Tuesday, December 04, 2018 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 11.20 AM

അങ്ങിനെ ഇപ്പോള്‍ സുന്ദരികളെ ആകര്‍ഷിക്കേണ്ട...!! 20 വയസ്സ് കുറച്ചു തരാനുള്ള റേച്ചല്‍ബാന്റിന്റെ ആവശ്യം ഡച്ച് കോടതി തള്ളി

uploads/news/2018/12/269795/dutch-showman.jpg

ചെറുപ്പക്കാരികളായ കൂടുതല്‍ സുന്ദരിമാരുടെ ഹൃദയം കവരുന്നതിന് പ്രായത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഡച്ച്സെലിബ്രിട്ടി എമിലി റേച്ചേല്‍ബാന്റിന്റെ മോഹത്തിന് തിരിച്ചടി. ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് നെതര്‍ലണ്ടിലെ കോടതി വിധിച്ചു.

69 കാരനായ ഡച്ച് ഷോമാന്‍ തന്റെ പ്രായം 49 ആക്കിത്തരാന്‍ സര്‍ക്കാര്‍ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലൂടെ ലോകശ്രദ്ധ നേടിയയാളാണ് എമിലി റേച്ചല്‍ബാന്റ്. എന്നാല്‍ ഹര്‍ജി ഡച്ച് കോടതി ആവ​ശ്യത്തില്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച തള്ളി.

ഇക്കാര്യത്തില്‍ പുതിയ നിയമം നിര്‍മ്മിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ഇയാളുടെ ഹര്‍ജി തള്ളിയത്. പ്രായത്തിന്റേതായ അവഗണന നേരിടുന്നുണ്ടെങ്കില്‍ പരാതി നല്‍കാന്‍ റേച്ചല്‍ബാന്റിന് സ്വാതന്ത്ര്യം ഉണ്ടെങ്കിലും അക്കാര്യത്തില്‍ പുതിയ നിയമം നിര്‍മ്മിക്കാനുള്ള പശ്ചാത്തലം നിലവിലില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ സമയത്തും ചെയ്യേണ്ട ഓരോ ചുമതലയുണ്ട്.

വോട്ടു ചെയ്യാനുള്ള അവകാശം നിര്‍ബ്ബന്ധിത വിദ്യാഭ്യാസം എന്നിവ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍ അവ ലിംഗവുമായോ പേരുമായോ ബന്ധപ്പെട്ടവയല്ല. റേച്ചല്‍ബാന്റിനെ പോലെയുള്ളവരുടെ കാര്യങ്ങള്‍ വിജയിച്ചാല്‍ പ്രായപരിധി എന്ന കാര്യത്തിന് തന്നെ അര്‍ത്ഥമില്ലാതാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. മോട്ടിവേഷണല്‍ ഗുരുവും ടെലിവിഷന്‍ താരവുമായ റേച്ചല്‍ബാന്റ് തനിക്കിപ്പോഴും 40 കാരന്റെ കരുത്തും ലുക്കുമാണെന്നും പക്ഷേ പ്രായം കാരണം സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സ്ത്രീകള്‍ പിന്നീട് തിരിഞ്ഞു നോക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

ഭിന്നലിംഗക്കാരായ ആള്‍ക്കാര്‍ക്ക് അനുവദിക്കുന്ന ലിംഗമാറ്റമോ സാധാരണക്കാര്‍ക്ക് നല്‍കുന്ന പേരുമാറ്റമോ ഒക്കെ പോലെ ഔദ്യോഗികരേഖകളില്‍ തനിക്ക് പ്രായം തിരുത്തിനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റേച്ചല്‍ബാന്റ് കഴിഞ്ഞ മാസം കോടതിയെ സമീപിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കുകയും ചെയ്തു. ഏഴു കുട്ടികളുടെ പിതാവാണ് റേച്ചല്‍ബാന്റ്.

Ads by Google
Tuesday 04 Dec 2018 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW