Friday, May 24, 2019 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
കെ. സുജിത്ത്
Sunday 02 Dec 2018 07.42 AM

ഒരിക്കല്‍ ഇല്ലാതായ ഒരു ആചാരംകൂടി തിരിച്ചുവരുന്നു; ജാതകപ്പൊരുത്തത്തില്‍ തുടങ്ങി, സദ്യയില്‍ അവസാനിക്കുന്ന 'പ്രേതക്കല്യാണങ്ങള്‍'

''വിവാഹം സ്വര്‍ഗത്തില്‍'' എന്ന ചൊല്ല് ആചാരമാകുന്നതു കാണാം കാസര്‍ഗോഡന്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ എത്തിയാല്‍. ശരിക്കുള്ള കല്യാണത്തിന്റെ എല്ലാ ചടങ്ങുകളോടെയും നടത്തുന്ന ഈ ആചാരത്തില്‍ ഒന്നിക്കുന്നതു പരേതാത്മാക്കളാണെന്നു മാത്രം.
Marriage trends in Kerala

കാസര്‍ഗോഡ് ചെറുവത്തൂരിലെ ഒരു യുവജന ക്ലബ്. ഇവിടെ െവെകുന്നേരങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം വിവാഹക്കാര്യംതന്നെ. ക്ലബ് അംഗങ്ങളില്‍ മിക്കവരും അവിവാഹിതര്‍. ഏഴുവര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണു റിട്ട. അധ്യാപകന്റെ മകനായ സുരേശനു തിരുവനന്തപുരത്തുനിന്നു വിവാഹം ശരിയായത്; അതും 39-ാം വയസില്‍. വധു ഇരുപത്തേഴുകാരി. രാഷ്ട്രീയ െസെബര്‍ ഗ്രൂപ്പിലെ സജീവപങ്കാളിത്തമാണു തിരുവനന്തപുരത്തെ ചില സുഹൃത്തുക്കള്‍ മുഖേന സുരേശനു കല്യാണക്കാര്യത്തില്‍ തുണയായത്. ഇതേ ക്ലബ്ബില്‍ 30-45 പ്രായമുള്ള 11 പേര്‍കൂടി അവിവാഹിതരായുണ്ട്. വരന് വധുവിനേക്കാള്‍ പ്രായക്കൂടുതല്‍ വേണമെന്ന സങ്കല്‍പ്പമൊന്നും പുതുതലമുറയ്ക്കില്ല. തങ്ങളെ മനസ്സിലാക്കാന്‍ സമപ്രായക്കാരാണു നല്ലതെന്നു കരുതുന്ന പെണ്‍കുട്ടികള്‍ക്കു സമൂഹത്തില്‍ ഭൂരിപക്ഷം വര്‍ധിച്ചുവരുകയാണ്. മലബാറില്‍നിന്നുള്ള പത്രപ്പരസ്യങ്ങളില്‍ 90 ശതമാനവും ''വധുവിനെ ആവശ്യമുണ്ട്'' എന്നാണ്.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കണ്ണൂര്‍, പഴയങ്ങാടിയിലെ മുസ്സമ്മല്‍ അറുപതോളം പെണ്ണുകണ്ടു. മുപ്പത്തഞ്ചുകാരനായ ഷഫീഖാകട്ടെ പെണ്ണുകണ്ടു മടുത്ത് ഗള്‍ഫിലേക്കു സ്വയം നാടുകടത്തി. മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും ജോലിതേടി അലയുന്നവരാണു യുവകേരളത്തില്‍ ഏറെയും. കാല്‍ലക്ഷത്തോളം ഇതരസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തെ ആശ്രയിച്ച് നന്നായി കുടുംബം പോറ്റുമ്പോള്‍, അധ്വാനിച്ചു ജീവിക്കുന്ന ചെറുപ്പക്കാര്‍ക്കു നമ്മുടെ വിവാഹക്കമ്പോളത്തില്‍ പുല്ലുവിലയാണ്.

Marriage trends in Kerala

ഇവിടെ ''വൈറ്റ് കോളര്‍'' ജോലി കിട്ടാതെ, ഗള്‍ഫിനെ ആശ്രയിക്കുന്ന മലയാളികളില്‍ ഏറെപ്പേര്‍ക്കും ലഭിക്കുന്നതു കെട്ടിടനിര്‍മാണം, ഒട്ടകപരിപാലനം, ആടുമേയ്ക്കല്‍, ശുചീകരണം, സെയില്‍സ്മാന്‍ തുടങ്ങിയ ജോലികളാണ്. തളിപ്പറമ്പ് സ്വദേശിയായ റയിസ് ദുബായിലെത്തിയിട്ടു 12 വര്‍ഷം കഴിഞ്ഞു. കെട്ടിടനിര്‍മാണമേഖലയിലാണു ജോലി. കേരളത്തെക്കാള്‍ ഗള്‍ഫാണു നല്ല തൊഴിലിടമെന്നു റിയാസ് പറയുന്നു. എന്നും തൊഴിലുണ്ട്, മാസശമ്പളവുമാണ്. കേരളത്തില്‍ മേസ്തിരിമാര്‍ക്കു ദിവസക്കൂലിയാണ്; സ്ഥിരവരുമാനവും കമ്മി. ബിരുദാനന്തരബിരുദവും പ്രഫഷണല്‍ ബിരുദങ്ങളുമുള്ള 30 ശതമാനത്തിലേറെ മലയാളികളും ജോലിചെയ്യുന്നത് ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമാണെന്നു കേരള െമെഗ്രേഷന്‍ സര്‍വേ വ്യക്തമാക്കുന്നു. മലയാളികളില്‍ 12-ാം ക്ലാസ് ജയിച്ച 17.6% യുവാക്കള്‍ കേരളത്തിനു പുറത്താണ്. ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റുള്ളവരില്‍ 35.2 ശതമാനവും പ്രഫഷണല്‍ ബിരുദക്കാരില്‍ 35 ശതമാനവും പി.ജിക്കാരില്‍ 27 ശതമാനവും കേരളത്തിലല്ല ജോലിചെയ്യുന്നത്. ബി.ടെക്. പോലെ ഉന്നതയോഗ്യതയുള്ളവരെ മുട്ടാതെ കേരളത്തില്‍ നടക്കാനാവില്ല. എന്നാല്‍, അവരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ നമ്മുടെ തൊഴില്‍മേഖല വളര്‍ന്നിട്ടുമില്ല. അതിര്‍ത്തികടന്ന് തൊഴിലെടുക്കുന്ന യുവാക്കള്‍ക്കു കുടുംബജീവിതം വന്‍കടമ്പയാകുമ്പോള്‍ അതിനൊരു മറുവശവുമുണ്ട്. നമ്മുടെ യുവാക്കള്‍ അന്യദേശത്തു ജോലിചെയ്ത് സഹോദരിമാര്‍ക്കു മികച്ച വിദ്യാഭ്യാസം നേടിക്കൊടുക്കുന്നു. അവരും വിവാഹക്കാര്യത്തില്‍ നാട്ടില്‍ മെച്ചപ്പെട്ട ജോലിയുള്ള യുവാക്കളെ മാത്രം പരിഗണിക്കുന്നു എന്നതാണു വിരോധാഭാസം.

പൊരുത്തമൊക്കണം; പഠിപ്പിലും തൊഴിലിലും

മലബാറിലെ പല ജില്ലകളിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപിന്നാക്കാവസ്ഥയാണു െമെസൂര്‍ കല്യാണങ്ങള്‍ക്കു വഴിയൊരുക്കിയതെന്ന് അഭിഭാഷകനും സാമൂഹിക-സാംസ്‌കാരികപ്രവര്‍ത്തകനുമായ നൗഷാദ് വാഴവളപ്പില്‍ ചൂണ്ടിക്കാട്ടുന്നു. െമെസൂര്‍ കല്യാണത്തിന്റെ ഇരകളില്‍ 85% പേര്‍ക്കും ഏഴാംക്ലാസ് വിദ്യാഭ്യാസംപോലുമില്ലെന്നാണു വനിതാ കമ്മിഷന്റെ പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍, കുടക് കല്യാണങ്ങള്‍ ഇതിനു നേര്‍വിപരീതമാണ്. മലബാറിലെ വരന്മാര്‍ കുടകിലേക്കു ചുരം കയറുന്നതിനു പിന്നില്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ നേടിയ വിദ്യാഭ്യാസപുരോഗതി ഒരു കാരണമാണ്. ഉന്നതവിദ്യാഭ്യാസം നേടുന്നതില്‍, മലയാളി അണുകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ യുവാക്കളെ കടത്തിവെട്ടുന്നു. കണ്ണൂര്‍ പുതിയതെരു സ്വദേശിയും ആശുപത്രി റിസപ്ഷനിസ്റ്റുമായ പെണ്‍കുട്ടിയുടെ നിലപാട് ഇങ്ങനെ: ''എനിക്കു ബിരുദമുണ്ട്. പി.എസ്.സി. പരീക്ഷയെഴുതി നല്ലൊരു ജോലിയാണു ലക്ഷ്യം. ജോലിയുണ്ടെങ്കില്‍, പിന്നീടു വിവാഹജീവിതത്തില്‍ പ്രശ്‌നമുണ്ടായാലും പിടിച്ചുനില്‍ക്കാം''. വരനു തന്നെക്കാള്‍ യോഗ്യത കുറവാണെങ്കില്‍ അതു പിന്നീട് ''ഈഗോ'' പ്രശ്‌നത്തിനു വഴിവയ്ക്കുമെന്നാണു കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറായ ഷില്‍നയുടെ അഭിപ്രായം. ഇത്തരത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. സര്‍ക്കാര്‍ ജോലിയില്ലാത്തവര്‍ക്കു പെണ്ണുകിട്ടാത്ത അവസ്ഥയ്‌ക്കെതിരേ ഫെയ്‌സ്ബുക്ക് െലെവിലൂടെയാണു ജോമിച്ചന്‍ മണ്ണൂര്‍ എന്ന യുവാവ് പ്രതികരിച്ചത്. സര്‍ക്കാര്‍ ജോലി ഇല്ലാത്തതിനാല്‍ കല്യാണം നടക്കാത്ത പതിനായിരക്കണക്കിന് എന്‍ജിനീയര്‍മാര്‍ കേരളത്തിലുണ്ടെന്നും ജോമിച്ചന്‍ ചൂണ്ടിക്കാട്ടുന്നു. കായികാധ്വാനമുള്ളതും അല്ലാത്തതുമായ അസംഘടിത തൊഴില്‍മേഖലകള്‍ക്കു സാമൂഹികാംഗീകാരം വളര്‍ത്തിയെടുക്കുക എന്നതാണ് ഈ അവസ്ഥയ്ക്കു വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗം.

''പരേതരുടെ'' കല്യാണം

''വിവാഹം സ്വര്‍ഗത്തില്‍'' എന്ന ചൊല്ല് ആചാരമാകുന്നതു കാണാം കാസര്‍ഗോഡന്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ എത്തിയാല്‍. ശരിക്കുള്ള കല്യാണത്തിന്റെ എല്ലാ ചടങ്ങുകളോടെയും നടത്തുന്ന ഈ ആചാരത്തില്‍ ഒന്നിക്കുന്നതു പരേതാത്മാക്കളാണെന്നു മാത്രം. ജാതകപ്പൊരുത്തത്തില്‍ തുടങ്ങി, സദ്യയില്‍ അവസാനിക്കുന്ന ''പ്രേതക്കല്യാണങ്ങള്‍'' നടത്തുന്നത്, ജീവിച്ചിരിക്കുന്നവരുടെ മംഗല്യദോഷപരിഹാരത്തിനായാണ്! ഒരിക്കല്‍ ഇല്ലാതായ ഈ ആചാരം തിരിച്ചുവരുന്നത് എന്തിന്റെ സൂചനയാണ്? അതിനുള്ള ഉത്തരമായി ഈ പരമ്പര സമര്‍പ്പിക്കുന്നു.
(അവസാനിച്ചു)

കെ. സുജിത്ത്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW