Tuesday, February 19, 2019 Last Updated 16 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 10.30 AM

മത്സരഓട്ടം കഴിഞ്ഞ് ക്ഷീണം തീര്‍ക്കാന്‍ ബാറില്‍ കയറിയയാളെ കണ്ട് ഞെട്ടി ഏവരും (വീഡിയോ)

horse bar

മത്സരയോട്ടത്തിന് ശേഷം വിശ്രമിക്കാന്‍ കുതിര ബാറില്‍ കയറി. പാരീസിലാണ് സംഭവം. മത്സരയോട്ടത്തിനു ശേഷം തന്റെ സവാരിക്കാരനെ എടുത്തെറിഞ്ഞ കുതിര ചെന്നു നിന്നത് തൊട്ടടുത്തുള്ള ബാറിലാണ്.

ബാറിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ വീഡിയോയില്‍ പരിഭ്രാന്തരായി പുറത്തേക് ഓടിമാറുന്ന ആളുകളെയും ബാറിലേക് കസേരകള്‍ തെറിപ്പിച്ചു ഇടിച്ചു കേറുന്ന കുതിരയെയും കാണാം. കുതിരലായത്തില്‍ നിന്ന് ഓടിയ കുതിര തിരക്കേറിയ റോഡും ഒരു ട്രാഫിക് സിഗ്‌നലും മറികടന്നാണ് ബാറില്‍ എത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്ന് റിപ്പോര്‍ട്ട്. ബാറില്‍ വിശ്രമിക്കാന്‍ കയറിയ കുതിരയുടെ വീഡിയോ ബാറുടമയായ സ്റ്റെഫനിയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW