ട് അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും അഭിനന്ദനിക്കുക മാത്രമല്ല വിമര്‍ശിക്കുന്നുമുണ്ട് ചില ആരാധകര്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW