Sunday, June 30, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 02 Dec 2018 07.36 AM

കേരളത്തിലെ മഹാപ്രളയം ഇക്കൊല്ലം ലോകം കണ്ട മഹാദുരന്തം; ഇപ്പോഴും ആഘാതം വിട്ട് മാറാതെ നൂറ് കണക്കിന് ജനങ്ങള്‍

kerala flood

ജനീവ: കേരളത്തിലുണ്ടായ മഹാപ്രളയമാണ് ഈ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. ദുരന്തം മൂലമുണ്ടായ ആള്‍നാശം കണക്കിലെടുത്താണിത്. ലോക കാലാവസ്ഥസംഘടന(ഡബ്ല്യു.എം.ഒ) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിലയിരുത്തിയിട്ടുള്ളത്. സാമ്പത്തികനഷ്ടത്തിന്റെ കണക്കെടുപ്പില്‍ ആഗോളദുരന്തങ്ങളില്‍ നാലാമതാണ് കേരളത്തിലുണ്ടായ പ്രളയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റിലുണ്ടായ പ്രളം 54 ലക്ഷം പേരെയാണ് ബാധിച്ചത്. 223 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 14 ലക്ഷം പേര്‍ക്ക് വീട് വിട്ട് പോകേണ്ടതായി വന്നു. സംസ്ഥാനത്തിന് 30,000(430 കോടി യുഎസ് ഡോളര്‍) കോടിരൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ 483 പേര്‍ മരിച്ചതായാണ് സംസ്ഥാനത്തിന്റെ കണക്ക്.

ജപ്പാന്‍, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയവും പാകിസ്താനിലുണ്ടായ ഉഷ്ണതരംഗവുമാണ് കേരളത്തിന് പിന്നാലെ ഏറ്റവും അധികം മരണത്തിന് കാരണമായത്. ഏറ്റവും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത് സെപ്റ്റംബറില്‍ അമേരിക്കയിലെ ഫ്‌ളോറന്‍സിലുണ്ടായ ചുഴലിക്കാറ്റാണ്. 35,000 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് കണക്ക്.

ജപ്പാനില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലുണ്ടായ പ്രളയത്തില്‍ 230 പേരാണ് മാരിച്ചത്. നൈജീരിയയില്‍ സെപ്റ്റംബറിലുണ്ടായ പ്രളയത്തില്‍ നൂറിലധികം പേര്‍ മരിച്ചു. ഉത്തരകൊറിയയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 76പേര്‍ മരിച്ചു. 75പേരെ കാണാതായി. പാകിസ്താനിലുണ്ടായ ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം 65ആണ്.

കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ വീട്, കൃഷി ഉള്‍പ്പെടെ 20,000 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്നാണ് കേന്ദ്രജലക്കമ്മീഷന്‍ വിലയിരുത്തല്‍. 2017ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 18,279 കോടിയുടെ നഷ്ടമായിരുന്നു കേരളത്തിന് സംഭവിച്ചത്. ഇതിലും വലിയ നഷ്ടമാണ് മഹാപ്രളയത്തില്‍ ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇതിലും വലിയതാണ് നഷ്ടമെന്നാണ് ലോകബാങ്കപം യുഎന്നും സംസ്ഥാനസര്‍ക്കാരിന്റെയും കണക്കുകള്‍. യുഎന്നും ലോകബാങ്കും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 31000 കോടിരൂപയുടെ നഷ്ടം കേരളത്തിന് സംഭവിച്ചതായി സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിലും വലിയതാണ് യഥാര്‍ത്ഥ നഷ്ടമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തല്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW