Monday, December 03, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 03 Dec 2018 12.29 PM

ഇനി ഇന്ത്യയില്‍ നിന്നും യുഎഇയിലേയ്ക്ക് ട്രെയിനില്‍ പോകാം... കടലിനടിയിലൂടെ

uploads/news/2018/12/269512/under-water.jpg

ഇനി ഇന്ത്യയില്‍ നിന്നും യുഎഇയിലേയ്ക്ക് ട്രെയിനില്‍ പോകാം. കടലിനടിയിലൂടെയുള്ള റെയില്‍പാതയ്ക്കായി യുഎഇ ഫുജൈറയില്‍ നിന്നും മുംബൈയിലേയ്ക്കുള്ള സമുദ്രപാതയുടെ സാധ്യതകളെ കുറിച്ചാണ് യു.എ.ഇ പഠിക്കാന്‍ ഒരുങ്ങുന്നത്.

അബുദാബിയില്‍ നടന്ന യു.എ.ഇ -ഇന്ത്യ കോണ്‍ക്ലേവിലാണ് പദ്ധതിയുടെ സാധ്യതകളെ കുറിച്ച് ചര്‍ച്ച നടന്നത്. ഏകദേശം 2000 കിലോമീറ്റര്‍ നീളം നീളം വരുന്ന റെയില്‍ പാതയെ കുറിച്ച് പഠനം നടത്താനാണ് യു.എ.ഇ ആലോചന. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിങ് ട്രെയിനുകളായിരിക്കും പരീക്ഷിക്കുക.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ നിന്നു യുഎഇയിലേയ്ക്ക് ചരക്ക് കൊണ്ടുപോകാനും തിരികെ എണ്ണ കൊണ്ടുവരാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്.

Ads by Google
Monday 03 Dec 2018 12.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW