Saturday, December 01, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 01 Dec 2018 11.34 AM

സൗദിയിൽ അറേബ്യയിൽ എൻജിനീയർ ജോലിക്ക് സ്ത്രീകളും : ജോലി സ്ഥലത്ത് എത്തുന്ന ആദ്യ വനിത ഹനീൻ സ്വാലിഹ്

uploads/news/2018/12/269050/Gulf011218a.jpg

റിയാദ് : സൗദിയിൽ അറേബ്യയിൽ സ്വദേശി വനിതാ എൻജിനീയർ ജോലിക്കായി എത്തി . എൻജിനീയർ ഹനീൻ സ്വാലിഹ് ആണ് സൗദിയിലെ തന്നെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിലൊന്നായ തുറൈഫിലെ വഅദശ്ശിമാൽ പദ്ധതികളുടെ സൈറ്റിൽ സേഫ്റ്റി ഡ്രസ്സും ധരിച്ചു ജോലി തുടങ്ങിയത് .

രാജ്യത്തെ ആദ്യസൗദി വനിതാ എൻജിനീയർ എന്ന പദവിയിൽ ജോലിക്കായി എത്തുമ്പോൾ 5000 ത്തോളം പുരുഷന്മാർക്ക് ഒപ്പം ജോലി ചെയ്യാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ഈ 27 വയസുകാരി .

രാജ്യത്ത് ഇതിനു മുമ്പ് ഒരു വനിതാ എൻജിനീയറും ഓഫീസിൽ ജോലി എടുക്കുകയല്ലാതെ വർക്ക് സൈറ്റിൽ ജോലി ചെയ്തിരുന്നില്ല.

പവർ എൻജിനീയറിംഗിൽ ബ്രിട്ടനിൽ നിന്ന്എം.ടെക് നേടിയ ഹനീൻ സ്വാലിഹ് ജനറൽ ഇലക്ട്രിക് എന്ന അമേരിക്കൻ കമ്പനിയുടെ കീഴിൽ വഅദ ശിമാലിലെ ഖനന പദ്ധതികളുടെ എൻജിനീയറിംഗ് വർക്ക് മേധാവിയായാണ് .

സ്വദേശി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും ,കൂടുതൽ സ്ത്രീകൾക്ക് ഈ മേഖലയിലേക്ക് കടന്നുവരുന്നതിനും ഹനീൻ പ്രചോദനമാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Saturday 01 Dec 2018 11.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW