Thursday, May 23, 2019 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 30 Nov 2018 04.38 PM

അന്താരാഷ്ട്ര വിപണിയില്‍ എണ്ണക്ക് റെക്കോര്‍ഡ് വിലയിടിവ് : വ്യാപാരം നടന്നത് കഴിഞ്ഞ 14 മാസത്തിന് ശേഷഷമുള്ള ഏറ്റവും കുറഞ്ഞ വിലയിൽ

uploads/news/2018/11/268844/Gulf301118c.jpg

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വിലയിടിവ്. ക്രൂഡ് ഓയില്‍ ബാരലിന് 49.81 നിരക്കിലാണ് ഇന്നലെ വിപണനം നടന്നത് . കഴിഞ്ഞ 14 മാസത്തിന് ശേഷഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിപണിയില്‍ ആവശ്യത്തിലധികം എണ്ണ സ്റ്റോക്കുള്ളതാണ് വിലയിടിവിന് പ്രത്യക്ഷ കാരണം. ഇറാന് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ എണ്ണ വിപണിയില്‍ വിലവര്‍ധനവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉപരോധം നിലവില്‍ വന്നത് മുതല്‍ ദിനേന വിലയിടിവാണ് അനുഭവപ്പെട്ടതെന്നും സാമ്പത്തിക സൂചിക വ്യക്തമാക്കി.

ഇറാന് എതിരായ ഉപരോധത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ വിതരണം സൗദി അറബ്യ വൻ തോതിൽ വർധിപ്പിച്ചതും ,റഷ്യ അടക്കം ഉൽപ്പാദനം കുട്ടിയതുമാണ് വില ഇടിയാൻ കണമെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടികാണിക്കുന്നത് . അതേ സമയം അടുത്തമാസം(ഡിസംബർ ) ആറിന് വിയന്നയിൽ എണ്ണ ഉൽപാദക കൂട്ടായ്മയായ ഒപെക്കിന്റെ യോഗം ചേരുമ്പോൾ എണ്ണ ഉൽപ്പാദനം നിയന്ത്രണം തുടരണമെന്ന ആവശ്യം സൗദി അറേബ്യമുന്നോട്ടു വെക്കും .ആഗോള വിപണിയിലെ പുതിയ സാഹചര്യവും ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ .

Ads by Google
Friday 30 Nov 2018 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW