Tuesday, December 04, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 03 Dec 2018 08.10 AM

സ്‌കൂളിലേയ്ക്കുള്ള വഴിയില്‍ ക്ഷേത്രം: വര്‍ഷത്തില്‍ 80 ദിവസവും ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ വിലക്ക്

Menstruating Girls, School ban

ഡെറാഡൂണ്‍: സ്‌കൂളിലേയ്ക്കുള്ള വഴിയില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു കാരണം വര്‍ഷത്തില്‍ 80 ദിവസവും വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂളില്‍ വിലക്ക. ഉത്തരാഖണ്ഡിലെ പിത്തോറാഗര്‍ഹ് ജില്ലയില്‍ സയില്‍ ഗ്രാമത്തിലെ പെണ്‍കുട്ടികളാണ് വര്‍ഷങ്ങളായി ദുരിതം പേറുന്നത്.

സ്‌കൂളിലേയ്ക്കുള്ള വഴിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്ര നടയില്‍ കുടി മാത്രമേ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയൂ. അതിനാല്‍ തന്നെ ആര്‍ത്തവ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാനാകാതെ വീട്ടിലിരിക്കേണ്ടി വരുന്നു. സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്കു പുറമെ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ഇതേ ദുരവസ്ഥയാണ്. അതി വിചിത്ര കാരണം കൊണ്ട് വിദ്യാര്‍ത്ഥിനികളുടെ അധ്യായന ദിവസങ്ങള്‍ മുടങ്ങുന്നതിനാല്‍ പിത്തേറാഗര്‍ഹിലുള്ള ഇന്റര്‍ കോളേജ് പ്രിന്‍സിപ്പല്‍ സിപി ജോളി ഇടപെടല്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഈ ഗ്രാമത്തിലെ സ്ത്രീകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള മൂന്നംഗ സംഘം ചീഫ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Ads by Google
Monday 03 Dec 2018 08.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW