Wednesday, June 26, 2019 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 02 Dec 2018 01.34 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2018/12/269167/azcha.jpg

അശ്വതി: ആരോഗ്യപരമായി വാരം അനുകൂലമല്ല. മനഃസംഘര്‍ഷം അധികരിക്കും. ജോലിയില്‍ ശ്രദ്ധ കുറയും. യാത്രകളിലൂടെ നേട്ടം. ജോലി തേടിയുള്ള യാത്രകള്‍ നടത്തും. മോഷണംപോയ മുതല്‍ തിരികെ ലഭിക്കും. കാലാവസ്‌ഥാജന്യ രോഗസാദ്ധ്യത. കടം നല്‌കിയിരുന്ന പണം തിരികെ ലഭിക്കും.

ഭരണി: ധനപരമായ നേട്ടങ്ങള്‍. വ്യാപാരരംഗത്ത്‌ നേട്ടം. വിവാഹകാര്യത്തില്‍ ബന്ധുജന സഹായം. മത്സരപരീക്ഷകളില്‍ വിജയം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികളുടെ പിണക്കം അവസാനിക്കും. ഭൂമിസംബന്ധമായ ഇടപാടുകള്‍ വഴി നേട്ടം. പുതിയ ജോലിയില്‍ പ്രവേശിക്കുവാന്‍ യോഗം.

കാര്‍ത്തിക: വിദേശത്തുനിന്ന്‌ നാട്ടില്‍ തിരികെയെത്തും. ഔഷധ സേവ വേണ്ടിവരും. ധൃതിപിടിച്ചുള്ള തീരുമാനം മൂലം സാമ്പത്തിക നഷ്‌ടം. വ്യാപാരരംഗത്ത്‌ തടസ്സങ്ങള്‍. ബന്ധുജന വിരോധം. സ്വകാര്യ സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ പ്രതിബന്ധങ്ങള്‍. മാനസികമായ സംഘര്‍ഷം.

രോഹിണി: സ്വഗൃഹം വെടിഞ്ഞു താമസിക്കേണ്ടിവരും. സുഹൃത്തുക്കള്‍ സഹായിക്കും. പൊതുവില്‍ സന്തോഷ വര്‍ദ്ധന. തൊഴില്‍രംഗത്ത്‌ അനുകൂല മാറ്റങ്ങള്‍ . ഭാവി കാര്യത്തില്‍ ഉചിതമായ തീരുമാനം. ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും. വിവാഹാലോചനയില്‍ പുരോഗതി.

മകയിരം: മൂത്രായശ രോഗങ്ങള്‍ പിടിപ്പെടാം. പണച്ചെല അധികരിക്കും. അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും. സന്താനങ്ങള്‍മൂലം ബുദ്ധിമുട്ടനുഭവിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍രംഗം പുഷ്‌ടിപ്പെടും.

തിരുവാതിര: ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. യാത്രാവേളകളില്‍ ധനനഷ്‌ടം. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. ഭക്ഷണസുഖം കുറയും. ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മേലുദ്യോഗസ്‌ഥരുടെ അപ്രീതി.

പുണര്‍തം: ബിസിനസ്സില്‍ നേരിയ എതിര്‍പ്പുകള്‍. അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കള്‍ ഒത്തുചേരും. തൊഴില്‍പരമായ നേട്ടമുണ്ടാകും. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍. വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതികൂല സമയമാണ്‌. അലസത വര്‍ദ്ധിക്കും.

പൂയം: വിവാഹാലോചനകളില്‍ തീരുമാനം കൈക്കൊള്ളും. യാത്രകള്‍ വേണ്ടിവരും. സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വര്‍ദ്ധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കടബാദ്ധ്യത കുറയ്‌ക്കുവാന്‍ സാധിക്കും.

ആയില്യം: മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. കര്‍മ്മരംഗത്ത്‌ എതിര്‍പ്പുകള്‍. സുഹൃത്തുക്കളുമായി അകല്‍ച്ചയ്‌ക്കു സാദ്ധ്യത. തൊഴില്‍പരമായ അവസര നഷ്‌ടം. ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും. മാതാവിന്‌ അരിഷ്‌ടത. ബിസിനസ്സില്‍ അവിചാരിത ധനനഷ്‌ടം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത.

മകം: കാര്യവിഘ്‌നം. തൊഴില്‍പരമായ അധിക യാത്രകള്‍. രോഗദുരിതത്തില്‍ ശമനം. പൂര്‍വിക സ്വത്തിന്റെ ലാഭം. അപവാദം പ്രചരിപ്പിച്ച്‌ പഴി കേള്‍ക്കേണ്ടിവരും. അടുത്ത സുഹൃത്തുക്കള്‍വഴി ധനസഹായം. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനം. മുന്‍പിന്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും.

പൂരം: സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല,. തൊഴില്‍രംഗത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. അന്യരില്‍ നിന്നുള്ള സഹായം ലഭിക്കും. കൂടുതലായി സഞ്ചരിക്കും. ഭാഗ്യപരീക്ഷണത്തിന്‌ പണം മുടക്കും. പെട്ടെന്നുള്ള തീരുമാനങ്ങളില്‍ അബദ്ധങ്ങള്‍ സംഭവിക്കാം.

ഉത്രം: ദേഹസുഖം കുറഞ്ഞിരിക്കും. സുഹൃത്തുക്കള്‍ക്കായി പണം മുടക്കും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ യാത്രകള്‍. സാമ്പത്തികമായി വിഷമതകള്‍ നേരിടും. പണം നല്‍കാനുള്ളവരില്‍ നിന്ന്‌ അകന്നു നില്‍ക്കും. സന്താനങ്ങള്‍ക്ക്‌ അരിഷ്‌ടത. ഔഷധ സേവ വേണ്ടിവരും.

അത്തം: സാമ്പത്തിക വിഷമതകള്‍ ശമിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ലോട്ടറിയില്‍ നിന്ന്‌ ചെറിയ സാമ്പത്തിക ലാഭം. ബിസിനസ്സില്‍ നേട്ടം. ജലദോഷം, പനി എന്നിവയ്‌ക്ക് സാദ്ധ്യത. കടങ്ങള്‍ കുറയും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍.

ചിത്തിര: പുതിയജോലി ലഭിക്കും. സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. തടസ്സങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. വിവാഹ തീരുമാനമെടുക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. യാത്രയ്‌ക്കായി പണച്ചെലവ്‌. ത്വക്‌രോഗ സാദ്ധ്യത.

ചോതി: കുടുംബസമേത യാത്രകള്‍ നടത്തും. ഭൂമിയില്‍ നിന്നുള്ള ധനലാഭം. അയല്‍വാസികളുടെ സഹായം ലഭിക്കും. സന്താനങ്ങള്‍ക്ക്‌ പുരോഗതി. പുതിയ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കും. വിശ്രമം കുറയും. വിദേശത്തുനിന്ന്‌ തിരികെ നാട്ടിലെത്തും.

വിശാഖം: തൊഴില്‍സംബന്ധമായ യാത്രകള്‍ വേണ്ടിവരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌. അനാവശ്യ മാനസിക ഉത്‌ക്കണ്‌ഠ. ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കും. ആഹാരകാര്യത്തില്‍ ശ്രദ്ധ കുറയും.

അനിഴം: മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക്‌ അരിഷ്‌ടത. സഞ്ചാരക്ലേശം അനുഭവിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. യാത്രകള്‍വഴി നേട്ടം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. സത്‌കര്‍മ്മങ്ങള്‍ക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും.

തൃക്കേട്ട: പൂര്‍വ്വിക സ്വത്തിന്റെ നേട്ടമുണ്ടാകും. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. ആരോഗ്യപരമായ പുരോഗതി. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും. സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തും. കുടുംബബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

മൂലം: ശാരീരികവും മാനസികവുമായ വിഷമതകള്‍. സാമ്പത്തിക വിഷമതകള്‍ മറികടക്കുവാന്‍ പണം കടം വാങ്ങും. പ്രധാന തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും. തൊഴിലന്വേഷണങ്ങള്‍ വിജയം കാണില്ല. വിദേശതൊഴില്‍ നഷ്‌ടപ്പെടുവാന്‍ സാധ്യത. ദാമ്പത്യപ്രശ്‌നങ്ങള്‍.

പൂരാടം: ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പൊതുരംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും. മുടങ്ങിക്കിടന്ന ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്ന്‌ സഹായം. മനസ്സിനെ അനാവശ്യചിന്തകള്‍ അലട്ടും. യാത്രകള്‍ വേണ്ടിവരും.

ഉത്രാടം: സന്താനങ്ങള്‍ക്ക്‌ ഉന്നത വിജയം. ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ചെറിയ വീഴ്‌ച, പരിക്ക്‌ എന്നിവയുണ്ടാവാം. അവിചാരിത ധനലാഭം. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കം അവസാനിക്കും. ബന്ധുക്കളുമായി ചേര്‍ന്ന്‌ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് വിജയിപ്പിക്കും.

തിരുവോണം: തൊഴില്‍പരമായ മാറ്റങ്ങള്‍. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. അടുത്ത സുഹൃത്തുക്കള്‍ക്ക്‌ രോഗദുരിത സാദ്ധ്യത. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തുവാന്‍ സാധിക്കുകയില്ല. പരീക്ഷാ വിജയം. സഹോദര ഗുണം വര്‍ദ്ധിക്കും. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കും.

അവിട്ടം: തൊഴില്‍പരമായ അലച്ചില്‍. ഉദരരോഗ സാദ്ധ്യത. ബിസിനസ്സില്‍ ധനലാഭം. തൊഴില്‍ഭാരം മൂലം മനഃസംഘര്‍ഷം. ബന്ധുജന സന്ദര്‍ശനം. ഔഷധസേവ വേണ്ടിവരും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെടും. സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ കാര്യസാദ്ധ്യം.

ചതയം: നിക്ഷേപങ്ങളില്‍ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. വിവാഹ തീരുമാനമെടുക്കും. മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന്‌ ശമനം. ദൂരയാത്ര വേണ്ടിവരും. മാനസികമായ വിഷമതകളില്‍ നിന്ന്‌ വിടുതല്‍. തൊഴില്‍പരമായ മാറ്റങ്ങള്‍. ബിസിനസ്സില്‍ നേട്ടങ്ങള്‍. ഭൂമി-വാഹന വില്‍പ്പന വഴി ധനലാഭം.

പൂരൂരുട്ടാതി : ഉദരരോഗ സാദ്ധ്യത. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ അവസരമൊരുങ്ങും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. മനസ്സില്‍ സംഘര്‍ഷം അധികരിച്ചിരിക്കും. അന്യരുടെ വാക്കിനാല്‍ മനസ്സിന്‌ മുറിവേല്‍ക്കും.

ഉത്രട്ടാതി : ധനപരമായി വാരം അനുകൂലം. തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ വിജയം. സാമ്പത്തിക പ്രതിസന്ധി മറികടക്കും. ബന്ധുക്കളില്‍ നിന്നുള്ള വിരോധം ഉണ്ടാവാതെ ശ്രദ്ധിക്കുക. പ്രണയബന്ധങ്ങളില്‍ വിജയം. ഭൂമി ക്രയവിക്രയത്തിന്‌ തീരുമാനമെടുക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍.

രേവതി: അടുത്ത ബന്ധുക്കളില്‍ നിന്നുള്ള സഹായം. ആരോഗ്യവിഷമതകള്‍ ശമിക്കും. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേലുദ്യോഗസ്‌ഥരുടെ അംഗീകാരം. ധനലാഭം പ്രതീക്ഷിക്കാം. ഭക്ഷണത്തില്‍ നിന്ന്‌ അലര്‍ജി സാദ്ധ്യത. ദാമ്പത്യ കലഹത്തിന്‌ ശമനം.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 02 Dec 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW