Monday, December 03, 2018 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 03 Dec 2018 10.19 AM

അശ്വതിക്കാരും തിരുവാതിരക്കാരും സൂക്ഷിക്കുക, കാര്‍ത്തിക നാളുകാര്‍ക്ക് നല്ല നാളുകള്‍... 2019 നിങ്ങള്‍ക്ക് എങ്ങനെ?

2019 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ
uploads/news/2018/12/269485/JoythiPrd2019031218.jpg

അശ്വതി: -

ഈ വര്‍ഷാരംഭത്തില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല. തൊഴില്‍പരമായി പലവിധ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. പാഴ്ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥംലമാറ്റ സാദ്ധ്യത കാണുന്നു. പുതിയ കാര്യങ്ങള്‍ക്ക് അനുകൂലമായ കാലഘട്ടമല്ല. ഏതുകാര്യവും വളരെ ശ്രദ്ധയോടെ ചെയ്യുക. നൂതനമായ ഗൃഹ നിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ ദോഷകരമായ ചില യോഗങ്ങള്‍ കാണുന്നു, ഇത് പ്രതികൂലമായ അനുഭവങ്ങള്‍ക്ക് കാരണമായേക്കാം. ഒരു നവഗ്രഹശാന്തിപൂജ നടത്തുന്നത് ഉത്തമമാണെന്നു കാണുന്നു.

ഭരണി: -

അപ്രതീക്ഷിതമായ ചില തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. തൊഴില്‍പരമായ വിഷമങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. നൂതന സംരംഭങ്ങള്‍ നഷ്ടത്തില്‍ കലാശിക്കുന്നതിനു സാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടായേക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. സംഭാഷണങ്ങളില്‍ മിതത്വവും കരുതലും പാലിക്കുക. വളരെ ശ്രദ്ധാപൂര്‍വ്വം എന്തും ചെയ്യുക. ആരോഗ്യകാര്യങ്ങളില്‍ വിഷമമുണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതിനു സാധ്യതയുള്ളതിനാല്‍ മനസ്സിനു ശാന്തത നല്‍കുക. ലക്ഷ്മീവിനായകപൂജ നടത്തുന്നത് ഉത്തമം.

കാര്‍ത്തിക: -

ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് അനുകൂലമായ നേട്ടങ്ങള്‍ വന്നുചേരും. പുതിയ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു കഴിയും. പുതിയ ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് കഴിയും. നൂതന ഗൃഹോപകരണങ്ങള്‍ നേടിയെടുക്കും. ജീവിതതത്തില്‍ വളരെ അസുലഭമായ മാറ്റങ്ങളാണ് വരുവാന്‍ പോകുന്നത്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗം രൂപം കൊള്ളുന്നു. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ സര്‍വ്വൈശ്വര്യ സമൃദ്ധി തന്നെ കൈവരുന്നതാണ്.

രോഹിണി: -

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതാണ്. തൊഴില്‍രംഗത്ത് അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികനേട്ടങ്ങള്‍ കൈവരുന്നതിനു സന്ദര്‍ഭമുണ്ടാകും. പുതിയ പ്രവര്‍ത്തനമേഖലയിലേക്ക് പ്രവേശിക്കും. ഇതിലൂടെ വരുമാന വര്‍ദ്ധനവ് ഉണ്ടാകുന്നതാണ്. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. വിദ്യാര്‍ത്ഥി കള്‍ക്ക് വളരെ പുരോഗതി നേടാനാകും. വ്യാപാര രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ വര്‍ധിക്കും. ലക്ഷ്മീപൂജ നടത്തുക.

മകയിരം:-

മാറ്റങ്ങള്‍ വളരെ ഗുണകരമായിരിക്കും. ഏതു കാര്യത്തിലും ഗുണപ്രദമായ പുരോഗതി കൈവരിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയും. വീടുപണി പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. നിങ്ങളില്‍ ചിലര്‍ക്ക് നഗരത്തില്‍ പുതിയ ഫ്‌ളാറ്റു വാങ്ങാന്‍ അവസരം ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. പുതിയ വാഹനവും വസ്തുവും വാങ്ങുന്നതിനു സാധിക്കും. നൂതന ഗൃഹോപകരണങ്ങള്‍ വാങ്ങും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ വന്നുചേരും. നിങ്ങളുടെ ഗൃഹത്തില്‍ ഒരു സത്യനാരായണ പൂജ നടത്തി വാസ്തുസുദര്‍ശനയന്ത്രം സ്ഥാപിക്കുക.

തിരുവാതിര: -


അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടായേക്കാം. തൊഴില്‍ രംഗത്ത് പലവിധ പ്രയാസങ്ങള്‍ക്ക് സാധ്യത കാണുന്നു. സാമ്പത്തിക നഷ്ടങ്ങളും കാര്യപരാജയവും അനുഭവപ്പെടുന്നതിന് സാധ്യത. യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ദ്ധിക്കും. ഇച്ഛാഭംഗവും മനോമാന്ദ്യവും അനുഭവപ്പെടും. അവിചാരിതമായ അസുഖങ്ങള്‍ക്ക് സാധ്യത. കുടുംബത്തിലും പലവിധ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനിടയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥാനചലനമുണ്ടായേക്കാം. ദോഷപരിഹാരത്തിനായി നാരായണബലി നടത്തുക.

പുണര്‍തം: -

ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ തടസ്സവിഷമതകള്‍ വരാം. ജോലിയില്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുണ്ടാകാം. അവിചാരിതമായി അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. സംസാരിക്കുന്നതില്‍ വളരെ സൂക്ഷ്മത പാലിക്കുക. കുടുംബത്തില്‍ കലഹങ്ങളോ അസ്വസ്ഥതകളോ ഉണ്ടായേക്കാം. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ചില താരക യോഗങ്ങള്‍ രൂപംകൊള്ളുന്നു. ഇത് വളരെ പ്രതികൂലമായ അനുഭവങ്ങള്‍ സൃഷ്ടി ച്ചേക്കാം. പരിഹാരമായി വിധ്‌നേശ്വരബലി, വലിയഭഗവതിസേവ ഇവ നടത്തുക.

പൂയം:-

അവിചാരിതമായ തടസ്സങ്ങള്‍ പല കാര്യങ്ങളിലും അനുഭവപ്പെടും. തൊഴില്‍ രംഗത്ത്, വളരെ പ്രയാസങ്ങളെ അഭിമുഖീകരിക്കും. ധനനഷ്ടം, മനോമാന്ദ്യം, ഇച്ഛാഭംഗം ഇവ ഉണ്ടാകാം. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. ഉദ്യോഗസ്ഥര്‍ക്ക് വിഷമകരമായ സ്ഥാനമാറ്റമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ജയസാധ്യത. കുടുംബത്തിലും പലവിധ അസ്വസ്ഥതകള്‍ വന്നേക്കാം. ദോഷകരമായ അവസ്ഥ മാറുന്നതിനായി ഗൃഹത്തില്‍ മഹാശാസ്താപൂജ നടത്തുക.

ആയില്യം: -

പലവിധ പ്രയാസങ്ങള്‍ വരാനിടയുണ്ട്. തൊഴിലില്‍ പൊതുവെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങിയാല്‍ നഷ്ടങ്ങള്‍ വരും. ദീര്‍ഘകാലമായ ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വീണ്ടും പരിശ്രമിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശം കാണുന്നു. മധ്യപ്രായം കഴിഞ്ഞവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക. ഗൃഹനിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങാനിടയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് സമയം മോശമാണ്. ദോഷ നിവാരണത്തിനായി ഗൃഹത്തില്‍ മഹാസുദര്‍ശനബലി നടത്തുന്നത് ഉത്തമം.

മകം:-

അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് വളരെ ഗുണകരമായ വ്യത്യാസ ങ്ങള്‍ വരും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കും. സാമ്പത്തിക പുരോഗതി യുണ്ടാകും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുന്നതിന് കച്ചവടക്കാര്‍ക്ക് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന പുരോഗതി നേടുന്നതിനു സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് വളരെ അനുകൂലമായ മാറ്റങ്ങള്‍, സ്ഥാനക്കയറ്റം ഇവ ഉണ്ടാകും. സര്‍വ്വകാര്യത്തിലും പുരോഗതിയുണ്ടാവാന്‍ ലക്ഷ്മീ വിനായക പൂജ നടത്തുക.

പൂരം: -

അവിചാരിത നേട്ടങ്ങള്‍ പലതും കൈവരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതിലൂടെ അധിക ആദായം ലഭിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. നിങ്ങളില്‍ ചിലര്‍ നഗരത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ഫ്‌ളാറ്റ് വാങ്ങാനവസരമുണ്ടാകും. യാത്രകള്‍ പുറപ്പെടും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. പുതിയ വസ്തുവാഹനാദികള്‍ വാങ്ങാന്‍ കഴിയും. നൂതന ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കുന്നതിനു സാധിക്കും. സര്‍വ്വകാര്യജയവും അഭിവൃദ്ധിയും നേടുന്നതിനായി ഗോപാലസുന്ദരീപൂജ ഗൃഹത്തില്‍ നടത്തുക.

ഉത്രം:-

അപ്രതീക്ഷിത തടസ്സങ്ങള്‍ അനുഭവപ്പെടും. തൊഴില്‍രംഗത്ത് വളരെ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകുന്നതിനു സാധ്യത. സംഭാഷണത്തി വളരെ ആത്മനിയന്ത്രണവും കരുതലും ശീലിക്കേണ്ടതാണ്. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ചില പ്രധാന നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. ദോഷനിവാരണത്തിനായി ഒരു വലിയ ഭഗവതിസേന നടത്തുക.

അത്തം: -

സര്‍വ്വകാര്യ പ്രതിബന്ധമുണ്ടാകുന്നതിനു സാധ്യത കാണുന്നു. തൊഴില്‍ രംഗത്ത് പലവിധ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ഗൃഹോപകരണങ്ങള്‍ കേടുവരുന്നതിനു സാധ്യത. അസുഖങ്ങള്‍ വരുന്നതിനു സാധ്യതയുണ്ട്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനിടയുണ്ട്. സംഭാഷണത്തില്‍ ആത്മനിയന്ത്രണം പാലിക്കുക. നിങ്ങളുടെ രാശിയില്‍ ദോഷകരമായ ചില സാന്നിധ്യങ്ങള്‍ കാണുന്നു. ഇതിനു പരിഹാരമായി ഗൃഹത്തില്‍ നാരായണ ബലി നടത്തുന്നത് ഉത്തമമായിരിക്കും.

ചിത്തിര: -

തൊഴില്‍രംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരുന്നതാണ്. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ സാധിക്കും. ഏതു കാര്യത്തിലും കൂടുതല്‍ ജാഗ്രത പാലിക്കുക. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മത പാലിക്കണണം. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങും. നൂതന ഗൃഹോപകരണങ്ങള്‍ സമ്മാനമായി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങളും സ്ഥാനക്കയറ്റവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ പുരോഗതി കൈവരിക്കുന്നതിനു കഴിയും.

ചോതി: -

ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിയും. സാമ്പത്തിക പുരോഗതി കൈവരിക്കും. യാത്രകളില്‍ നിന്നും ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ദീര്‍ഘ നാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകുന്നതാണ്. നിങ്ങളുടെ രാശിയില്‍ വളരെ സവിശേഷമായ രാജയോഗകല തെളിയുന്ന ഘട്ടമാണ് ഇത്. സര്‍വ്വൈശ്വര്യപ്രാപ്തിക്കായി ഒരു ഗോപാലസുന്ദരീപൂജ നടത്തുക. സമുദ്രനീലം ധരിക്കുന്നതും ഉത്തമം.

വിശാഖം: -

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സമുണ്ടാകും. പ്രവര്‍ത്തന രംഗത്ത് പലവിധ ക്ലേശങ്ങള്‍ അനുഭവപ്പെട്ടേക്കാം. അവിചാരിതമായ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പുതിയ കാര്യങ്ങള്‍ തുടങ്ങുവാന്‍ പറ്റിയ സമയ മല്ല. ഏതു കാര്യത്തിലും വളരെ ശ്രദ്ധയുണ്ടായിരിക്കണം. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് നഷ്ടത്തില്‍ കലാശിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം പ്രതികൂലമാണ്.

അനിഴം:-

ഏതു കാര്യത്തിലും വളരെ പ്രതികൂലമായ ചില കാര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. തൊഴില്‍രംഗത്ത് പലവിധ പ്രയാസങ്ങള്‍ വന്നു ചേരുന്നതിനു സാധ്യത. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിനു സാധ്യത. നൂതന ഗൃഹനിര്‍മ്മാണം ഇടയ്ക്കുവച്ച് തടസ്സപ്പെട്ടേക്കാം. ഉഗ്യോസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥലംമാറ്റം വരാം. വിദ്യാര്‍ത്ഥികള്‍ക്ക് അവിചാരിതമായ പരാജയങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. പരിഹാരമായി ഗൃഹത്തില്‍ ഒരു വലിയ ഭഗവതിസേവ നടത്തുന്നത് ഉത്തമം.

തൃക്കേട്ട:-

ഗുണാത്മകമായ ചില മാറ്റങ്ങളൊക്കെ ഉണ്ടാകും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. ഏതു കാര്യത്തിലും വളരെ അനുകൂലമായ പുരോഗതി കൈവരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ ഉപരി പഠനത്തിന് അവസരമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റങ്ങള്‍ കാണുന്നു. സ്ഥാനക്കയറ്റന്നതിനും സാധ്യത. പുതിയ ഗൃഹം വാങ്ങുകയോ ഫ്‌ളാറ്റ് വാങ്ങുകയോ ചെയ്യാനവസരമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും അനുകൂലമാറ്റവും ഉണ്ടാകും. പൊതുവെ ഭാഗ്യം അനുകൂലമായി വരുന്നതിന് അഷ്ടലക്ഷ്മീപൂജ നടത്തുക.

മൂലം:-

ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. തൊഴില്‍രംഗത്ത് ഗുണാത്മകമായ നേട്ടങ്ങള്‍ വന്നുചേരും. പുതിയ ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ചു താമസം തുടങ്ങുന്നതിനു സാധ്യതയുണ്ട്. നൂതനമായ ഫ്‌ളാറ്റ് വാങ്ങുന്നതിനുള്ള അവസരമുണ്ടാകും. ദീര്‍ഘനളായി ലക്ഷ്യമിട്ടിരിക്കുന്ന ചില കാര്യങ്ങള്‍ സാധിക്കുന്നതിനുവേണ്ടി പരിശ്രമിക്കും. എങ്കിലും ആരോഗ്യകാര്യങ്ങളില്‍ അപ്രതീക്ഷിതമായ ചില വിഷമങ്ങള്‍ക്കു സാധ്യത കാണുന്നു. ദോഷകരമായ ചില യോഗങ്ങള്‍ നിങ്ങളുടെ രാശിമണ്ഡലത്തില്‍ കാണുന്നതിനു പരിഹാരമായി നവഗ്രഹശാന്തി നടത്തുക.

പൂരാടം:-

ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. അപ്രതീക്ഷിതമായ ചില തടസ്സങ്ങള്‍ സര്‍വ്വകാര്യങ്ങളിലും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ധനപരമായ ചിലവു വര്‍ദ്ധിക്കും. പ്രതികൂലാനുഭവങ്ങളാല്‍ പഠനം തടസ്സപ്പെടും. യാത്രാ ക്ലേശവും അലച്ചിലും ഉണ്ടാകുന്നതിനിടയുണ്ട്. ധനമിടപാടുകളില്‍ നഷ്ടമുണ്ടായേക്കാം. സുഹൃത്തുക്കളില്‍ നിന്നും അകല്‍ച്ചയുണ്ടായേക്കാം. കുടുംബത്തില്‍ പലവിധ അസ്വസ്ഥതകള്‍ക്കു സാധ്യത കാണുന്നു. ദോഷപരിഹാരമായി ഒരു മഹാസുദര്‍ശനബലി നടത്തുക. വെണ്‍പത്മരാഗം ധരിക്കുന്നതും ഗുണകരമാകുന്നു.

ഉത്രാടം:-

നൂതനമായ ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് സാധിക്കും. പുതിയ വാഹനവും സ്ഥലവും വാങ്ങുന്നതിനു കഴിയും. വളരെക്കാലമായി ചിന്തിക്കുന്ന പല ലക്ഷ്യവും സാധ്യമാകും. ഉന്നതസ്ഥാന പ്രാപ്തിയുണ്ടാകും. സാമ്പത്തികമായി പലവിധ നേട്ടങ്ങളും വന്നുചേരും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റമുണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉപരിപഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് സാധിക്കും. നിങ്ങളുടെ രാശവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നതിനു പരിഹാരമായി ഒരു സത്യനാരായണപൂജ നടത്തുന്നത് ഉത്തമം.

തിരുവോണം:-

മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. തൊഴില്‍രംഗത്ത് വളരെയധികം നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. ഏതു കാര്യത്തിലും അനുകൂലമായ പരവര്‍ത്തനമുണ്ടാകും. ഗൃഹനിര്‍മ്മാം പൂര്‍ത്തീകരിച്ചു താമസം തുടങ്ങുന്നതിനു കഴിയും. പുതിയ വസ്തുവാഹനാദികള്‍ വാങ്ങുന്നതിനു സാധിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മം നടക്കും. വിവാഹാദികാര്യങ്ങളില്‍ തീരുമാനമാകും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ഗുണകരമായ യോഗമാണ് കാണുന്നത്.

അവിട്ടം: -

ഗുണദോഷസമ്മിശ്രമായ അവസ്ഥകള്‍ ഉണ്ടാകും. ഏതു കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടത് ആവശ്യമാകുന്നു. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. അവിചാരിതമായ ചില പ്രയാസങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ വളരെ ജാഗ്രതയുണ്ടായിരിക്കുക. പുതിയ മേഖലയില്‍ പ്രവേശിച്ച് പ്രവര്‍ത്തിക്കുന്നതിന് സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമായ ഒരു ഗുരുബന്ധം ഉടനെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ധനഗോവിന്ദപൂജ നടത്തുക.

ചതയം:-

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. തൊഴില്‍രംഗത്ത് അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഇതിലൂടെ അധിക വരുമാനം നേടുന്നതിനു കഴിയും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ദീര്‍ഘനാളായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതിനിടവരും. വിവാഹകാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഏതു കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വച്ചു പുലര്‍ത്തുക. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങള്‍ കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപുരോഗതി കൈവരും.

പൂരുരുട്ടാതി: -

അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. നൂതനസംരംഭങ്ങള്‍ തുടങ്ങും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. പുതിയ വസ്തു വാഹനാദികള്‍ വാങ്ങും. നൂതന ഗൃഹോപകരണങ്ങള്‍ നേടിയെടുക്കുന്നതിനു കഴിയും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ഗുണാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് പുഷ്ടിപ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യസമൃദ്ധി ഉണ്ടാകുന്നതാണ്.

ഉതൃട്ടാതി:-

വ്യാഴം അനുകൂലഭാവത്തിലാണ്. ദീര്‍ഘനാളായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ഏതുകാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കുന്നതാണ്. വിവാഹാദികാര്യങ്ങളില്‍ അനുകൂലാനുഭവം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പുരോഗതിയുണ്ടാകും. ആഗ്രഹിക്കുന്ന രീതിയില്‍ ഉപരിപഠന സാധ്യതയുണ്ട്. സര്‍വ്വകാര്യവിജയത്തിനായി ഒരു ജയദുര്‍ഗ്ഗാപൂജ സ്വന്തം ഗൃഹത്തില്‍ നടത്തുക.

രേവതി: -

ഉദ്ദേശിക്കുന്നതിനിടയില്‍ പലവിധ നേട്ടങ്ങളും ഉണ്ടാകും. പുതിയതും കൂടുതല്‍ വിസ്തൃതിയുള്ളതുമായ വീടു വാങ്ങുന്നതിനു കഴിയും. പുതിയ വസ്തു വാഹനാദികള്‍ വാങ്ങുന്നതിനു സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് വളരെ അനുകൂലമായ സ്ഥാനമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ ഉപരി പഠന സാധ്യത കാണുന്നു. സര്‍വ്വകാര്യവിജയത്തിനായി ഒരു സത്യനാരായണപൂജ നടത്തുക.

അനില്‍ പെരുന്ന - 9847531232

Ads by Google
Monday 03 Dec 2018 10.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW