Tuesday, July 02, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 01 Dec 2018 08.25 AM

കൃത്രിമതെളിവുകള്‍ സൃഷ്ടിക്കാന്‍ പോലീസിന് സി.പി.എം. സമ്മര്‍ദം ; ജാമ്യം കിട്ടിയിട്ടും ഇറങ്ങാന്‍ കഴിയുന്നില്ല, സുരേന്ദ്രന് വേണ്ടി ബിജെപി ഹൈക്കോടതിയിലേക്ക്

uploads/news/2018/12/269023/surendran.jpg

പത്തനംതിട്ട: പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വേണ്ടി ബിജെപി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്ന് ആരോപിച്ചാണ് ബി.ജെ.പി. ഹൈക്കോടതിയെ സമീപിക്കുന്നത്. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ശബരിമല പ്രതിഷേധത്തിന് പിന്നാലെ മുമ്പ് വാറന്റുള്ള എല്ലാ കേസിലും സുരേന്ദ്രനെ പിടിച്ച് പോലീസ് അകത്തിടുകയും കോടതിയില്‍ ഹാജരാക്കുകയുമാണ്. പല കേസുകളിലും ജാമ്യം നേടിയിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ പക്ഷേ പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം നിഷേധിച്ചു.

കേസില്‍ കെ. സുരേന്ദ്രന്‍ നിരപരാധിയാണെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കാതിരിക്കാന്‍ സി.പി.എം. സമ്മര്‍ദത്തിനുവഴങ്ങി പോലീസ് കൃത്രിമതെളിവുകള്‍ സൃഷ്ടിക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. സുരേന്ദ്രന്റെ അറസ്റ്റ് മുതലെടുക്കാന്‍ കഴിഞ്ഞില്ലെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീരസം കൂടി വന്നതോടെ ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരാനാണ് ബിജെപിയുടെ നീക്കം. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

നിരോധനാജ്ഞ ലംഘിച്ച കേസില്‍ 21ന് ജാമ്യം ലഭിച്ചിട്ടും കെ. സുരേന്ദ്രനെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചതായി അഭിഭാഷകന്‍ കെ. രാംകുമാര്‍ കോടതിയില്‍ വാദിച്ചു. സുരേന്ദ്രന് കോഴിക്കോട് രണ്ടുകേസുകളില്‍ ജാമ്യം അനുവദിച്ചെങ്കിലും ഗൂഢാലോചനക്കേസില്‍ പത്തനംതിട്ട കോടതി ജാമ്യം നിഷേധിച്ചതിനാല്‍ ജയിലില്‍ തുടരേണ്ടിവരും. ശബരിമല ചിത്തിര ആട്ടവിശേഷസമയത്ത് തൃശൂര്‍ സ്വദേശിനി ലളിതയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി സുരേന്ദ്രന്റെ ജാമ്യം തള്ളിയത്.

കേസിന്റെ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും പ്രതിയ്ക്ക് ജാമ്യം അനുവദിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് സെഷന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്റെ ഉത്തരവ്. സുരേന്ദ്രനൊപ്പം ഇതേ കേസില്‍ അറസ്റ്റിലായവര്‍ക്കും ജാമ്യം നിഷേധിച്ചു.

സുരേന്ദ്രനെ അന്യായമായി തടവില്‍ വച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. രാംകുമാര്‍ വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. 2013ല്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ കേസിലും 2016ല്‍ കോഴിക്കോട്ട് പ്രതിഷേധ യോഗത്തില്‍ പ്രസംഗിച്ചതിനും ടൗണ്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതി സുരേന്ദ്രനു ജാമ്യം അനുവദിച്ചത്. രണ്ടു കേസിലും സുരേന്ദ്രന്‍ ഒന്നാം പ്രതിയാണ്. കനത്ത സുരക്ഷയിലാണ് സുരേന്ദ്രനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

മണ്ഡലകാലം മുഴുവന്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കവെ സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ പൗരാവകാശങ്ങളും ലംഘിക്കപ്പെട്ടു. പോലീസ് തന്നോട് ക്രൂരമായാണ് പെരുമാറുന്നത്. ഡിെവെ.എഫ്.ഐക്കരായ പോലീസുകാരെയാണ് തനിക്കെതിരേ ഉപയോഗിച്ചത്. ലോക്കല്‍ പോലീസിന് തന്നെ തൊടാന്‍ അവകാശമില്ലാതിരുന്നിട്ടും കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവര്‍ തള്ളിയിടാന്‍ ശ്രമിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW