Monday, April 22, 2019 Last Updated 51 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 01 Dec 2018 04.21 PM

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

''പ്രായപൂര്‍ത്തിയാകുന്നതുവരെ ഇതു തുടരാം. ഇതിനായി ഇവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കളും കുട്ടികളുമായി തുറന്ന ചര്‍ച്ചകളാവാം. ഇന്റര്‍നെറ്റ് അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതും നല്ലതാണ്''
uploads/news/2018/12/269074/kidscar011218t.jpg

കംപ്യൂട്ടിറിന്റെയും മൊബൈല്‍ ഫോണിന്റെ ദുരുപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ കുട്ടികളുടെമേല്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണം. പ്രായപൂര്‍ത്തിയാകുന്നതുവരെ ഇതു തുടരാം. ഇതിനായി ഇവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കളും കുട്ടികളുമായി തുറന്ന ചര്‍ച്ചകളാവാം.

ഇന്റര്‍നെറ്റ് അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതും നല്ലതാണ്. ചതിക്കുഴികള്‍ തിരിച്ചറിയാനും കുട്ടികളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുവാനും ഇതുകൊണ്ട് സാധിക്കും. എങ്കിലും കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗത്തില്‍ കൃത്യമായ നിരീക്ഷണം ഉണ്ടാകാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

1. കുട്ടികള്‍ സ്മാര്‍ട് ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തുക.
2. കംപ്യൂട്ടര്‍, ടാബ്, എന്നിവ കുട്ടികളുടെ മുറിയില്‍ വയ്ക്കരുത്. വീട്ടില്‍ എല്ലാവരുടെയും ശ്രദ്ധ ലഭിക്കുന്ന സ്ഥലത്ത് കംപ്യൂട്ടര്‍ വയ്ക്കുക. ടാബുകള്‍ രാത്രി സമയങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക.

3. കുട്ടികളും മാതാപിതാക്കളും തമ്മില്‍ ആശയവിനിമയം ഉണ്ടായിരിക്കണം. കുട്ടികള്‍ എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് തുറന്നു പറയാന്‍ ഇത് സഹായിക്കും.
4. കുട്ടിയുടെ സ്‌കൂളുമായും ക്ലാസ് ടീച്ചറുമായും നല്ലൊരു ബന്ധം ഉണ്ടായിരിക്കണം. രണ്ട് മാസത്തിനിടയ്ക്ക് സ്‌കൂളില്‍ പോയി കുട്ടിയുടെ പഠന മികവിനെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും
അന്വേഷിക്കുന്നത് നന്നായിരിക്കും.

5. കുട്ടികളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മാതാപിതാക്കള്‍ മനസിലാക്കണം. അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ അവരെ കോണ്‍ടാക്ട് ചെയ്യാനുള്ള വിവരങ്ങളും അറിഞ്ഞിരിക്കണം. കുട്ടികളുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ സുഹൃത്തുക്കളിലൂടെ അറിയാന്‍ കഴിഞ്ഞേക്കും.
6. കുട്ടികളെ കഴിവതും ആക്ടീവ് ഗെയിമുകളില്‍ പങ്കെടുപ്പിക്കുക. അടുത്ത വീട്ടിലെ കുട്ടികള്‍ക്കൊപ്പം വീടിനു വെളിയില്‍ പോയി കളിക്കാന്‍ ശീലിപ്പിക്കുക. വീട്ടിനുള്ളില്‍ ഒറ്റയ്ക്കിരുന്നുള്ള ഗെയിമുകള്‍ പരമാവധി ഒഴിവാക്കുക.

7. വീടിനടുത്തുള്ള സുഹൃത്തുകള്‍ക്കൊപ്പവും അടുത്ത ബന്ധുക്കള്‍ക്കൊപ്പവും സമയം ചെലവിടാന്‍ അനുവദിക്കുക. ഇത് കുട്ടികള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കും.
8. നിയന്ത്രണങ്ങള്‍ കൂടുന്തോറും എതിര്‍ക്കുന്ന പ്രായമാണ് കൗമാരം . അതുകൊണ്ട് മാതാപിതാക്കള്‍ കുട്ടികളുമായി സൗഹൃദപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്.

9. എത്ര സമയം കുട്ടികളുമായി ചെലവിട്ടു എന്നതില്‍ കാര്യമില്ല, ആ സമയം കുട്ടികള്‍ക്ക് എത്രമാത്രം പ്രയോജനപ്പെട്ടു എന്നതിനെക്കുറിച്ച് ചിന്തിക്കണം. അതായത് ദിവസം മുഴുവന്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുക എന്നല്ല. കുട്ടികളുടെ പ്രശ്‌നങ്ങള്‍ അറിയുകയെന്നതാണ് പ്രധാനം. അതിനായി സമയം വിനിയോഗിക്കണം.
10. കുട്ടികള്‍ കളിക്കുന്ന ഗെയിമുകള്‍ ഏത് തരത്തിലുള്ളതാണെന്ന് മാതാപിതാക്കള്‍ പരിശോധിക്കുന്നത് നല്ലതാണ്.

Ads by Google
Saturday 01 Dec 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW