Tuesday, May 21, 2019 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 01 Dec 2018 01.28 PM

300 ടണ്‍ ഭാരമുള്ള വിഷ്ണുവിന്റെ ഒറ്റക്കല്‍പ്രതിഷ്ഠ തമിഴ്‌നാട്ടില്‍ നിന്നും ബംഗലുരുവിലേക്ക് ; കൊണ്ടുപോകാന്‍ 240 ടയര്‍ ട്രെയിലര്‍, പോകേണ്ടത് 380 കിലോമീറ്റര്‍

uploads/news/2018/12/269065/idol.jpg

ചെന്നൈ: തിരുനെല്‍വേലിയില്‍ നിന്നും രണ്ടുവര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത പടുകൂറ്റന്‍ പ്രതിഷ്ഠ ബംഗലുരുവിലെ ക്ഷേത്രത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് അനക്കം വെച്ചു തുടങ്ങി. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ നിന്നും ബംഗലുരുവിലെ ഒരു ക്ഷേത്രത്തിലേക്കുള്ള 64 അടി ഉയരമുള്ള വിശ്വരൂപ മഹാവിഷ്ണു പ്രതിഷ്ഠ 240 ടയറുകളുള്ള ട്രെയിലറിലാണ് കയറ്റിയത്.

അതേസമയം കഴിഞ്ഞ ദിവസം പെയ്ത മഴയെത്തുടര്‍ന്ന് ചെളിയില്‍ ടയറുകള്‍ താഴ്ന്ന നിലയില്‍ കുടുങ്ങിയ ട്രെയിലറിനെ കരകയറ്റാന്‍ മണ്ണില്‍ കല്ലും ചലരുകളും വിതറുന്ന ജോലിയിലാണ് തൊഴിലാളികള്‍. ക്ഷേത്രം ഭരണാധികാരികളുടെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള ഒറ്റക്കല്‍ പ്രതിഷ്ഠയുടെ ഭാരം 380 ടണ്‍ ആയിരുന്നു. എന്നാല്‍ ഇത് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ 80, 90 ടണ്ണോളം കുറച്ചു. തിരുവണ്ണാമലൈയിലെ കോരാക്കോട്ടയിലെ മലയില്‍ നിന്നുള്ള ഒറ്റക്കല്ലിലാണ് പകുതിയോളം മാത്രമുള്ള വിഷ്ണുവിന്റെ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 260 ടണ്‍ വരുന്ന മറ്റൊരു കല്ലിലാണ് ഏഴു പത്തികളുള്ള വിഷ്ണു കിടക്കുന്ന ആദിശേഷ സര്‍പ്പത്തെ കൊത്തിയിരക്കുന്നത്.

uploads/news/2018/12/269065/idol-1.jpg

അനേകം ശില്‍പ്പികള്‍ ചേര്‍ന്ന് ഏകദേശം നാലു വര്‍ഷമെടുത്താണ് പ്രതിഷ്ഠ തീര്‍ത്തത്. 11 മുഖവും 22 കൈകളുമുള്ള വിഷ്ണുവിന്റെ ആദിശേഷനോടു കൂടിയ പ്രതിഷ്ഠ ഒരു വിരമിച്ച ഡോക്ടറുടെ സ്വപ്ന സാഫല്യമായിരുന്നു. നോഡല്‍ ഓഫീസര്‍ കൂടിയായ തിരുവണ്ണാമലൈ കളക്ടര്‍ എസ് കണ്ടസ്വമിയുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠ മാറ്റാനുള്ള ജോലി നടക്കുന്നത്. ഓരോ ആക്‌സിലിലും 26 ടണ്‍ വഹിക്കാന്‍ ശേഷിയുള്ള എട്ടു ടയറുകള്‍ വീതം വരുന്ന 30 ആക്‌സിലിലും 520 എച്ച്പി വരുന്ന മൂന്ന് വോള്‍വോ പുള്ളേഴ്‌സും വലിക്കാനുണ്ട്.

പ്രതിഷ്ഠ മാറ്റാന്‍ ഒക്‌ടോബര്‍ 22 മുതല്‍ ആറു മാസത്തേക്കാണ് സര്‍ക്കാര്‍ സമയംഅനുവദിച്ചിരിക്കുന്നത്. മൈന്‍സ് ആന്റ് മിനറല്‍, പോലീസ്, ഹൈവേ വകുപ്പ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള അനുമതിയും നേടിയെടുത്തിരുന്നു. 2014 മുതലായിരുന്നു പ്രതിഷ്ഠാ നിര്‍മ്മാണം തുടങ്ങിയത്. 380 കിലോമീറ്ററാണ് പ്രതിഷ്ഠയുമായി യാത്ര ചെയ്യേണ്ടത്. രാത്രികാലത്ത് മാത്രമുള്ള യാത്രയില്‍ ദിവസവും 10 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനാണ് ട്രെയിലറിന് അനുമതി.

uploads/news/2018/12/269065/idol-2.jpg

കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ

Ads by Google
Ads by Google
Loading...
TRENDING NOW