Tuesday, December 04, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 01.51 AM

ശബരിമലയില്‍ വന്‍ ഭക്‌തജനത്തിരക്ക്‌

uploads/news/2018/12/269729/k7.jpg

ശബരിമല: സന്നിധാനത്തു വന്‍ ഭക്‌തജന തിരക്ക്‌. മണ്ഡല-മകര വിളക്ക്‌ ഉത്സവത്തിനായി നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ തിരക്കിനാണു സന്നിധാനം ഇന്നലെ സാക്ഷ്യം വഹിച്ചത്‌. ഞായറാഴ്‌ച വൈകിട്ട്‌ ആറു മുതല്‍ ഇന്നലെ വൈകിട്ട്‌ ആറു വരെയുള്ള സമയത്ത്‌ 64,000 തീര്‍ഥാടകര്‍ മല ചവിട്ടിയതായാണ്‌ പമ്പയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌.
പുലര്‍ച്ചെ മൂന്നിനു നിര്‍മാല്യത്തിനായി നട തുറന്നതു മുതല്‍ക്കേ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്‌. ഞായറാഴ്‌ച 42,000 തീര്‍ഥാടകരാണ്‌ മല ചവിട്ടിയത്‌. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു ഈ തീര്‍ഥാടന കാലത്തെ ഏറ്റവും തിരക്കേറിയ ദിനം. 61,800 പേരാണ്‌ അന്നു ദര്‍ശനം നടത്തി മടങ്ങിയത്‌.
മാളികപ്പുറം കിഴക്കേ തിരുമുറ്റത്തും വടക്കേ നടപ്പന്തലിലും പതിവിന്‌ വിപരീതമായി വലിയ തിരക്കാണ്‌ ഇന്നലെ അനുഭവപ്പെട്ടത്‌.
മണ്ഡലകാല ഉത്സവത്തിനായി നട തുറന്ന ശേഷം ആദ്യ ദിനങ്ങളില്‍ സന്നിധാനത്തു ഭക്‌തജനത്തിരക്ക്‌ കുറഞ്ഞത്‌ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ നടവരവിലും കാര്യമായ കുറവുണ്ടായി.
നെയ്യഭിഷേകത്തിനടക്കം പുലര്‍ച്ചെ മുതല്‍ ഭക്‌തജനത്തിരക്ക്‌ ഏറിയതോടെ വരും ദിവസങ്ങളില്‍ മല ചവിട്ടുന്ന ഭക്‌തരുടെ എണ്ണത്തില്‍ വര്‍ധനവ്‌ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ദേവസ്വം ബോര്‍ഡ്‌. ശബരിമലയിലേക്ക്‌ ഇപ്പോഴെത്തുന്ന തീര്‍ഥാടകരില്‍ ബഹുഭൂരിപക്ഷവും ഇതര സംസ്‌ഥാനക്കാരാണ്‌. ഈ മാസം അവസാന വാരത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധിയാകുന്നതോടെ ശബരിമലയിലേക്കു മലയാളികളായ ഭക്‌തരും കൂടുതലായി എത്തിയേക്കുമെന്നു ദേവസ്വം ബോര്‍ഡ്‌ കണക്കാക്കുന്നു.
മാളികപ്പുറത്തെ തുറസായ സ്‌ഥലം, സമീപത്തെ വിശ്രമപ്പന്തല്‍, മാഗുണ്ട അയ്യപ്പ നിലയം എന്നിവ തീര്‍ഥാടകരെ കൊണ്ട്‌ നിറഞ്ഞു.
പുലര്‍ച്ചെ നെയ്യഭി ഷേകത്തിനും നീണ്ട നിരയാണ്‌ ദൃശ്യമായത്‌. രാത്രി ഏറെ വൈകിയും നൂറു കണക്കിനു തീര്‍ഥാടകരാണു പമ്പയില്‍ നിന്നും സന്നിധാനത്തേക്കു മല കയറിയത്‌.

Ads by Google
Tuesday 04 Dec 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW