Thursday, May 23, 2019 Last Updated 12 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 01 Dec 2018 11.31 AM

വിവോ വി11 പ്രോയുടെ സൂപ്പര്‍നോവ റെഡ് ഗ്രേഡിയന്റ് കളര്‍ വേരിയന്റ് എത്തുന്നു

 vivo v11 pro supernova red gradient color variant coming soon to india

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ കഴിഞ്ഞ സെപ്റ്റംബര്‍ മാസമാണ് വിവോ വി11 പ്രോയെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്റ്റാരി നൈറ്റ്, ഡാസ്ലിംഗ് ഗോള്‍ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ മാത്രം വില്‍പ്പനയുണ്ടായിരുന്ന വിവോ വി11 പ്രോ വിപണിയിൽ എത്തിയത്. 25, 990 രൂപയായിരുന്നു വിപണി വില. ഇപ്പോൾ സൂപ്പര്‍നോവ റെഡ് ഗ്രേഡിയന്റ് എന്ന പുതിയ നിറത്തിൽ കൂടി ഫോൺ എത്തുന്നു. 91 മൊബൈല്‍സാണ് പുതിവ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

പുതിയ മോഡല്‍ ഡിസംബര്‍ മാസം ആദ്യ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന. പുറത്തിറങ്ങാന്‍ ഗ്രേഡിയന്റ് ഫിനിഷിംഗുള്ള ഫോണിന് ഡാര്‍ക്ക് ഷേഡിംഗ് പ്രത്യേക രൂപഭംഗി നൽകും. പുതിയ മോഡലില്‍ ബ്രൈറ്റ് റെഡ് നിറത്തിലുള്ള അലുമിനിയം ഫ്രെയിമാണ്ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റ് ഫോണിന് കരുത്തു പകരുന്നു. ഗെയിം മോഡ് 4.0യുള്ള പ്രോസസ്സറാണിത്. 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഹാലോ ഫുള്‍വ്യൂ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വി11 പ്രോയിലുള്ളത്. 6ജി.ബിയാണ് റാം കരുത്ത്. 64 ജി.ബി ഇന്റേണല്‍ മെമ്മറി എക്‌സ്‌റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഉയര്‍ത്താനാകും. 12,5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകളാണ് പിന്‍ഭാഗത്തുള്ളത്. മുന്നില്‍ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. ഇരു ഭാഗത്തുള്ള ക്യാമറകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിംഗിന്റെ ക്യത്യമായ ഉപയോഗം ഉപയോഗിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW