Wednesday, June 26, 2019 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 01 Dec 2018 10.41 AM

ഇ-ട്രോണ്‍ ജിടി കണ്‍സെപ്റ്റുമായി ഔഡി; ഒറ്റ ചാര്‍ജില്‍ ഓടുന്നത് 400 കിലോമീറ്റര്‍

audi e tron gt concept revealed

ഇ-ട്രോണ്‍ ജിടി കണ്‍സെപ്റ്റ് ഔഡി അവതരിപ്പിച്ചു. ഈ ഫോര്‍ ഡോര്‍ കൂപ്പെ മോഡല്‍ 2018 ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോയിലാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. ഇ-ട്രോണ്‍ എസ്.യു.വി, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നിവയ്ക്ക് പിന്നാലെയെത്തുന്ന ഔഡിയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണിത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ കണ്‍സെപ്റ്റ് യാഥാര്‍ഥ്യമാക്കി നിര്‍മാണം ആരംഭിക്കും.

2020 അവസാനത്തോടെ ഇലക്ട്രിക് കരുത്തന്‍ ഇ-ട്രോണ്‍ അടക്കം മൂന്ന് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനാണ് ഔഡി ലക്ഷ്യമിടുന്നത്. 2025-ഓടെ 12 മോഡലുകളും ഇലക്ട്രിക് ഗണത്തില്‍ ഔഡി നിരത്തിലെത്തിക്കുമെന്നാണ് സൂചന.

ഒറ്റചാര്‍ജില്‍ ഇ-ട്രോണ്‍ ജിടിയ്ക്ക് 400 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. 3.5 സെക്കന്‍ഡിനുള്ളില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ഇ-ട്രോണ്‍ ജിടിക്ക് മണിക്കൂറില്‍ 240 കിലോമീറ്ററാണ് പരമാവധി വേഗത. ഇ-ട്രോണ്‍ ജിടി കണ്‍സെപ്റ്റ് പോര്‍ഷെയുമായി സഹകരിച്ചാണ് നിര്‍മിച്ചത്. 4960 എംഎം നീളവും 1960 എംഎം വീതിയും 1380 എംഎം ഉയരവും 2900 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. മുന്നിലെയും പിന്നിലെയും ആക്‌സിലുകളിലായി കേന്ദ്രീകരിച്ച ഇലക്ട്രിക് മോട്ടോര്‍ 590 എച്ച്പി പവര്‍ നല്‍കും.

90 kWh ഇ-ബാറ്ററിയാണ് ഇ-ട്രോണ്‍ ജിടിക്ക് ലഭിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 20 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനും സാധിക്കും. ഇന്റീരിയറില്‍ ആഡംബരവും ആകർഷണീയവുമാണ് . 3D രൂപത്തില്‍ അലങ്കരിച്ചതാണ് ഡാഷ്‌ബോര്‍ഡ്.

Ads by Google
Ads by Google
Loading...
TRENDING NOW