Monday, December 03, 2018 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 03 Dec 2018 05.58 PM

ശിരോവസ്ത്രത്തില്‍ കുത്തുന്നതിന് കടിച്ചുപിടിച്ചിരുന്ന പിന്‍ വിഴുങ്ങിപ്പോയി; കൗമാരക്കാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ 3.5 സെന്റീമീറ്റര്‍ നീളമുള്ള പിന്‍ പുറത്തെടുക്കാനായത് ആറാംനാള്‍

ആറു ദിവസത്തോളം പിന്‍ തറച്ചിരുന്നതിനാല്‍ ശ്വാസകോശത്തിന്റെയും ഹൃദയത്തിലേക്കുമുള്ള രക്തധമനികള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അണുബാധയ്ക്കും മറ്റുമുള്ള സാധ്യത പരിഗണിച്ച് മുംബൈയില്‍ വിദഗ്ധ ചികിത്സ നടത്തുകയാണ് പെണ്‍കുട്ടി ഇപ്പോള്‍.
pin swallowed

പനജി: ശിരോവസ്ത്രം ധരിക്കുന്നതിനിടെ കടിച്ചുപിടിച്ചിരുന്ന പിന്‍ അറിയാതെ വിഴുങ്ങിപ്പോയ കൗമാരക്കാരി പിന്നീടുള്ള ആറു ദിനങ്ങള്‍ തള്ളിനീക്കിയത് ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ. നവംബര്‍ 21നാണ് 18കാരിക്ക് ഈ അബദ്ധം പിണഞ്ഞത്. ശ്വാസകോശത്തില്‍ കുടുങ്ങിപ്പോയ പിന്‍ പുറത്തെടുക്കാന്‍ പല ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും ഫലം കണ്ടില്ല. ഒടുവില്‍ മരണത്തിന്റെ വക്കില്‍ എത്തിയ പെണ്‍കുട്ടിയ്ക്ക് 27ന് ജീവന്‍ തിരിച്ചുകിട്ടിയത്.

ഗോവ സ്വദേശിനിയായ പെണ്‍കുട്ടിയാണ് അപകടത്തിലായത്. ശിരോവസ്ത്രം കുത്തുന്നതിനായി കടിച്ചുപിടിച്ച പിന്‍ അറിയാതെ വിഴുങ്ങിപ്പോകുകയായിരുന്നു. ഉടന്‍തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ സീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എക്‌റേ എടുത്തുനോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. ശ്വാസകോശത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു പിന്‍. 3.5 സെന്റിമീറ്റര്‍ നീളമുള്ളതായിരുന്നു പിന്‍. ഡോക്ടര്‍മാര്‍ എന്‍ഡോസ്‌കോപ്പി വഴി പിന്‍ പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടിയുമായി വീട്ടുകാര്‍ അടുത്ത ആശുപത്രിയിലേക്ക് ഓടി. ഗോവയിലെ മൂന്ന് മെഡിക്കല്‍ കോളജുകളും രണ്ട് സ്വകാര്യ ആശുപത്രികളിലും കയറിയിറങ്ങി. ആര്‍ക്കും അവരെ സഹായിക്കാന്‍ കഴിഞ്ഞില്ല. ഒരു ആശുപത്രിയില്‍ ശസ്ത്രക്രിയ വഴി പുറത്തെടുക്കാമെന്ന നിര്‍ദേശം വന്നു. എന്നാല്‍ അത് കുടുംബം നിരസിച്ചു. ഇതോടെ ചെംബൂരിലെ സെന്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആളുപത്രിയില്‍ കൊണ്ടുവന്നു. ബ്രോങ്കോസ്‌കോപ്പി വഴി പിന്‍ പുറത്തെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആറു ദിവസത്തോളം പിന്‍ തറച്ചിരുന്നതിനാല്‍ ശ്വാസകോശത്തിന്റെയും ഹൃദയത്തിലേക്കുമുള്ള രക്തധമനികള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അണുബാധയ്ക്കും മറ്റുമുള്ള സാധ്യത പരിഗണിച്ച് മുംബൈയില്‍ വിദഗ്ധ ചികിത്സ നടത്തുകയാണ് പെണ്‍കുട്ടി ഇപ്പോള്‍.

പിന്‍ പുറത്തെടുക്കുമ്പോള്‍ രക്തധമനികള്‍ക്കും മറ്റ് ആന്തരിക അവയവങ്ങള്‍ക്കും പരുക്ക് പറ്റാന്‍ സാധ്യതയുള്ളതിനാലാണ് എന്‍ഡോസ്‌കോപ്പി ഒഴിവാക്കി ബ്രോങ്കോസ്‌കോപ്പി നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശത്തിന്റെ ഒരു ഭാഗത്തു തറച്ച നിലയിലായിരുന്നു പിന്‍. നെഞ്ചിന്റെ താഴ്ഭാഗത്ത് കുത്തനെ നില്‍ക്കുന്ന വിധത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ അപകടസാധ്യത വളരെയേറെയുണ്ടായിരുന്നു. എന്നാല്‍ എല്ലാം ഭംഗിയായി നടന്നുവെന്ന് ഡോക്ടര്‍ അരവിന്ദ് കെയ്റ്റ് പറഞ്ഞു.

Ads by Google
Monday 03 Dec 2018 05.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW